ആറ് വർഷത്തെ ഇടവേളയ്ക്ക്ക് ശേഷം ഭാവന മലയാളത്തിൽ; അഭിനന്ദനങ്ങളുമായി തൊഴിൽ വകുപ്പ് മന്ത്രി
ഭാവന അഭിനയിക്കുന്ന വേറെയും മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്

തിരുവന്തപുരം; ആറ് വർഷത്തെ ഇടവേളക്ക് ശഷം മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. ' ന്രിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളി സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ അഭിനന്ദനം.
സിനിമയുടെ ട്രയിലര്‍ കണ്ടുവെന്നും, സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകളെന്നുമാണ് വി ശിവൻകുട്ടി അഭിപ്രായപ്പെട്ടത്.'ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍.'- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ പോസ്റ്റിനു താഴെയായും അല്ലാതെയും നിരവധി ആളുകളാണ് ഭാവനയെ അഭിനന്ദിക്കുന്നത്. ട്രെയിലറിനും എല്ലാവരും മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നു. സിനിമയിൽ കൂടുതൽ സജീവമായി മികച്ച വേഷങ്ങൾ അവതരിപ്പിക്കാൻ സാധിക്കട്ടേയെന്നാണ് പലരും കമന്റായി കുറിക്കുന്നത്. മലയാളത്തിൽ ഇടവേള എടുത്തെങ്കിലും കന്നഡയിൽ ഏതാനും ചിത്രങ്ങളിൽ താരം ഇതിനിടെ അഭിനയിച്ചിരുന്നു.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയ്ക്ക്ക് പുറമെ ഷറഫുദ്ധീനും കേന്ദ്രരകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഭാവന, ഷറഫുദ്ദീന്‍, അനാര്‍ക്കലി നാസര്‍, അഫ്‌സാന ലക്ഷ്മി, ഷെബിന്‍ ബെന്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: ഡൂഡില്‍ മുനി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവർ അണിയറയിലും പ്രവർത്തിക്കുന്നു.












Click it and Unblock the Notifications