Bharat Bandh Tomorrow; കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ദളിത് സംഘടനകള്‍, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും സംയുക്തമായാണ് രാജ്യമാകെയുള്ള ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഭാരത് ബന്ദിനോട് അനുബന്ധിച്ച് നാളെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തും എന്ന് ആദിവാസി-ദളിത് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹര്‍ത്താല്‍. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.

ബിഎസ്പി കേരള ഘടകവും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ പലയിടങ്ങളിലും ഭാരത് ബന്ദിനെ തുടര്‍ന്ന് പൊതുഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കേരളത്തെ സാരമായി ബാധിച്ചേക്കില്ല. സ്കൂളുകളുടെയും പ്രവര്‍ത്തനത്തെയും പരീക്ഷാ നടത്തിപ്പിനേയും ഹര്‍ത്താല്‍ ബാധിച്ചേക്കില്ല. സംസ്ഥാനത്ത് പൊതുഗതാഗതവും സാധാരണനിലയിലായിരിക്കും.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി-ദളിത് സംഘടനാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഹര്‍ത്താല്‍ അനുഭാവികള്‍ പലയിടത്തും പ്രതിഷേധറാലികളും യോഗങ്ങളും നടത്തിയേക്കും. സമഗ്രമായ ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കണമെന്നുമാണ് ആദിവാസി-ദളിത് സംഘടനകളുടെ ആവശ്യം.
അതേസമയം രാജ്യവ്യാപകമായി നടക്കുന്ന ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളെ ബന്ദ് സാരമായി ബാധിച്ചേക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാരും ജില്ലാ മജിസ്ട്രേറ്റുകളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഭാരത് ബന്ദ് ശക്തമാകാനാണ് സാധ്യത. ആശുപത്രി, പത്രം, പാല് ആംബുലന്‍സുകള്‍ പോലുള്ള അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ല. ഭാരത് ബന്ദുമായി ബന്ധപ്പെട്ട് ക്രമസമാധാന നില ഉറപ്പാക്കാന്‍ എസ്പിമാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രാജസ്ഥാന് ഡിജിപി യു ആര് സാഹുവും വ്യക്തമാക്കി. ബന്ദിന് ആഹ്വാനം ചെയ്ത സംഘടനകളുടെ പ്രതിനിധികളുമായും വ്യാപാരി വ്യവസായി യൂണിയനുകളുമായും സംയുക്ത യോഗം വിളിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications