കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ബന്ദ് കേരളത്തില്‍ ഇല്ലെന്ന് വ്യാപാരികള്‍; വിട്ടുനില്‍ക്കുമെന്ന് ലോറി മുതലാളിമാരും

Google Oneindia Malayalam News

കൊച്ചി: വെള്ളിയാഴ്ച വ്യാപാര സംഘടനകള്‍ ആചരിക്കുന്ന ഭാരത് ബന്ദ് കേരളത്തിലണ്ടാകില്ല. സംസ്ഥാനത്ത് കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധാവന്‍ പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് ദില്ലി കേന്ദ്രമായുള്ള വ്യാപാരി സംഘടനകള്‍. ട്രാന്‍സ്‌പോര്‍ട്ട് സംഘടനകള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. ഇതോടെ കേരളത്തില്‍ ബന്ദ് ബാധിക്കില്ലെന്ന് വ്യക്തമായി.

b

ഇന്ധന വില വര്‍ധന, ജിഎസ്ടി, ഇ-ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ചരക്ക് സേവന നികുതി സ്ലാബുകള്‍ പുനരവലോകനം ചെയ്യണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇലക്ട്രോണിക് ബില്ലിങ് രീതി ഒഴിവാക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇന്ധനവില വര്‍ധന ഇല്ലാതാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

സര്‍പ്രൈസ് സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ്; ലക്ഷ്യം 50 മണ്ഡലം, ഹൈക്കമാന്റ് സര്‍വെ അടിസ്ഥാനംസര്‍പ്രൈസ് സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ്; ലക്ഷ്യം 50 മണ്ഡലം, ഹൈക്കമാന്റ് സര്‍വെ അടിസ്ഥാനം

കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആള്‍ ഇന്ത്യ ട്രാന്‍സ്‌പോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ 40000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധിക്കുമെന്ന് ഇവര്‍ അറിയിച്ചു. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

അതേസമയം, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ഭാരത ബന്ദില്‍ നിന്ന് വിട്ടു നില്‍ക്കും. ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി), ഭയ്ചര ആള്‍ ഇന്ത്യ ട്രക്ക് ഓപറേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

English summary
Bharat Bandh on February 26: Kerala traders says Market Will Open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X