• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാവനയുടെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിച്ചില്ല.. നൈസായി ഒഴിവാക്കപ്പെട്ടതിൽ ഇന്നസെന്റിന്റെ പ്രതികരണം

 • By Desk
cmsvideo
  വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് ഇന്നസെൻറ് | Oneindia Malayalam

  തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നടി ഭാവനയും കന്നട നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നത്. ആരാധകരും കേരളമൊന്നാകെയും ഏറെ സന്തോഷിച്ച ഒരു ചടങ്ങ് കൂടിയായിരുന്നു ഭാവനയുടെ വിവാഹം. പല കാരണങ്ങള്‍ കൊണ്ട് ഭാവനയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയുണ്ടായി.

  അമ്മയെ മകന്‍ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിയിലിട്ട് കത്തിച്ചു.. വന്‍ വഴിത്തിരിവായി കത്ത് പുറത്ത്!

  അതിലൊന്ന് പ്രമുഖരായ ചില സിനിമാക്കാരുടെ അസാന്നിധ്യമായിരുന്നു. ഇന്നസെന്റ് അടക്കമുള്ള അമ്മ ഭാരവാഹികളെ വിവാഹത്തിനോ വിരുന്നിനോ കണ്ടില്ല. ഇവരുടെ അസാന്നിധ്യം മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പ്രതികരണവുമായി ഇന്നസെന്‌റ് തന്നെ രംഗത്ത് വന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  വിവാഹത്തിന് ക്ഷണമില്ല

  വിവാഹത്തിന് ക്ഷണമില്ല

  ഇന്നസെന്റ് അടക്കമുള്ള അമ്മ ഭാരവാഹികളെ ഭാവന വിവാഹത്തിന് ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അമ്മയുടെ തലപ്പത്തുള്ള താരങ്ങളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം ലഭിച്ചത്. മമ്മൂട്ടി വിവാഹ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു.

  ആഘോഷമാക്കി സിനിമാലോകം

  ആഘോഷമാക്കി സിനിമാലോകം

  മുംബൈയില്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നതിനാല്‍ മോഹന്‍ലാല്‍ വിവാഹത്തിലോ വിരുന്നിലോ പങ്കെടുക്കുകയുണ്ടായില്ല. അതേസമയം മലയാളത്തിലെ ഭൂരിപക്ഷം താരങ്ങളും ഭാവനയ്ക്ക് ആശംസങ്ങള്‍ നേരാനെത്തി. ഇന്നസെന്റ്, ഇടവേള ബാബു, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയവരൊന്നും ചടങ്ങിനെത്തിയില്ല.

  ക്ഷണിക്കാത്തതിൽ പരിഭവം ഇല്ല

  ക്ഷണിക്കാത്തതിൽ പരിഭവം ഇല്ല

  ഇവരെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിക്കാതെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവനയുടെ വിവാഹത്തിനും വിവാഹ വിരുന്നിനും തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ഇന്നസെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷണിക്കാത്തതില്‍ തനിക്ക് പരിഭവം ഇല്ലെന്നും നടന്‍ പ്രതികരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ക്ഷണിക്കാത്തതിന് കാരണമറിയില്ല

  ക്ഷണിക്കാത്തതിന് കാരണമറിയില്ല

  വിവാഹത്തിന് ക്ഷണിക്കാത്തതിന് എന്തെങ്കിലും പ്രത്യേകമായ കാരണം ഉണ്ടോ എന്നത് സംബന്ധിച്ച് അറിയില്ലെന്നും എംപി കൂടിയായ ഇന്നസെന്റ് വ്യക്തമാക്കി. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടന്‍ സിദ്ദിഖ് വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സിദ്ദിഖിന് പക്ഷേ ക്ഷണമില്ലായിരുന്നു എന്നാണ് അറിയുന്നത്.

  വിളിക്കാതെ സിദ്ദിഖ് എത്തി

  വിളിക്കാതെ സിദ്ദിഖ് എത്തി

  വിരുന്നില്‍ പങ്കെടുത്ത് ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് സിദ്ദിഖ് പെട്ടെന്ന് തന്നെ മടങ്ങുകയാണുണ്ടായത്. ഭാവന താന്‍ ചെറുപ്പം മുതല്‍ കാണുന്ന കുട്ടിയാണെന്ന് സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തു. മാത്രമല്ല പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കുഞ്ഞനുജത്തിക്ക് ആശംസകളെന്ന് ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു.

  ദിവസം മുഴുവൻ ഭാവനയ്ക്കൊപ്പം

  ദിവസം മുഴുവൻ ഭാവനയ്ക്കൊപ്പം

  പ്രമുഖരുടെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്നത് പോലെ തന്നെ ചിലരുടെ നിറ സാന്നിദ്ധ്യത്താലും ശ്രദ്ധേയമായിരുന്നു ഭാവനയുടെ വിവാഹം. ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ നടിമാരാണ് വിവാഹ ദിവസം മുഴുവൻ ഭാവനയ്ക്ക് വേണ്ടി മാറ്റി വെച്ചത്. മലയാളത്തിലെ ലേഡ് സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍ വിവാഹ ദിവസം മുഴുവന്‍ ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

  ആഘോഷമാക്കി കൂട്ടുകാർ

  ആഘോഷമാക്കി കൂട്ടുകാർ

  മാത്രമല്ല ഭാവനയുടെ സിനിമയിലെ മറ്റ് ഉറ്റസുഹൃത്തുക്കളായ രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, ശില്‍പ ബാല, മൃദുല, ശ്രിത ശിവദാസ്, ഷെഫ്‌ന എന്നിവരും തുടക്കം മുതല്‍ വൈകിട്ടത്തെ വിരുന്ന് വരെ ഒപ്പമുണ്ടായിരുന്നു. രമ്യ നമ്പീശൻ അടക്കമുള്ളവർ വിവാഹത്തിന്റെ മെഹന്ദി ചടങ്ങുകൾ മുതൽ ആഘോഷം തുടങ്ങിയിരുന്നു. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായുള്ള വിവാഹ സല്‍ക്കാരം.

  ആശംസകളറിയിക്കാൻ മമ്മൂട്ടി

  ആശംസകളറിയിക്കാൻ മമ്മൂട്ടി

  ഭാവനയ്ക്കും നവീനും ആശംസ അറിയിക്കാന്‍ സിനിമാക്കാരുടെ ഒഴുക്ക് തന്നെയായിരുന്നു.മെഗാസ്റ്റാര്‍ മമ്മൂട്ടി ചടങ്ങിനെത്തി ഭാവനയെ അനുഗ്രഹിച്ച് മടങ്ങി. നിര്‍മ്മാതാവ് ആന്റോ ജോസഫിന് ഒപ്പമായിരുന്നു മമ്മൂട്ടിയുടെ വരവ്. സൂപ്പര്‍താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും വിവാഹ വിരുന്നില്‍ പങ്കെടുക്കുകയുണ്ടായി. സിനിമാ രംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളെല്ലാം വിരുന്നിന് എത്തുകയുണ്ടായി.

  താരങ്ങളുടെ നീണ്ടനിര

  താരങ്ങളുടെ നീണ്ടനിര

  മലയാള സിനിമയിലെ മുന്‍നിരക്കാരും പിന്‍നിരക്കാരുമായി നിരവധി പേരാണ് ഭാവനയുടെ വിവാഹ വിരുന്നിന് എത്തിയത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ജയറാം, പാര്‍വ്വതി, കാളിദാസന്‍, സംയുക്താ വര്‍മ്മ, ബിജു മേനോന്‍, ജയസൂര്യ, കലാഭവന്‍ ഷാജു, മനോജ് കെ ജയന്‍, അനൂപ് മേനോന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ അങ്ങനെ പോകുന്നു പ്രമുഖരുടെ നിര.

  അനുഗ്രഹമറിയിച്ച് നെടുമുടി വേണു

  അനുഗ്രഹമറിയിച്ച് നെടുമുടി വേണു

  നവ്യനായര്‍, ഭാഗ്യലക്ഷ്മി, ഭാമ, രചന നാരായണന്‍ കുട്ടി, ഷംന കാസിം, ലെന, മിയ, ആര്യ, ലക്ഷ്മി പ്രിയ, ശരണ്യ, കെപിഎസി ലളിത, കമല്‍, സിബി മലയില്‍ എന്നിവരും ചടങ്ങിനെത്തി. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെങ്കിലും മുതിര്‍ന്ന നടന്‍ നെടുമുടി വേണു നേരത്തെ ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു.

  ഭാവനയ്ക്ക് ഇത് പ്രണയസാഫല്യം

  ഭാവനയ്ക്ക് ഇത് പ്രണയസാഫല്യം

  തിങ്കളാഴ്ച രാവിലെ 9.30തോടുകൂടിയായിരുന്നു ഭാവനയുടേയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്റെയും വിവാഹം. അഞ്ച് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. ഭാവനയുടെ വിവാഹം സംബന്ധിച്ച് നിലനിന്നിരുന്ന നിരവധി അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അന്ത്യമായത്.

  English summary
  Innocent MP's reaction to Bhavana's wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X