കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും മറ്റു രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. യുട്യൂബര്‍ വെള്ളായണി സ്വദേശി വിജയ് പി നായരെ താമസസ്ഥലത്തെത്തി കൈയ്യേറ്റം ചെയ്ത കേസിലാണ് പോലീസ് നീക്കം. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

Recommended Video

cmsvideo
Bhagyalakshmi may face police arrest | Oneindia Malayalam

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ നിയമം കൈയ്യിലെടുത്തു എന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ...

 കോടതിയുടെ രൂക്ഷ വിമര്‍ശനം

കോടതിയുടെ രൂക്ഷ വിമര്‍ശനം

ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് കോടതി തള്ളിയത്. രൂക്ഷ വിമര്‍ശനമാണ് പ്രതികള്‍ക്കെതിരെ കോടതി ഉന്നയിച്ചത്. സംസ്‌കാരമുള്ള പ്രവൃത്തിയല്ല പ്രതികള്‍ ചെയ്തതെന്നും നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സെഷന്‍സ് കോടതി വ്യക്തമക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു

ഭാഗ്യലക്ഷ്മിക്കും ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ഒരാളെ പരസ്യമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കപ്പെടുമെന്നും നിയമം കൈയ്യിലെടുക്കാന്‍ പ്രേരണയാകുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിച്ചു.

പ്രതികളുടെ വീട്ടില്‍ പോലീസ്

പ്രതികളുടെ വീട്ടില്‍ പോലീസ്

ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ല. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യേണ്ടി വരുമെന്നും പോലീസ് പ്രതികരിച്ചു. കോടതി തീരുമാനം വന്നതിന് പിന്നാലെ പ്രതികളുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും മൂന്നുപേരും വീട്ടിലുണ്ടായിരുന്നില്ല. ഭാഗ്യലക്ഷ്മി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.

 മാന്യമായ രീതിയില്‍

മാന്യമായ രീതിയില്‍

അതേസമയം, പ്രതികളുടെ അറസ്റ്റ് മാന്യമായ രീതിയില്‍ വേണമെന്ന് പോലീസിന് നിര്‍ദേശം ലഭിച്ചു എന്നാണ് വിവരം. ക്രമിനലുകളോട് പെരുമാറുന്നത് പോലെ ഭാഗ്യലക്ഷ്മിയോടും കൂട്ടരോടും പോലീസ് പെരുമാറില്ല. സ്ത്രീകള്‍ എന്ന പരിഗണന ലഭിക്കും. അതേസമയം, അറസ്റ്റ് ഉടനുണ്ടാകുമെന്നും തമ്പാനൂര്‍ പോലീസ് സൂചിപ്പിച്ചു.

വിവാദ സംഭവം

വിവാദ സംഭവം

സ്ത്രീകള്‍ക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ വീഡിയോ വിജയ് പി നായര്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇയാളെ ഗാന്ധാരിയമ്മന്‍ കോവിലിന് അടുത്തുള്ള താമസസ്ഥലത്ത് എത്തി ഭാഗ്യലക്ഷ്മിയും മറ്റു രണ്ടു പേരും കൈയ്യേറ്റം ചെയ്തു എന്നാണ് കേസ്. കഴിഞ്ഞമാസം 26നാണ് ഈ സംഭവം നടന്നത്.

ലൈവ് വീഡിയോ

ലൈവ് വീഡിയോ

വിജയ് പി നായരുടെ ദേഹത്ത് മഷി ഒഴിച്ചു. മുഖത്തടിച്ചു. വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചു. ഇയാളെ മര്‍ദ്ദിക്കുകയും തെറി വിളിക്കുകയുമുണ്ടായി. ചൊറിയണം പ്രയോഗിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. ഇതെല്ലാം ലൈവ് വീഡിയോ ആയി പ്രതികള്‍ തന്നെ പരസ്യമാക്കിയിരുന്നു. നവമാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലും ഇവരെ അനുകൂലിച്ചും എതിര്‍ത്തും ദിവസങ്ങളോളം ചര്‍ച്ചകള്‍ നടന്നു.

മൊബൈലും ലാപ്‌ടോപ്പും

മൊബൈലും ലാപ്‌ടോപ്പും

വിജയ് പി നായരുടെ മൊബൈലും ലാപ്‌ടോപ്പും പ്രതികള്‍ കൈവശപ്പെടുത്തി. ഇവ പിന്നീട് തമ്പാനൂര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. വിജയ് പി നായരെ കാണാനെത്തിയപ്പോള്‍ വളരെ മോശമായി സംസാരിച്ചു എന്നാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നത്. താന്‍ മാഡം എന്ന് മാത്രമാണ് അഭിസംബോധന ചെയ്തതെന്ന വിജയ് പി നായരും പറയുന്നു.

അഞ്ച് വര്‍ഷം വരെ തടവ്

അഞ്ച് വര്‍ഷം വരെ തടവ്

താമസസ്ഥലത്ത് അതിക്രമിച്ച് കയറി, മര്‍ദ്ദച്ചു, വസ്തുവകകള്‍ മോഷ്ടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭാഗ്യലക്ഷ്മിക്കും ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കുമെതിരെ തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് മൂന്ന് വനിതകള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ജയിലില്‍ പോകാനും തയ്യാര്‍

ജയിലില്‍ പോകാനും തയ്യാര്‍

വിജയ് പി നായര്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വിഷയം സംസാരിക്കാനാണ് താമസസ്ഥലത്ത് പോയതെന്നും എന്നാല്‍ തങ്ങളോട് മോശമായി സംസാരിച്ചതിനാലാണ് തുടര്‍ന്നുള്ള സംഭവങ്ങളുണ്ടായതെന്നും ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നു. ഈ വിഷയത്തില്‍ ജയിലില്‍ പോകാനും തയ്യാറാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ആരും പ്രതികരിച്ചിരുന്നില്ലല്ലോ എന്നും അവര്‍ ചോദിക്കുന്നു.

പോലീസ് ഇടപെട്ടില്ല

പോലീസ് ഇടപെട്ടില്ല

വിജയ് പി നായരുടെ പല വീഡിയോകളും അധിക്ഷേപകരമാണ് എന്ന ആരോപണമുണ്ട്. എന്നാല്‍ പോലീസ് കൃത്യമായ വേളയില്‍ ഇടപെട്ടിരുന്നില്ല. ഇതാണ് പുതിയ കേസിലേക്ക് എത്തിയത്. എന്നാല്‍ സൈബര്‍ ഇടങ്ങളിലെ ഇത്തരം അശ്ലീല പദപ്രയോഗങ്ങളുടെ പേരില്‍ കേസെടുക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും പരിമിതിയുണ്ട് എന്ന് പോലീസ് പറയുന്നു.

അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചു എന്ന പരാതിയില്‍ മലപ്പുറത്ത് രണ്ടിടത്ത് കേസ്; നാല് പ്രതികള്‍അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചു എന്ന പരാതിയില്‍ മലപ്പുറത്ത് രണ്ടിടത്ത് കേസ്; നാല് പ്രതികള്‍

English summary
Bhagyalakshmi will approach High Court; Police Search starts for arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X