കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാദമായിരുന്നു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും സ്ത്രീകളെ അധിക്ഷേപിച്ച വ്യക്തിയെ കൈകാര്യം ചെയ്തത്. എന്തുകൊണ്ടാണ് ഈ സാഹചര്യത്തിലേക്ക് അവര്‍ എത്തിയത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. നീതി നടപ്പാക്കേണ്ട പോലീസ് നിസംഗത പാലിക്കുന്നതാണ് പ്രധാന കാരണം.

പലപ്പോഴും ഇത്തരം അധിക്ഷേപങ്ങള്‍ക്കും മറ്റും ഇരകളാകുന്നവര്‍ പോലീസില്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ നിയമപരമായി ചെയ്യുന്നതിന് പരിധിയുണ്ട് എന്ന മറുപടിയാണ് പോലീസ് നല്‍കാറത്രെ. ഈ വിഷയത്തിലെ പോലീസിന്റെ മെല്ലെപ്പോക്ക് സംബന്ധിച്ച് അന്വേഷിക്കണമെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിലെ വിശദാംശങ്ങള്‍...

 പോലീസ് ഇടപെടുന്നില്ല

പോലീസ് ഇടപെടുന്നില്ല

വിജയ് പി നായരും സംവിധായകന്‍ ശാന്തിവിള ദിനേശും അപകീര്‍ത്തിപരമായ വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് അപമാനിച്ചു എന്നാണ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പലതവണ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ കാര്യമായ ഇടപെടല്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അവര്‍ സൂചിപ്പിച്ചു.

 മാനസിക പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പോലീസ് ഗൗരവത്തില്‍ കാണുന്നില്ല. നേരത്തെ നല്‍കിയ പരാതിയുടെ തുടര്‍നടപടികളെ കുറിച്ച് അറിയാന്‍ പോലീസുമായി സംസാരിച്ചിരുന്നു. എന്നാല്‍ വിജയ് പി നായര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ഒരു ഇത്തരം കേസുകളെ പോലീസ് നിസാരമായി കാണുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് എന്നും ഭാഗ്യലക്ഷ്മി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വകുപ്പില്ലെന്ന്

വകുപ്പില്ലെന്ന്

സ്ത്രീകള്‍ക്കെതിരായ സോഷ്യല്‍ മീഡിയ വഴിയുള്ള അതിക്രമങ്ങളില്‍ നേരത്തെയും നിരവധി പരാതി പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം അതിക്രമങ്ങള്‍ക്കതിരെ നടപടിയെടുക്കാന്‍ വകുപ്പില്ല എന്നാണ് ലഭിക്കുന്ന പ്രതികരണം. ഞങ്ങളില്‍ പലരുടേയും കുടുംബ ജീവിതത്തില്‍ ഇതുവഴി പ്രശ്‌നങ്ങളുണ്ടാകുന്നു എന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചു.

ഇരയുടെ പക്ഷത്ത് നില്‍ക്കണം

ഇരയുടെ പക്ഷത്ത് നില്‍ക്കണം

സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നല്‍കിയ പരാതികള്‍ മുഖ്യമന്ത്രി പരിശോധിക്കണം. സൈബര്‍ നിരീക്ഷണം ശക്തിപ്പെടുത്തണം. സ്ത്രീകളെ അപമാനിക്കുന്നവരെ കണ്ടെത്തണം. ഇരയുടെ പക്ഷത്ത് നില്‍ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. ശക്തമായ നിയമം കൊണ്ടുവരണം. മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ട് എന്നും ഭാഗ്യലക്ഷ്മി കത്തില്‍ വ്യക്തമാക്കുന്നു.

പോലീസ് നേരിടുന്ന വെല്ലുവിളി

പോലീസ് നേരിടുന്ന വെല്ലുവിളി

അതേസമയം, ശക്തമായ നിയമത്തിന്റെ അഭാവമാണ് പോലീസുകാര്‍ക്ക് നടപടിയെടുക്കാന്‍ തടസമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല, പല സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെയും സെര്‍വറുള്ളത് വിദേശത്താണ്. പലതും യൂറോപ്പ് ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികമായ അന്തരവും വിഷയമാണ് എന്ന് പോലീസ് ഓഫീസര്‍മാര്‍ പറയുന്നു.

പ്രതിസന്ധി നേരിടുന്നു

പ്രതിസന്ധി നേരിടുന്നു

നമ്മുടെ നാട്ടില്‍ തെറ്റായും കുറ്റമായും കരുതപ്പെടുന്ന പല വാക്കുകളും പ്രവൃത്തികളും പല വിദേശരാജ്യങ്ങളിലും കുറ്റകരമല്ല. അതുകൊണ്ടുതന്നെ ഫേക്ക് ഐഡി ഉപയോഗിച്ച് കുറ്റം ചെയ്യുന്നവരെ കണ്ടെത്താന്‍ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളുമായി ബന്ധപ്പെടുമ്പോള്‍ ഏറെ പ്രതിസന്ധി നേരിടുന്നുവെന്നും പോലീസ് ഓഫീസര്‍മാര്‍ പറയുന്നു.

ദിനംപ്രതി പരാതികള്‍ ഒട്ടേറെ

ദിനംപ്രതി പരാതികള്‍ ഒട്ടേറെ

ശക്തമായ നിയമം കൊണ്ടുവരലാണ് ഒരു പരിഹാരം. അല്ലെങ്കില്‍ നിലവിലുള്ള നിമയങ്ങള്‍ ശക്തമായി നടപ്പാക്കലാണ്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം സംബന്ധിച്ച് ദിനംപ്രതി ഒട്ടേറെ പരാതികളാണ് ലഭിക്കുന്നത്. ഓരോ കേസിലും നടപടികള്‍ എടുത്തുവരുമ്പോള്‍ കാലതാമസം ഉണ്ടാകുന്നുവെന്നത് ശരിയാണെന്നും ഓഫീസര്‍മാര്‍ സമ്മതിക്കുന്നു.

 വിജയ് പി നായരുടെ കാര്യത്തില്‍

വിജയ് പി നായരുടെ കാര്യത്തില്‍

വിജയ് പി നായര്‍ സ്ത്രീകളെ വളരെ മോശമായിട്ടാണ് അധിക്ഷേപിച്ചത്. എന്നാല്‍ പോലീസ് നടപടിയെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും ഇയാള്‍ താമസിക്കുന്ന ഇടത്ത് എത്തിയതും കൈയ്യേറ്റം ചെയ്തതും. സംഭാഷണത്തിന്റെ ആദ്യത്തില്‍ തന്നെ വിജയ് പി നായര്‍ അധിക്ഷേപിച്ചപ്പോഴാണ് തുടര്‍സംഭങ്ങളുണ്ടായതെന്ന് മൂന്ന് വനിതകളും സൂചിപ്പിച്ചിരുന്നു.

വീഡിയോ നീക്കം ചെയ്യാന്‍...

വീഡിയോ നീക്കം ചെയ്യാന്‍...

സ്ത്രീകളെ അധിക്ഷേപിച്ചുള്ള വിജയ് പി നായരുടെ വീഡിയോ വിവാദമായിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണ് യുട്യൂബില്‍ നിന്ന് നീക്കം ചെയ്തത്. ഇതെല്ലാം സൈബര്‍ മേഖലയില്‍ പോലീസിന് ഇടപെടാനുള്ള പരിമിതിയായും ചൂണ്ടിക്കാട്ടപ്പെടുന്നു. ശക്തമായ നിയമങ്ങളിലുടെ മാത്രമേ ഇത്തരം വിഷയങ്ങളില്‍ പരിഹാരം കാണാനാകൂ എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

ബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടുബിഹാറില്‍ നേട്ടം കൊയ്ത് ബിജെപി; ജയിച്ചത് അമിത് ഷായുടെ ചാണക്യതന്ത്രം, നിതീഷ് കുമാര്‍ ശരിക്കും പെട്ടു

Recommended Video

cmsvideo
Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam

English summary
Bhagyalakshmi sent a letter to Chief Minister Pinarayi Vijayan Over Recent incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X