Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നഷ്ടമായത് പുലിമുരുകനിലെ വേഷം, വിഷമമായി': തുറന്നുപറഞ്ഞ് ഭീമന്‍ രഘു

bheeman

മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടാകുന്ന നടന്മാരില്‍ ഒരാളാണ് ഭീമന്‍ രഘു. വില്ലന്‍ വേഷങ്ങള്‍ ഗംഭീരമായി കൈകാര്യം ചെയ്തിരുന്ന ഭീമന്‍ രഘു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രധാന വില്ലന്മാരായി തിളങ്ങിയിരുന്നു. ഇതിനിടെ കോമഡി വേഷങ്ങളിലേക്ക് ഭീമന്‍ രഘു ഒന്നു കൈവച്ചിരുന്നു. സിനിമയില്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 400 ഓളം ചിത്രങ്ങളിലാണ് ഭീമന്‍ രഘു അഭിനയിച്ചിട്ടുള്ളത്.

 ഭീമന്‍ രഘു രാഷ്ട്രീയത്തില്‍

ഭീമന്‍ രഘു രാഷ്ട്രീയത്തില്‍

സിനിമയില്‍ മികച്ച വേഷങ്ങളുമായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഭീമന്‍ രഘു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2016ല്‍ ഭീമന്‍ രഘു ബി ജെ പിക്ക് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങി. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരെയും നടന്‍ ജഗദീഷിനെതിരെയുമാണ് ഭീമന്‍ രഘു മത്സരിച്ചത്. ഇതോടെ കേരളത്തിലെ സെലിബ്രിറ്റി മണ്ഡലമായി പത്തനാപുരം മാറിയിരുന്നു.

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ട് നടന്മാരേക്കാളും പിന്നിലായി ഭീമന്‍ രഘു. എന്നാല്‍ ഇപ്പോഴിതാ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ഭീമന്‍ രഘു. രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ തനിക്ക് ഒരുപാട് സിനിമയില്‍ അവസരം നഷ്ടമായെന്ന് ഭീമന്‍ രഘു പറയുന്നു. സി മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഭീമന്‍ രഘുവിന്റെ വാക്കുകളിലേക്ക്....

പുലിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍

പുലിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍

പാര്‍ട്ടിയില്‍ വന്നത് കൊണ്ടല്ല സിനിമയില്‍ അവസരം കുറഞ്ഞത്. പാര്‍ട്ടിയില്‍ വന്നതുകൊണ്ടാണെന്ന് അവര്‍ തെറ്റിദ്ധരിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഒന്ന് രണ്ട് ചിത്രങ്ങള്‍ വന്നത്. പുലിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളായിരുന്നു അത്. ആ സിനിമയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കാത്തത് എനിക്ക് വളരെ വിഷമമായി.

രണ്ട് മൂന്നും ചിത്രങ്ങള്‍ ഒഴിവായി

രണ്ട് മൂന്നും ചിത്രങ്ങള്‍ ഒഴിവായി

എന്റെ മണ്ഡലമായ പത്തനാപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. എനിക്ക് പോകാന്‍ സാധിച്ചില്ല. അതിന് ശേഷം വെറെ ഒരു പടം വന്നു. അതിനും പോകാന്‍ സാധിച്ചില്ല. അങ്ങനെ രണ്ട് മൂന്നും ചിത്രങ്ങളിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ അവര്‍ തന്നെ തീരുമാനിച്ചു ഇയാള്‍ ഇനി സിനിമയിലേക്കില്ലെന്ന് - ഭീമന്‍ രഘു പറഞ്ഞു.

ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങി

ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങി

അതേസമയം, രാഷ്ട്രീയത്തിലേക്കിറങ്ങിയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഭീമന്‍ രഘു നേരത്തെ പല അഭിമുഖങ്ങളിലും സമ്മതിച്ചിട്ടുണ്ട്. മറ്റൊരു അഭിമുഖത്തില്‍, ബി ജെ പിയില്‍ ചേര്‍ന്നതോടെ ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ മത്സരിപ്പിച്ചതാണെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.

ജൂനിയര്‍ ജയന്‍ എന്ന പേരില്‍

ജൂനിയര്‍ ജയന്‍ എന്ന പേരില്‍

വെറുതെ ഒന്ന് രാഷ്ട്രിയത്തില്‍ നിന്ന് പഠിക്കാമെന്ന് തന്നോട് ബി ജെ പി നേതാക്കള്‍ പറഞ്ഞെന്നും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നോട് നേരിട്ട് വിളിച്ച് സംസാരിച്ചെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു. കേരള പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഭീമന്‍ രഘു ജയന്റെ മരണത്തിന് ശേഷം ജൂനിയര്‍ ജയന്‍ എന്ന പേരിലായിരുന്നു സിനിമയിലേക്ക് എത്തിയത്. നായകനായി എത്തിയ ആദ്യ ചിത്രത്തിന്റെ പേര് ഭീമന്‍ എന്ന് സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+