കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി; കേരളത്തില്‍ ഹര്‍ത്താലാകാന്‍ സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ ഈ മാസം 27ന് പ്രഖ്യാപിച്ച ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും 27ന് ഹര്‍ത്താലാകും. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരും അടക്കം നൂറിലേറെ സംഘടനകളാണ് ഭാരത് ബന്ദിന് പിന്തുണ അറിയിച്ചത്. ഇടത് പാര്‍ട്ടികള്‍ നേരത്തെ ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ തൊഴിലാളി സംഘടനകളും ബന്ദിന് അനകൂലമായ നിലപാടാണ് സ്വീകരിച്ചത്.

കേരളത്തില്‍ ബിജെപിക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍; അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി? വന്‍ അഴിച്ചുപണികേരളത്തില്‍ ബിജെപിക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍; അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി? വന്‍ അഴിച്ചുപണി

kerala

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഈ മാസം 27ന് ഭാരത് ബന്ധിനെ ആഹ്വാനം ചെയ്തത്. സംയുക്ത ട്രേഡ് യൂണിയനും ബന്ദിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിനെ അനുകൂലിച്ചു. ഇപ്പോള്‍ ഭരണകക്ഷി തന്നെ കേരളത്തില്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഹര്‍ത്താല്‍ പ്രതീതിയായിരിക്കുമെന്ന് ഉറപ്പായി.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, കര്‍ഷക സംഘടനകള്‍, അധ്യാപകര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ അടക്കം നൂറോളം സംഘടനകള്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ചേരും. മുംബൈയില്‍ നടന്ന എഐടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. ഭല്‍ചന്ദ്ര കങ്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല യോഗത്തിലാണ് തീരുമാനമെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ പ്രസിഡന്റ് ഡോ. അശോക് ധാവ്ലെ പറഞ്ഞു.

തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാൻ ബിജെപി: പാനൽ ലഖ്നൊവിൽ,യാദവ ഇതര ഒബിസികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുംതിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാൻ ബിജെപി: പാനൽ ലഖ്നൊവിൽ,യാദവ ഇതര ഒബിസികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ബി ജെ പി-ആര്‍ എസ് എസ് ഭരണകൂടത്തിന്റെ പാപ്പരത്ത നയങ്ങള്‍ക്കെതിരെയാണ് ഭാരത് ബന്ദെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 27 ന് സംയുക്ത കിസാന്‍ മോര്‍ച്ച പുറപ്പെടുവിച്ച രാജ് യവ്യാപക ബന്ദ് ആഹ്വാനത്തിന് കര്‍ണാടക കര്‍ഷക സംഘടനാ ഫെഡറേഷനും സംസ്ഥാന കരിമ്പ് കര്‍ഷക സംഘടനയും പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ചര്‍ച്ചയായില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് മുന്നണി യോഗം തീരുമാനമെടുക്കതുകയായിരുന്നു.

Recommended Video

cmsvideo
Trade union declared harthal in Kerala on September 27 in the part of Bharat bandh farmer protest

English summary
Bharat Bandh on 27 September 2021: Left Front declared support in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X