കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീം ആര്‍മിയുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താല്‍, സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. സംവരണം മൗലിക അവകാശമല്ലെന്നും ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നുമുള്ള സുപ്രീംകോടതി വിധിയാണ് ദളിത് സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളിവിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി

വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ സിപിഐ, ആര്‍ജെഡി, ബിഹാര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സിപിഐ-എംഎല്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികളും ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

CHANDRA

ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തില്‍ ഇന്ന് ഹര്‍ത്താലിന് വിവിധ പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബിജെപി, നീക്കങ്ങള്‍ ശക്തംശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബിജെപി, നീക്കങ്ങള്‍ ശക്തം

ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തണമെന്ന കാണിച്ച് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ മാനേജര്‍ എല്ല ഡിപ്പോര്‍ അധികൃതര്‍ക്കും നോട്ടീസ് നല്‍കിയിട്ടിണ്ട്. ഞായറാഴ്ചകളില്‍ സാധാരണ നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണം. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തണമെന്ന് നോട്ടീസില്‍ പറയുന്നു. ക്രമസമാധന പ്രശ്നം ഉണ്ടെങ്കില്‍ പോലീസ് സഹായം തേടണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു.

English summary
Bhim army announces bharat bandh on today; harthal in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X