വിവാഹനിശ്ചയം രഹസ്യമാക്കാന്‍ ഒരു കാരണമുണ്ട്!! ഭാവന വെളിപ്പെടുത്തുന്നു...ഇതാണ് കാരണമെന്ന്!!
ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവുമെന്ന് ഭാവന പറഞ്ഞു
തൃശൂര്‍: മലയാളത്തിലൂടെ അരങ്ങേറി തെന്നിന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നായികയായി മാറിയ ഭാവന വ്യാഴാഴ്ച രഹസ്യമായി വിവാഹനിശ്ചയം നടത്തി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് കന്നട നിര്‍മാതാവ് നവീന്‍ കൃഷ്ണയെ ഭാവന വിവാഹം ചെയ്യാനൊരുങ്ങുന്നത്. തീര്‍ത്തും രഹസ്യമായിട്ടായിന്നു ഭാവനയുടെ വിവാഹച്ചടങ്ങ്. ഇതു താന്‍ രഹസ്യമാക്കാനുള്ള കാരണത്തെക്കുറിച്ച് നടി മനസ്സ് തുറക്കുന്നു.

വാര്‍ത്തയാക്കേണ്ടെന്നു കരുതി വളരെ രഹസ്യമായി വിവാഹനിശ്ചയം നടത്താനായിരുന്നു പദ്ധതി. എല്ലാ ചടങ്ങുകളും തൃശൂരിലെ തന്റെ വീട്ടില്‍ തന്നെയാണ് നടന്നത്. പക്ഷെ വാര്‍ത്ത പുറത്താവുകയായിരുന്നുവെന്നും ഭാവന പറഞ്ഞു.

അടുത്ത സുഹൃത്തുക്കളെപ്പോലും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നില്ല. അവരെ വിവാഹനിശ്ചയത്തെക്കുറിച്ച് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്ന് ഭാവന വ്യക്തമാക്കി.

ഈ വര്‍ഷം തന്നെ തന്റെ വിവാഹമുണ്ടാവുമെന്ന് നടി പറഞ്ഞു. കല്ല്യാണം എല്ലാവരെയും അറിയിച്ചു തന്നെയായിരിക്കും നടത്തുക. അതുകൊണ്ടാണ് വിവാഹനിശ്ചച്ചടങ്ങുകള് രഹസ്യമാക്കി വച്ചതെന്ന് ഭാവന കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷം മുമ്പാണ് നവീനിനെ പരിചയപ്പെടുന്നത്. എന്റെ ആദ്യ കന്നഡ ചിത്രമായ റോമിയോ നിര്‍മിച്ചത് അദ്ദേഹമാണ്. ഈ പരിചയം പിന്നീട് പ്രേമമായി മാറുകയായിരുന്നുവെന്ന് ഭാവന വെളിപ്പെടുത്തി.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടു നടന്നത്. നടിയും ഭാവനയുടെ അടുത്ത സുഹൃത്തുമായ മഞ്ജുവാര്യര്‍ മാത്രമാണ് സിനിമാ മേഖലയില്‍ നിന്നു പങ്കെടുത്തത്.

കന്നഡ ആചാരപ്രകാരമാണ് ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. മഞ്ജു വാര്യര്‍ അടക്കം 20ല്‍ താഴെ പേര് മാത്രമേ ചടങ്ങിലുണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ വര്‍ഷം തന്നെ ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടന്നേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടെയും തിരക്കിനെത്തുടര്‍ന്ന് ഇതു നീണ്ടുപോവുകയായിരുന്നു.

ഭാവനയുടെ അച്ഛന് ബാലകൃഷ്ണന്റെയും നവീനിന്റെ അമ്മയുടെയും മരണവും വിവാഹം വൈകാന്‍ കാരണമായി. അടുത്തിടെയാണ് നവീനിന്റെ അമ്മ മരിച്ചത്.

താന്‍ പ്രണയത്തിലാണെന്ന് ഭാവന നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാമുകന്റെ പേര് പുറത്ത് പറയാന്‍ നടി തയ്യാറായിരുന്നില്ല. ഭാവനയുടെ അച്ഛന് ജീവിച്ചിരുന്നപ്പോള്‍ തന്നെ നവീനുമായുള്ള വിവാഹക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി നടിയുടെ അമ്മ പറഞ്ഞിരുന്നു.

മലയാളത്തില്‍ ചെറിയ ഇടവേള വന്നെങ്കിലും ഭാവനയുടെ രണ്ടു ചിത്രങ്ങളാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്നത്. രണ്ടു ചിത്രത്തിലും ആസിഫ് അലിയാണ് ഭാവനയുടെ നായകന്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഹണിബീ 2 എന്നിവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
തെന്നിന്ത്യന്‍ നടി ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടും ചില പേഴ്സണല്‍ ചിത്രങ്ങളും
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications