കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരഹരിതരില്ലാത്ത കേരളം:നല്‍കിയത് കള്ള പട്ടയം?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി 10 കുടുംബങ്ങള്‍ക്ക് നല്‍കിയത് ജല അതോറിറ്റിയുടെ ഭൂമി. ഈ ഭൂമി അങ്ങനെ വിട്ട് നല്‍കാനാവില്ലെന്ന് ജല അതോറിറ്റിയും.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്തതാണ് ഈ പട്ടയങ്ങള്‍. റവന്യൂ ഭൂമിയാണ് എന്ന് കാണിച്ചായിരുന്നു വിതരണം. സംഭവം വിവാദമായതോടെ വില്ലേജ് ഓഫീസര്‍ പട്ടയങ്ങള്‍ തിരികെ വാങ്ങിച്ചു. ഈ വില്ലേജ് ഓഫീസറെ ജില്ലാ കളക്ടര്‍ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു.

Patayam

യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായിരുന്നു ഭൂരഹിതരില്ലാത്ത കേരളം പദ്ധതി. അതുകൊണ്ട് തന്നെയാണ് ഉദ്ഘാടനത്തിന് സോണിയ ഗാന്ധിയെ തന്നെ കൊണ്ടുവന്നത്. പക്ഷേ തൊട്ടതെല്ലാം പിഴക്കുന്ന അവസ്ഥയിലാണല്ലോ സര്‍ക്കാര്‍. അങ്ങനെ ഭൂരഹിതരില്ലാത്ത കേരളത്തിലും പാളിച്ചകള്‍ പലതും കടന്നു കൂടി.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വെള്ളനാട് വില്ലേജിലെ 10 കുടുംബങ്ങളുടെ പട്ടയമാണ് ഇപ്പോള്‍ തിരിച്ചുവാങ്ങിയിട്ടുള്ളത്.വെള്ളനാട് വില്ലേജിലെ സര്‍വ്വേ നമ്പറിലുള്ള ഭൂമിയാണെന്ന് കാണിച്ച് അരുവിക്കര ഡാമിന്റെ റിസര്‍വോയറിനടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയാണ് ഇവര്‍ക്ക് നല്‍കിയത്. തങ്ങളുടെ കൈവശമുള്ള ഭൂമി വിട്ട് നല്‍കില്ലെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പിച്ച് പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ തന്നെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി നടന്ന പട്ടയ വിതരണത്തില്‍ വേറേയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിറയിന്‍ കീഴില്‍ 29 പേര്‍ക്ക് നല്‍കിയത് ശ്മശാന ഭൂമിയായിരുന്നു. ഈ സംഭവത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവില്‍ അന്വേഷണം നടക്കുന്നുണ്ട്.

എന്തായാലും പട്ടയം തിരികെ വാങ്ങിയതോടെ പത്ത് കുടംബങ്ങള്‍ കുടുങ്ങിയിരിക്കുകയാണ്. പകരം ഭൂമി കിട്ടുമോ എന്ന കാര്യത്തിലും ഇതുവരെ മറുപടിയൊന്നും കിട്ടിയിട്ടില്ല.

English summary
Bhoorahitharillatha Keralam land distribution again in controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X