• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാഗ്യലക്ഷ്മിയുടെ പരാതി; ഒരു കള്ളവും പറഞ്ഞിട്ടില്ലെന്ന് ശാന്തിവിള ദിനേശ്, കറകളഞ്ഞ കമ്മ്യൂണിസ്റ്റ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലുടെ അധിക്ഷേപം നടത്തിയെന്നാരോപിച്ച് ഡബ്ബിങ് ആര്‍ട്ടിസിറ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ പ്രതികരണവുമായി സംവിധായകന്‍ ശാന്തിവിള ദിനശ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരേയും പരിഹസിച്ചിട്ടില്ലെന്നും കേസിനെ നേരിടാന്‍ സുപ്രീംകോടതി വരെ പോകാനും തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിവാദവുമായി ബന്ധപ്പെട്ട് സിനിയിലെ സഹപ്രവര്‍ത്തകരോ പാര്‍ട്ടി പ്രവര്‍ത്തകരും വിളിക്കാത്തതില്‍ വേദനയുണ്ടെന്നും ദിനേശ് പറയുന്നു. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അവസരവും ഉണ്ടാക്കിയിട്ടില്ല

ഒരു അവസരവും ഉണ്ടാക്കിയിട്ടില്ല

ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ മലയാളികള്‍ ഉള്ളിടത്തെല്ലാം അറിഞ്ഞു കാണും. ഈ പ്രായത്തിനിടയില്‍ ഞാന്‍ മറ്റൊരാളെ തല്ലുകയോ, ഒരാള്‍ എന്നെ തല്ലുകയോ ചെയ്തിട്ടില്ല. അതിനുള്ള അവസരം ഞാന്‍ ഉണ്ടാക്കിയിട്ടില്ല. ജയിൽ വാർഡൻ പരമേശ്വരൻ പിള്ള എന്ന ആളാണ് എന്റെ അച്ഛൻ. നല്ല ചങ്കൂറ്റവും ആത്മാഭിമാനവും ഉള്ള മനുഷ്യൻ. അന്തസ്സായി ജീവിച്ച വ്യക്തയാണ് അദ്ദേഹം.

വലിയശാലയില്‍

വലിയശാലയില്‍

തിരുവനന്തപുരത്ത് വലിയശാലയിലാണ് ഞാൻ ജനിച്ചത്. എന്റെ അമ്മ ജഗദമ്മയെ നാട്ടുകാർവിളിച്ചിരുന്നത് തങ്കം എന്നാണ്. തങ്കം പോലത്തെ മനസ്സുളള അമ്മ. എനിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ ഇടിവെട്ടേറ്റാണ് അച്ഛൻ മരിക്കുന്നത്. പിന്നീട് 86-ാം വയസ്സില്‍ അമ്മ മരിക്കുന്നത് വരെ ഞാന്‍ നിമിത്തം അമ്മയുടെ കണ്ണ് നിറയാനുള്ള അവസരം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

തലപോയാലും ഞാന്‍ കള്ളം പറയില്ല

തലപോയാലും ഞാന്‍ കള്ളം പറയില്ല

ഇപ്പോള്‍ എനിക്ക് സന്തോഷമുണ്ട്, ആ അമ്മ മരിച്ച് കഴിഞ്ഞതിന് ശേഷമാണ് ഇന്നുവരെ പ്രതിയായോ വാദിയായോ കോടതിയില്‍ കയറിയിട്ടില്ലാത്ത ഞാന്‍ ജാമ്യമില്ലാ വകുപ്പനുസരിച്ച് ഒരു കേസില്‍ പെട്ടിരിക്കുന്നത്. ആ കേസിന്‍റെ മെറിറ്റ് എന്താണ്. ആ കേസ് എങ്ങനെ വന്നു എന്നുള്ളതും എല്ലാവര്‍ക്കും അറിയാം. തലപോയാലും ഞാന്‍ കള്ളം പറയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഒരാളെയും പരിഹസിച്ചിട്ടില്ല

ഒരാളെയും പരിഹസിച്ചിട്ടില്ല

ഞാന്‍ ഒരാളെയും പരിഹസിച്ചിട്ടില്ല. പരിഹസിച്ച് പൈസ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. ജീവിക്കാന്‍ വേണ്ടിയാണ് യൂ ട്യൂബ് ചാനലുമായി നടക്കുന്നതെന്ന് പറഞ്ഞാല്‍ ആ പറയുന്നവര്‍ക്കാല്ലാതെ എനിക്ക് നാണം വരില്ല. ജീവിക്കാന്‍ വഴിയില്ല എന്ന് പറഞ്ഞ് മമ്മൂട്ടിയെ പോയി കണ്ടാല്‍ അദ്ദേഹം ഒരു ഡേറ്റ് എനിക്ക് തരുമെന്ന വിശ്വസം എനിക്കുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെ പോവില്ല. പട്ടിണിയായാല്‍ വയലിലെ വാഴകൃഷിയിലേക്ക് പോവുമെന്നും അദ്ദഹം പറയുന്നു.

മമ്മൂട്ടിയുടെ ഡേറ്റ് കിട്ടും

മമ്മൂട്ടിയുടെ ഡേറ്റ് കിട്ടും

ലൈംഗിക ചുവയുള്ള വര്‍ത്തമാനങ്ങള്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞാണ് എനിക്കെതിരെ കേസ് എടുത്തത്. അങ്ങനത്തെ ഒരു വാക്കും ഞാന്‍ ഉപയോഗിച്ചിട്ടില്ല. എംബിഎക്കാരനായ എന്റെ മകനും ഭാര്യയ്ക്കും ഒപ്പമിരുന്നാണ് ഈ വിഡിയോ ഞാൻ കാണുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ആരോടും പോലും ദ്വയാർഥത്തിൽ സംസാരിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞെങ്കില്‍ പറയട്ടെ.

പലരും കോടതിയില്‍

പലരും കോടതിയില്‍

ഒരു കള്ളവും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്തും. ഇതൊന്നും ഞാന്‍ ഒരു വിഷയമായി എടുക്കുന്നില്ല. നിയമത്തിന്‍റെ വഴിയില്‍ ഞാന്‍ നീങ്ങും. എനിക്കെതിരെ സംസാരിച്ചവര്‍ കോടതിയില്‍ പല കേസുകളിലും പെട്ട് കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

വക്കീല്‍ വള്ളക്കടവ് മുരളീധരന്‍

വക്കീല്‍ വള്ളക്കടവ് മുരളീധരന്‍

കേസ് എവിടം വരെപോയാലും എനിക്ക് പ്രശ്നമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കറകളഞ്ഞ ഒരു വക്കീലാണ് എനിക്ക് വേണ്ടി ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്. വള്ളക്കടവ് മുരളീധരന്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. വലിയൊരു വ്യക്തിയാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞതു കൊണ്ടാണ് ആ വക്കീലിനെ കണ്ടതും മുന്‍ കൂര്‍ ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വഴിവിട്ട് ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരനല്ല

വഴിവിട്ട് ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരനല്ല

വഴിവിട്ട് ജീവിക്കുന്ന കമ്മ്യൂണിസ്റ്റുകാരനല്ല ദിനേശ്. അധികാരത്തിന്‍റെ പുറകെ നടക്കാറില്ല. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ വേണ്ടിയും തയ്യാറാണ്. വെള്ളായണി ബ്രാഞ്ചിലോ നേമം ലോക്കല്‍ കമ്മിറ്റിയോ അന്വേഷിച്ചാല്‍ എന്നെ കുറിച്ച് അറിയാന്‍ കഴിയും. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ശാന്തിവിള ദിനേശ് 17-ാം വയസ്സിലാണ് കമ്മ്യൂണിസ്റ്റുകാരനാവുന്നതെന്നം അദ്ദേഹം പറഞ്ഞു.

ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

ഈ കാലഘട്ടത്തില്‍ പാര്‍ട്ടി അംഗമായി അന്തസ്സോടെ ജീവിക്കുന്ന വ്യക്തിയാണ്. ഒരുപാട് തിരഞ്ഞെടുപ്പുകളില്‍ നൂറ് കണക്കിന് വേദികളില്‍ പ്രസംഗിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. പാര്‍ട്ടിക്ക് മോശം വരുന്ന ഒരു പ്രവര്‍ത്തിയും ദിനേശ് ചെയ്തിട്ടില്ല. അങ്ങനെയുള്ളൊരു കമ്മ്യൂണിസ്റ്റുകാരനായ എനിക്കെതിരെ ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേസെടുക്കുമ്പോള്‍ ഇവരാരെങ്കിലും ഒരുവാക്ക് എന്നോട് ചോദിച്ചിരുന്നെങ്കിൽ എന്ന് ഓർത്തുപോയി.

പിണറായി വിജയനെ ദൈവതുല്യനായി

പിണറായി വിജയനെ ദൈവതുല്യനായി

പിണറായി വിജയനെ ദൈവതുല്യനായി കാണുന്ന ആളാണ് ഞാൻ. കേരളത്തില്‍ ഇതുപോലൊരു കമ്മ്യൂണിസ്റ്റ് നേതാവുണ്ടല്ലോയെന്ന് ആര്‍ജ്ജവപ്പോലത്തെ കാണുന്നയാളാണ് ഞാന്‍.ആ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ജാമ്യമില്ലാ വകുപ്പിട്ട് തെരുവ് അധോലക നായകനപ്പോലെ ദിനേശിനെ അറസ്റ്റ് ചെയ്യാൻ ഇവർ ഉത്തരവിട്ടു. മുഖ്യമന്ത്രി അറിഞ്ഞോ എന്നറയില്ല.

ഫെഫ്കയിൽ നിന്നും പുറത്താക്കാൻ നീക്കം

ഫെഫ്കയിൽ നിന്നും പുറത്താക്കാൻ നീക്കം

ഫെഫ്കയിൽ നിന്നും എന്നെ പുറത്താക്കാൻ നീക്കം നടക്കുന്നതായി അറിയാൻ കഴിഞ്ഞു. ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം. ഫെഫ്കയും മാക്ടയും എന്നെ പുറത്താക്കട്ടെ. ഇതിലൊന്നും എനിക്ക് പ്രശ്നമില്ല. . ഇതിലൊക്കെ ആത്മാർഥമായി പ്രവർത്തിച്ച ആളാണ് ഞാൻ. എന്നെ ചതിക്കുന്നുവെന്ന് കണ്ടപ്പോൾ ഫെഫ്കയില്‍ നിന്നും ഇറങ്ങിപ്പോയ ആളാണ് ഞാനെന്നും അദ്ദേഹം പറയുന്നു.

മോദിയെ കടത്തിവെട്ടി രാഹുൽ ഗാന്ധിയുടെ വൻ കുതിപ്പ്; ഫേസ്ബുക്കിൽ 7 ദിവസത്തിനിടെ 40% വര്‍ധന

cmsvideo
  Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam

  English summary
  Bhagyalakshmi's complaint; haven't told any lie, im a pure communist says Shantivila Dinesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X