കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍ പിള്ളയുടെ പദവി തെറിക്കും? കടുത്ത അതൃപ്തിയുമായി കേന്ദ്ര നേതൃത്വം

  • By
Google Oneindia Malayalam News

ശബരിമല വിഷയം ആയുധമാക്കി കേരളത്തില്‍ താമര വിരിയിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.പോളിങ്ങ് ശതമാനം ഇത്തവണ കുതിച്ച് കയറിയത് മുന്നണികളില്‍ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. അതേസമയം ബിജെപി കാമ്പുകളില്‍ ആശങ്ക തുടരുകയാണ്. ശബരിമല സുവര്‍ണാവസരമാക്കാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും അതിന് പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് ഒരുകൂട്ടം നേതാക്കള്‍ ആരോപിക്കുന്നത്. ബിജെപിയുടെ പരാമ്പരാഗത വോട്ടുകള്‍ അടക്കം നഷ്ടമായെന്നും വിലയിരുത്തല്‍ ഉണ്ട്.

<strong>വന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെ</strong>വന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെ

അതിനിടെ ഇത്രയും നല്ല അവസരങ്ങള്‍ വന്ന് ചേര്‍ന്നിട്ടും സംസ്ഥാനത്ത് താമര വിരിഞ്ഞില്ലേങ്കില്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശദാംശങ്ങളിലേക്ക്

പോളിങ്ങ് ശതമാനം

പോളിങ്ങ് ശതമാനം

ശബരിമലയിലൂടെ ഇത്തവണ കേരളത്തില്‍ താമര വിരിയും എന്ന പ്രതീക്ഷയിലാണ് ബിജെപി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തവണ പോളിങ്ങ് ശതമാനം ഉയര്‍ന്നതും ശബരിമല വിഷയത്തിന്‍റെ പശ്ചാതലത്തിലാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

 സുവര്‍ണാവസരം

സുവര്‍ണാവസരം

എന്നാല്‍ ഇത്തവണ അത് 75 ശതമാനമായി. തിരുവനന്തപുരത്താകട്ടെ കഴിഞ്ഞ വര്‍ഷം 68 ശതമാനം പോളിങ്ങ് നടന്നപ്പോള്‍ ഇത്തവണ അത് 74 ആയി. ശബരിമല വിഷയമാണ് ഈ ഉയര്‍ന്ന പോളിങ്ങിന് പിന്നില്‍ എന്നാണ് ബിജെപിയുടെ അവകാശവാദം.

സ്വാധീനമുള്ള മണ്ഡലങ്ങള്‍

സ്വാധീനമുള്ള മണ്ഡലങ്ങള്‍

സ്വാധീന മണ്ഡലങ്ങളില്‍ അല്ലാതിരുന്നിട്ടും ചില മണ്ഡലങ്ങളില്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു തുടക്കത്തില്‍ ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ നാല് മണ്ഡലങ്ങള്‍ ഒഴിച്ചുള്ള മറ്റ് ഇടങ്ങളില്‍ പരാമ്പരാഗത വോട്ടുകളടക്കം ചോര്‍ന്നെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

ന്യൂനപക്ഷ മേഖലകള്‍

ന്യൂനപക്ഷ മേഖലകള്‍

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങള്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതേസമയം തിരുവനന്തപുരത്ത് ന്യൂനപക്ഷ മേഖലകളില്‍ വോട്ടിങ്ങ് ശതമാനം കൂടിയത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പണി ശ്രീധരന്‍ പിള്ളയ്ക്ക്

പണി ശ്രീധരന്‍ പിള്ളയ്ക്ക്

അതിനിടെ കേരളത്തില്‍ താമര വിരിഞ്ഞില്ലേങ്കില്‍ കേരളത്തിലെ അധ്യക്ഷനെ മാറ്റി അറ്റകൈ പ്രയോഗം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 23 ന് ഫലപ്രഖ്യാപനം വരുന്നതോടെ ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളും.

പരാതി

പരാതി

നേരത്തേ തന്നെ ശ്രീധരന്‍ പിള്ളയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് വേണ്ട വിധത്തില്‍ കഴിഞ്ഞില്ലെന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.

നേതാക്കള്‍ രംഗത്ത്

നേതാക്കള്‍ രംഗത്ത്

സമരത്തിലെ ആസൂത്രണത്തിലുള്ള പിഴവുകള്‍ വിശ്വാസികളായ പ്രവര്‍ത്തകരെ പോലും പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയെന്ന വിമര്‍ശനമായിരുന്നു പിള്ളയ്ക്കെതിരെ നേതാക്കള്‍ ഉയര്‍ത്തിയത്.

തിരിച്ചടികള്‍

തിരിച്ചടികള്‍

കൂടാതെ നിന്ന നില്‍പ്പില്‍ ശ്രീധരന്‍പിള്ള നിലപാട് മാറ്റുന്നതും കോഴിക്കോട് നടന്ന യുവമോര്‍ച്ച പരിപാടിക്കിടെ നടത്തിയ സുവര്‍ണാവസര പ്രസംഗവുമെല്ലാം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നും കാണിച്ച് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.

തെറ്റായ സന്ദേശം

തെറ്റായ സന്ദേശം

ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അധ്യക്ഷനെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.

താമര വിരിയുമോ?

താമര വിരിയുമോ?

അതേസമയം നിലവിലെ സാഹചര്യത്തില്‍ ശ്രീധരന്‍ പിള്ളയെ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം കേരളത്തില്‍ ഒരു മണ്ഡലത്തില്‍ എങ്കിലും താമര വിരിഞ്ഞാല്‍ പിള്ളയുടെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കില്ല.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

പത്തനംതിട്ടയും തിരുവനന്തപുരവും ബിജെപി ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നുണ്ട്. തിരുവനന്തപുരത്ത് പോളിങ്ങ് ഉയര്‍ന്നതും കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹവുമെല്ലാം ബിജെപിക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

<strong>6 സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ</strong>6 സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

English summary
bhp may take action against sreedaran pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X