Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളേക്കുറിച്ചും അപവാദ പ്രചാരണങ്ങളേക്കുറിച്ചും തെളിച്ചമുള്ള നിലപാടുകളുമായി നടി ഭാവന. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നത്.

Read Also: മലയാള താരങ്ങള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് വേഷങ്ങള്‍ വാഗ്ദാനം ചെയ്തു..! നടിയുടെ വെളിപ്പെടുത്തല്‍ !!

Read Also: പ്രശസ്ത നടനുമായി കിടക്ക പങ്കിടല്‍..പൊട്ടിത്തെറിച്ച് നടി കസ്തൂരി..സംഭവിച്ചതെന്ത്..വീഡിയോ!!

Read Also: ലോകം വിറങ്ങലിച്ച ആ ഭീകരാക്രമണം..!! അപൂര്‍വ്വ ചിത്രങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു..!!

പതിനഞ്ചാം വയസ്സിലാണ് താന്‍ സിനിമയില്‍ വന്നത്. അന്നുമുതല്‍ പലതരത്തിലുള്ള അപവാദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ തവണ കേട്ടിട്ടുള്ള അപവാദം എന്തെന്ന് ഭാവന പറയുന്നു.

പലവിധ അപവാദങ്ങൾ

സിനിമാ നടി ആയതിനാല്‍ ആര്‍ക്കും എന്തും പറയാം എന്നാണ് പലരുടേയും മനോഭാവം. ആരും ചോദിക്കാനും പറയാനും ഇല്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണ് എന്നത് പലരും ഇത്തരം കഥകള്‍ പ്രചരിപ്പിക്കുമ്പോള്‍ മറക്കുന്നുവെന്നും ഭാവന പറയുന്നു. ഏറ്റവും അധികം കഥകള്‍ പ്രചരിച്ചത് അബോര്‍ഷനെക്കുറിച്ചാണെന്നും ഭാവന പറയുന്നു.

പത്ത് തവണ അബോർഷൻ!

താന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തുവെന്നും, ആലുവയില്‍ പോയി ചെയ്തുവെന്നും അതുമല്ല തൃശ്ശൂരില്‍ പോയി അബോര്‍ഷന്‍ ചെയ്തുവെന്നൊക്കെയാണ് കളകള്‍ പ്രചരിച്ചത്. ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും ഉണ്ടാവാറുണ്ട്.

പ്രായം പോലും ഓർക്കാതെ..

അത്തരക്കാരി ആയത് കൊണ്ടാണ് തനിക്ക് സിനിമ കിട്ടുന്നത് എന്നും പറയും. താന്‍ ഇ്‌പ്പോള്‍ ആ സംവിധായകന്റെ കൂടെയാണ് എന്ന തരത്തിലുള്ള കഥകള്‍ വേറെയും ഉണ്ടെന്ന് ഭാവന പറയുന്നു. തനിക്കന്ന് 16 വയസ്സ് മാത്രമാണ് എന്ന് പോലും ഓര്‍്ക്കാതെയാണ് ആക്രമണങ്ങളെല്ലാം.

മുൻപ് നിലവിളിച്ചിരുന്നു

ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ സ്വന്തം വീട്ടിലെ മക്കളെക്കുറിച്ച് ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമായിരുന്നോ എന്നും ഭാവന ചോദിക്കുന്നു. മുന്‍പ് ഇത്തരം അപവാദങ്ങള്‍ കേട്ട് തലയില്‍ കൈവെച്ച് നിലവിളിച്ചിട്ടുണ്ടെന്നും ഭാവന പറയുന്നു.

നഷ്ടങ്ങളാണ് കുടുതൽ

മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങള്‍ കേട്ട് തലചുറ്റി വീണിട്ടുണ്ട്. അപവാദങ്ങള്‍ കേട്ട് താന്‍ കരഞ്ഞത്രയും മറ്റൊരാളും കരഞ്ഞ് കാണില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമായതിനാല്‍ തനിക്ക് നഷ്ടങ്ങളാണ് കൂടുതലെന്നും ഭാവന പറയുന്നു.

അഹങ്കാരിയെന്ന് പറഞ്ഞോട്ടെ

ചെയ്യാത്ത തെറ്റിന് താന്‍ മാപ്പ് പറയില്ല. സിനിമയില്‍ അവസരത്തിനായി ആവള്‍ എന്നോട് മാപ്പ് പറഞ്ഞു എന്ന് ഒരാള്‍ തന്നെക്കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം ഭാവന അഹങ്കാരിയാണ് എന്ന് പറഞ്ഞ് കേള്‍ക്കുന്നതാണ് എന്നും ഭാവന പറയുന്നു.

വിവാഹശേഷം അഭിനയം

വിവാഹ ശേഷം അഭിനയിക്കണോ എന്ന ചോദ്യത്തിന് അത്തരത്തിലൊന്നു തീരുമാനിച്ചിട്ടില്ല എന്നാണ് താരത്തിന്റെ മറുപടി. സിനിമയില്‍ തനിക്ക് ശത്രുക്കളും മിത്രങ്ങളും ഉണ്ട്. താന്‍ അഭിനയിക്കരുത് എന്നാഗ്രഹിക്കുന്ന ചിലരുണ്ട് സിനിമയില്‍ എന്നും ഭാവന പറയുന്നു.

സിനിമ ഉപേക്ഷിക്കില്ല

നല്ല കഥാപാത്രങ്ങള്‍ കിട്ടുകയാണ് എങ്കില്‍ വിവാഹ ശേഷവും സിനിമയില്‍ അഭിനയിക്കുമെന്ന് ഭാവന പറയുന്നു. ചിലരുടെ ആഗ്രഹം പോലെ സിനിമ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ല. കാരണം എന്തെങ്കിലും താന്‍ നേടിയിട്ടുണ്ടെങ്കില്‍ അത് സിനിമയില്‍ നിന്നാണ്.

പിന്തുണച്ചവർക്ക് നന്ദി

തന്നെ പിന്തുണച്ചവര്‍ക്ക് താരം നന്ദിയും പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോള്‍ പിന്തുണ തന്നവര്‍, തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍, ഈ സംഭവത്തിന് പിന്നിലുള്ള സത്യം പുറത്ത് കൊണ്ടുവരണം എന്ന് പറഞ്ഞവര്‍ എത്രയോ ഉണ്ടെന്ന് ഭാവന പറയുന്നു.

വിജയം വരെ പോരാടും

താന്‍ ഒരിക്കലും വിദൂരമായ ഒരു സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രിയില്‍ സംഭവിച്ചതെന്ന് ഭാവന വെളിപ്പെടുത്തുന്നു. തന്റെ പോരാട്ടത്തിന്റെ ലക്ഷ്യമെന്താണെന്നും ഭാവന പറയുന്നു. ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നത് വരെ ഞാന്‍ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി എന്നും ഭാവന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+