കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് ശക്തിപ്പെടുന്നു; പ്രകടനമായെത്തി ബിജെഎസ് നേതാക്കള്‍, ഇനിയും കൂടുതല്‍ കക്ഷികള്‍ വരും

Google Oneindia Malayalam News

തൃശൂര്‍: യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍ എത്തുന്നു. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്സില്‍ നിന്ന് പിരിഞ്ഞ ബിജെഎസ് യുഡിഎഫിന്റെ ഭാഗമായി. ചാവക്കാട് നടന്ന ഐശ്വര്യ കേരള യാത്രയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും കൂട്ടമായി എത്തി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ഇനിയും കൂടുതല്‍ കക്ഷികള്‍ യുഡിഎഫില്‍ എത്തുമെന്നാണ് വിവരം.

b

ഞായറാഴ്ചയാണ് യാത്ര കോട്ടയത്ത് എത്തുക. ഈ വേളയില്‍ എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ യുഡിഎഫില്‍ ചേരുമെന്നാണ് വിവരം. നിലവില്‍ എല്‍ഡിഎഫിലുള്ള കാപ്പന്‍ പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുഡിഎഫിലെത്തുന്നത്. കെസി വേണുഗോപാല്‍, കെ മുരളീധരന്‍, മുസ്ലിം ലീഗ് നേതാക്കള്‍ എന്നിവര്‍ കാപ്പനെ സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കാപ്പന്‍ ഇന്ന് ദില്ലിയില്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.

കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍

ബിഡിജെഎസ് നേതാക്കളായിരുന്ന എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി ഗോപകുമാര്‍, കൈക ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനമായെത്തി യുഡിഎഫില്‍ ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇനിയും കൂടുതല്‍ കക്ഷികള്‍ യുഡിഎഫിലെത്തുമെന്നും ഇടതുഭരണത്തിന് അന്ത്യമാകുമെന്നും നേതാക്കള്‍ പ്രതികരിച്ചു.

ബിജെപി വഞ്ചിച്ചുവെന്നാണ് ബിജെഎസ് നേതാക്കളുടെ പ്രതികരണം. 11 ജില്ലാ കമ്മിറ്റികളും 12 സമുദായ സംഘടനകളും തങ്ങള്‍ക്കൊപ്പമുണ്ടെന്നും ബിജെഎസ് പറയുന്നു. 82 മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാന്‍ ശക്തരാണ് ബിജെഎസ് എന്നും നേതാക്കള്‍ അവകാശപ്പെട്ടു.

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Bharathiya Janasena joins UDF before Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X