കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണിനും പെണ്ണിനും അടുത്തിരിക്കാനല്ല വിദ്യാർത്ഥി സമരം.! ലക്ഷ്മി നായരോട് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത്..

ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിലപാടുകള്‍ക്കെതിരെ തുറന്ന അഭിപ്രായവുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ശേഷമാണ് അവരുടെ പ്രശ്‌നങ്ങള്‍ ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റ് വഴി പങ്കുവെച്ചത്.

BHAGYALAKSHMI

കോളേജിനുള്ളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിക്കരുത് എന്ന് പറയുന്നതല്ല വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം. മറിച്ച് വിദ്യാര്‍ത്ഥികളോടുള്ള പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സമീപനമാണ് അവരുടെ പ്രശ്‌നമെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുകയല്ല വേണ്ടത്. ലക്ഷ്മി നായരുടെ മക്കളെ ആരെങ്കിലും അസഭ്യം പറഞ്ഞാല്‍ അവര്‍ കേട്ടിരിക്കുമോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

LAKSHMI NAIR

ലക്ഷ്മി നായര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും അഭിമാനവും വിദ്യാര്‍ത്ഥികളും ആഗ്രഹിക്കുന്നില്ലേ എന്നും ഭാഗ്യലക്ഷ്മി ചോദ്യമുന്നയിക്കുന്നു. ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും ലോ അക്കാദമി ജയിലല്ല, വിദ്യാലയമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. നിരാഹാരം കിടക്കുന്ന കുട്ടികളുടെ അമ്മമാരുടെ ശാപമേറ്റു വാങ്ങരുതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എത്രയും വേഗം ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുകയാണ് വേണ്ടതെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് പോസ്‌ററില്‍ കുറിക്കുന്നു. ലക്ഷ്മി നായരെപ്പോലെ തന്ന കൈരളി ചാനലില്‍ അവതാരികയാണ് ഭാഗ്യലക്ഷ്മിയും.

English summary
Bhagyalakshmi Critisises Lakshmi Nair on Law acadamy students issue in her Facebook post. She says that law acadamy is not a jail to threaten and panish students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X