കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പണിമുടക്ക് ; കേരളത്തില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രം

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെ ആരംഭിക്കും. ബിജെപി അനുകൂല സംഘടനായായ ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നുണ്ട്.

മിനിമം വേതനമുള്‍പ്പെടെയുള്ള തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. മിനിമം വേതനം 112 രൂപയില്‍ നിന്ന് 350 രൂപയായി ഉയര്‍ത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കേരളത്തെയും പണിമുടക്ക് ബാധിക്കും.

National Strike

Read Also: എല്‍ഡിഎഫ് വന്നിട്ട് എന്ത് ശരിയായെന്നാണ് ? നൂറ് ദിവസത്തില്‍ കൊലപാതകമടക്കം മുന്നൂറോളം ആക്രമങ്ങള്‍ !

പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍

പൊതുമേഖലകളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന 15 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് തൊവിലാളി സംഘടനകള്‍ അവകാശപ്പെടുന്നത്. ബാങ്കുകള്‍, ഇന്‍ഷുറന്‍് ഓഫീസുകള്‍ തുടങ്ങി അവശ്യ സര്‍വ്വീസുകളായ ഗതാഗതം, വൈദ്യുതി, ഗ്യാസ്, ഓയില്‍ എന്നിവയെല്ലാം പണിമുടക്ക് ബാധിക്കും ദില്ലിയിലും ഹൈദരാബാദലും ബംഗളൂരുവിലും കേരളത്തിലും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളടക്കം ശക്തമായി സമരം രംഗത്തുണ്ട്.

പണിമുടക്ക് ബാധിക്കില്ല

ട്രെയിന്‍ സര്‍വ്വീസുകളെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കില്ല. റെയില്‍വേ ജീവനക്കാര്‍ പണി മുടക്കില്‍ പങ്കെടുക്കുമെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്‌കൂളുകളും കോളേജുകളും ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ലഅവശ്യവസ്തുക്കളായ പാല്‍, കുടിവെള്ളം എന്നിവയെ പണിമുടക്ക് ബാധിക്കില്ല

മെഡിക്കല്‍ സോറ്റുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

പണിമുടക്കില്‍ പങ്കെടുക്കുന്ന സംഘടനകള്‍
ഐഎന്റ്റിയുസി, എച്ച് എംഎസ്, സിഐറ്റിയു, എഐറ്റിയുസി, റ്റിയുസിസി, എസ്ഇഡബ്യയൂഎ, എഐസിസിറ്റിയു, യുറ്റിയുസി, എല്‍പിഎഫ് എന്നീ തൊഴിലാലി സംഘടനകാളണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ആര്‍എസ്എസ് അനുകൂല സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല

തൊഴിലാളി യൂണിയന്റെ ഡിമാന്റുകള്‍

ലേബര്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും കോര്‍ സെക്ടറില്‍ തൊഴിലാളി വിരുദ്ധ സാമ്പത്തിക പോളിസിയില്‍ മാറ്റം വരുത്തണമെന്നുമാണ് പ്രധാന ആവശ്യം. അസംഘടിത മേഖലയില്‍ മിനിമം വേതം 18,000 രൂപയാക്കണം,
തൊഴിലാളി നിയമങ്ങളുടെ പേരില്‍ തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

Read Also: തരംഗം സൃഷ്ടിക്കാന്‍ 'ജിയോ' സെപ്തംബര്‍ അഞ്ചിന് കേരളത്തിലും എത്തുന്നു...

കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം

കാര്‍ഷികേതര ജോലി ചെയ്യുന്നവരുള്‍പ്പെടുന്ന സി കാറ്റഗറിക്ക് മിനിമം വേദനം 112 രൂപയില്‍ നിന്ന് 350 രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മിനമം വേതനം 246 രൂപയാക്കാമെനന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. 26 ദിവസം ജോലി ചെയ്താല്‍ സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപന പ്രകാരം 9,100 രൂപയാണ് ഒരാള്‍ക്ക് മാസ ശമ്പളം ലഭിക്കുന്നത്. ക്രൂരമായ തമാശയാണിതെന്നാണ് സിഐടിയു പറഞ്ഞത്.

പണിമുടക്ക് കേരളത്തെയും ബാധിക്കും

കേരളത്തില്‍ ഇടത് സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പണിമുടക്കിന് അണിചേരാന്‍ ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. ആംബുലന്‍സ്, ആശുപത്രി, പാല്‍, പത്രം, എയര്‍പ്പോര്‍ട്ട്, വിവാഹം തുടങ്ങി അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായികിടക്കുന്നതിനാല്‍ അത്യാവശ്യ യാത്രക്കാര്‍ വലയും

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Bharat Bandh on Sept 2: What will be closed; what will be open? and what service affected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X