മാനസിക ബുദ്ധിമുട്ട് തിരിച്ചറിയണം; ആ വാര്‍ത്തയുമായി എനിക്ക് ബന്ധമില്ല; പ്രചരിപ്പിക്കരുതെന്ന് നടി ദിവ്യ
കൊച്ചി: തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി ദിവ്യ എം നായര്‍. ഒരു കേസിലെ പരാതിക്കാരി ദിവ്യയാണെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും ചിത്രങ്ങള്‍ ഇനിയും പ്രചരിപ്പിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദിവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. ദിവ്യയുടെ വാക്കുകളിലേക്ക്...

ഞാന്‍ ദിവ്യ എം നായര്‍, ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍ പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ ദിവസം വാട്സാപ്പില്‍ എന്റെ തന്നെ ചിത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത് കണ്ടയുടന്‍ തന്നെ സൈബര്‍ സെല്ലിലും കമ്മിഷണര്‍ക്കും എസ് എച്ച് ഒയ്ക്കും നേരിട്ട് പരാതി നല്കി.

ഇത് കണ്ടപ്പോള്‍ തന്നെ പൊലീസിന് വ്യാജ വാര്‍ത്തയാണെന്ന് മനസിലായി. ഇനിയും ചിത്രങ്ങള്‍ പ്രചരിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ തീര്‍ച്ചയായും നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഈ വീഡിയോ ചെയ്യാന്‍ കാരണം, ഈ വാര്‍ത്തയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല.

മനപ്പൂര്‍വം എന്നെ അപമാനിക്കുന്നതിന് വേണ്ടി ആരോ ചെയ്തതാണ്. അതുകൊണ്ട് ഇതുപോലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുമ്പോള്‍ അതിന്റെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ കഴിയൂ. നിങ്ങളുടെ ഈ പ്രവര്‍ത്തി കാരണം മറ്റുള്ളവരുടെ കുടുംബത്തിനുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് തിരിച്ചറിയണം.

എന്റെ ചിത്രം വച്ചുള്ള ഈ വ്യാജ വാര്‍ത്ത നിങ്ങളുടെ കൈകളില്‍ എത്തുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്. അത് നമ്മള് രണ്ട് പേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ദിവ്യ എം നായര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications