Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് രാത്രിയില്‍ നടന്നത് ദു:സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍..!! ആദ്യമായി ഭാവന പറയുന്നു !!

കോഴിക്കോട്: കേരളമനസാക്ഷിയെയും സിനിമാ ലോകത്തേയും തന്നെ ഞെട്ടിച്ച സംഭവമായിരുന്നു അന്ന് കൊച്ചിയില്‍ നടന്നത്. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. അന്നത്തെ ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അന്വേഷണത്തില്‍ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നു.

Read Also: മംഗളം സിഇഒ അജിത്കുമാറിനെതിരെ പരാതിയുമായി പെണ്‍കുട്ടി!! മന്ത്രിയുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Read Also: സൗദിയില്‍ ജോലിക്കെത്തിയ ഇന്ത്യക്കാരി ഉടമയുടെ ലൈംഗിക അടിമ..!! അമ്മയുടെ മുന്നില്‍ വെച്ചുപോലും..!!

Read Also: വിമാനം കത്തിയമര്‍ന്നു..!! യാത്രക്കാര്‍ നൂറ്റിനാല്‍പ്പത്തിയൊന്നു പേര്‍..!! ഞെട്ടിക്കുന്ന വീഡിയോ..!!

ആ സംഭവത്തിന് ശേഷം ആദ്യമായാണ് നടി ഭാവന ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്. മലയാളത്തിലെ പ്രശസ്തമായ വനിതാ മാഗസിനായ വനിതയ്ക്കാണ് ഭാവന അഭിമുഖം നല്‍കിയിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഭാവന അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഭാവന തുറന്നുപറയുന്നു

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ കൊട്ടേഷന്‍ സംഘം തന്നെയാണോ അതോ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നത് കേരളമൊന്നാകെ ഉത്തരം കാത്തിരിക്കുന്ന ചോദ്യമാണ്. ഇതിനുള്ള ഉത്തരമാണ് അഭിമുഖത്തില്‍ ഭാവന തുറന്നു പറയുന്നത്.

സിനിമയിൽ ശത്രുക്കളുണ്ട്

ഈ ചോദ്യത്തിനുള്ള ഭാവനയുടെ ഉത്തരം ആരംഭിക്കുന്നത് ഒരു ആമുഖത്തോടുകൂടിയാണ്. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഭാവന തന്റെ ഉത്തരം തുടങ്ങുന്നത്.

പിന്തുണച്ചവർക്ക് നന്ദി

തന്നെ പിന്തുണച്ചവര്‍ക്ക് താരം നന്ദിയും പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോള്‍ പിന്തുണ തന്നവര്‍, തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍, ഈ സംഭവത്തിന് പിന്നിലുള്ള സത്യം പുറത്ത് കൊണ്ടുവരണം എന്ന് പറഞ്ഞവര്‍ എത്രയോ ഉണ്ടെന്ന് ഭാവന പറയുന്നു.

അന്ന് രാത്രി നടന്നത്...

താന്‍ ഒരിക്കലും വിദൂരമായ ഒരു സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രിയില്‍ സംഭവിച്ചതെന്ന് ഭാവന വെളിപ്പെടുത്തുന്നു. വനിതാ മാഗസിന്റെ വിഷു- ഈസ്റ്റര്‍ ലക്കത്തിലാണ് ഭാവന ആ സംഭവത്തെക്കുറിച്ച് തുറന്നു പറയുന്നത്.

വിജയം വരെ പോരാടും

തന്റെ പോരാട്ടത്തിന്റെ ലക്ഷ്യമെന്താണെന്നും ഭാവന പറയുന്നു. ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നത് വരെ ഞാന്‍ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി എന്നും ഭാവന പറയുന്നു.

മലയാളത്തിൽ നിന്നും പുറന്തള്ളപ്പെട്ട്..

ഏറെ നാളായി മലയാളം സിനിമാ രംഗത്ത് സജീവമല്ലായിരുന്നു ഭാവന. തെലുങ്ക് പോലുള്ള അന്യഭാഷാ ചിത്രങ്ങളിലായിരുന്നു ഭാവനയുടെ സാന്നിധ്യമുണ്ടായിരുന്നത്. മലയാളത്തില്‍ താരത്തിന് അവസരങ്ങള്‍ ഇല്ലായിരുന്നു എന്ന് തന്നെ പറയാം.

ആരോപണത്തിന്റെ മുന നടനെതിരെ

മലയാളത്തിലെ പ്രശസ്ത നടന്‍ ഇടപെട്ടാണ് ഭാവനയുടെ മലയാള സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കിയത് എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. നടി തന്നെ പരോക്ഷമായി ഒരു അഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ശത്രുവിനെ തുറന്ന് കാട്ടുമോ?

സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ട് എന്ന് ഭാവന തുറന്ന് പറയുന്നതിനെ ഇതുമായിട്ടാണ് ചേര്‍ത്തുവായിക്കപ്പെടുന്നത്. പ്രമുഖ നടന്റെ കുടുംബ കാര്യത്തില്‍ നടി ഇടപെട്ടതിനെ തുടര്‍ന്നാണ് ശത്രുത രൂപപ്പെട്ടത് എന്നും അണിയറ സംസാരങ്ങളുണ്ട്. ആ ശത്രുവിനെ ഭാവന തുറന്ന് കാട്ടുമോ എന്നതാണ് സിനിമാലോകം കാത്തിരിക്കുന്നത്.

ദേശീയ മാധ്യമം കണ്ടെത്തിയത്

കൊച്ചിയില്‍ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളുമാണെന്ന് ദേശീയ മാധ്യമം ആയ ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ നടന്‍ ദിലീപ് ആണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുകയുെ ചെയ്തിരുന്നു.

കാര്യങ്ങൾ വ്യക്തതയിലേക്ക്..

നടന്റെ ആലുവയിലെ വസതിയിലെത്തി പോലീസ് ചോദ്യം ചെയ്തുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ദിലീപ് രംഗത്ത് വരികയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. പോലീസും ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു. നടിയുടെ അഭിമുഖം പുറത്ത് വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+