കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടെടുക്കാം വയനാടിനെ; 'ഭൂമിയും ഞാനും' ആല്‍ബം പ്രകാശനം ചെയ്തു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാലവസ്ഥ വ്യതിയാനത്തില്‍ പരിസ്ഥിതി പരിസ്ഥിതി സംതുലനം നഷ്ടപ്പെട്ട ഒരു ജില്ലയായി വയനാട് മാറിക്കഴിഞ്ഞു. ജലദൗര്‍ലഭ്യവും, അതിരൂമായ വരള്‍ച്ചയും ജില്ലയുടെ പരിസ്ഥിതിയെ തന്നെ മാറ്റിമറിച്ച സാഹചര്യത്തിലാണ് ഭൂമിയും ഞാനും എന്ന പേരില്‍ ഭീതിദമായ വയനാടിന്റെ വര്‍ത്തമാനകാല കാലാവസ്ഥയെ പ്രതിപാദിക്കുന്ന ആല്‍ബം പുറത്തിറങ്ങിയിരിക്കുന്നത്. വെറുമൊരു കാഴ്ചക്കപ്പുറം കാണുന്നവരിലേക്ക് പ്രകൃതിയെ സംരക്ഷിക്കുകയെന്ന സന്ദേശം കൂടി പകര്‍ത്താനാണ് അണിയറക്കാരുടെ ശ്രമം.

അനുദിനം മാഞ്ഞുപോകുന്ന വയലുകളും കുളിരും പച്ചപ്പുമെല്ലാം പ്രമേയമാക്കി യുവാക്കളുടെ കൂട്ടായ്മയാണ് ഭൂമിയും ഞാനും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വയനാടിന്റെ പശ്ചാത്തലത്തില്‍ ആല്‍ബം തയ്യാറാക്കിയത്. വയനാടിന്റെ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് വരണ്ടുണങ്ങിയ പ്രകൃതിയുടെ നേര്‍ക്കാഴ്ചയായി ഈ ആല്‍ബം മാറുന്നു. ഹരിത വയനാടിന്റെ സംരക്ഷണത്തിനും ബോധവത്കരണത്തിനുമായി പുറത്തിറക്കിയ ഭൂമിയും ഞാനും ആല്‍ബം കലക്‌ട്രേറ്റ് ചേംബറില്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസ് പ്രകാശനം ചെയ്തു.

release

ജില്ലാ ഹരിതകേരള മിഷന്റെ പ്രശംസയും ഇതിനോടകം ഈ ആല്‍ബത്തിന് ലഭിച്ചുകഴിഞ്ഞു. ഭൂമിയും ഞാനും ആല്‍ബത്തിന്റെ സംവിധാനവും ആശയാവിഷ്‌കാരവും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത് സത്താര്‍ കല്‍പ്പറ്റയാണ്. സി.എ.ശിവകുമാറാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി രഞ്ജിത്ത് ഓംകാറിന്റേതാണ്. സരുണാണ് ഗാനരചയിതാവ്. ജില്ലയുടെ വരള്‍ച്ചാ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആല്‍ബം പ്രദര്‍ശിപ്പിക്കാനാണ് അണി യറയിലുള്ളവരുടെ തീരുമാനം. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാധാകൃഷ്ണന്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അജിത്ത്കുമാര്‍, അസി. ടൂറിസം ഓഫീസര്‍ വി. സലീം, വി. അരുണ്‍കുമാര്‍, സത്താര്‍ കല്‍പ്പറ്റ, സി.എ. ശിവകുമാര്‍, വന്ദന ഷാജു തുടങ്ങിയവര്‍ പ്രാകാശന ചടങ്ങില്‍ പങ്കെടുത്തു.

English summary
''bhumiyum njanum'' album release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X