Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. കനത്ത മഴയെത്തുടർന്ന് അണക്കെട്ടില്‍ നീരൊഴുക്ക് കൂടിയത് കൊണ്ടാണ് ഷട്ടറുകള്‍ തുറക്കേണ്ടി വന്നത്. നിലവില്‍ നാല് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ബാരേജിന്റെ പരമാവധി ശേഷി 35 മീറ്ററാണ്.

പെരിയാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. മഴക്കാലത്ത് പോലും അപൂര്‍വമായി നിറഞ്ഞു ഒഴുകുന്ന ഭൂതത്താന്‍കെട്ടു, ഇത്തവണ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നതിന്‍റെ ഭാഗമായുള്ള പണികള്‍ നടക്കുന്നമുലം ഡാമിന്റെ ഷട്ടറുകൾക്ക് മുകളിലൂടെ കവിഞ്ഞോഴുകിയിരുന്നു.

news

അണക്കെട്ട് അടച്ചത് മൂലം പെരിയാറിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം നിറഞ്ഞു നിൽക്കുന്ന കാഴ്ച്ചയാണുണ്ടായിരുന്നത്. മഴ കനത്തതോടെ കനാൽവഴി വെള്ളം തുറന്നു വിടുന്നത് അധികൃതർ ഭാഗീകമായി നിർത്തി വച്ചിരിക്കുകയാണ്. പാലത്തിന്റെ പില്ലറുകൾ പൂർത്തിയായ സാഹചര്യത്തിൽ പുഴയിലെ ജലവിതാനം ഉയരുകയോ താഴുകയോ ചെയ്താലും തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+