പി ഗംഗാധരന്‍ നായര്‍ക്ക് ഭാരത് ജ്യോതി പുരസ്‌കാരം
രാഷ്ട്രീയ പൊതുപ്രവര്‍ത്തന മേഖലയിലെ മികവ് പരിഗണിച്ചുള്ളതാണ് അവാര്‍ഡ്
കാഞ്ഞങ്ങാട്: ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായ പി.ഗംഗാധരന്‍നായര്‍ക്ക് ഭാരത് ജ്യോതി പുരസ്‌കാരം. ഡല്‍ഹിയിലെ ബെസ്റ്റ് സിറ്റിസണ്‍ പബ്ലിഷിംഗ് ഹൗസിന്റേതാണ് അവാര്‍ഡ്.
രാഷ്ട്രീയ പൊതുപ്രവര്‍ത്തന മേഖലയിലെ മികവ് പരിഗണിച്ചുള്ളതാണ് അവാര്‍ഡ്. ആറ് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ പി.ഗംഗാധരന്‍നായര്‍ മുന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനവും കാര്‍ഷികഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

1985 മുതല്‍ കെപിസിസി അംഗവും നിര്‍വ്വാഹക സമിതിയംഗവുമാണ്. ജില്ലയിലെ തന്നെ പ്രമുഖ സഹകാരിയായ നിലവില്‍ പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ്.












Click it and Unblock the Notifications