വേള്‍ഡ് സൈക്ലിങ്ങ് ഡേയുടെ ഭാഗമായി സൈക്കിള്‍ റാലി നടത്തി
മൂവാറ്റുപുഴ: മൂവാറ്റുപുഴ സൈക്ലിങ്ങ് ക്ലബിന്റെ അഭിമുഖ്യത്തില്‍ വേള്‍ഡ് സൈക്ലിങ്ങ് ഡേയുടെ ഭാഗമായി സൈക്കിള്‍ റാലി നടത്തി. കാര്‍ണിവല്‍സ് സിനിമാസിന്റെയും, ഗ്രാന്റ് സെട്രല്‍ മാളിന്റെയും സഹകരണത്തോടെയാണ് 50 കിലോമീറ്റര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. ഷെയ്ക്ക് മൊഹിയുദ്ധീന്റെ നേതൃത്വത്തിലുള്ള ടീം ഗ്രാന്റ് സെട്രല്‍ മാളിന്റെ മുമ്പില്‍ നിന്നും ആരംഭിച്ച് പെരുമ്പാവൂര്‍, കോതമംഗലം ചുറ്റി ഗ്രാന്റ് സെന്റര്‍ മാളില്‍ അവസാനിക്കുകയായിരുന്നു.

പ്രശസ്ത മോഡലും നടനും ആയ ഏബിള്‍ ബെന്നി ഫ്‌ളാഗ്ഓഫ് ചെയ്ത് കൊണ്ട് സൈക്കിള്‍ റാലി ആരംഭിച്ചു. തുടര്‍ന്ന് ക്ലബ്ബിന്റെ മെമ്പര്‍മാരായ ഷെയ്ക്ക് മൊഹിയുദ്ധീന്‍ , സഞ്ജു ചേര്‍ക്കേട്ട്, ഷിനാജ് പി എസ്, എല്‍ദോ ബാബു വട്ടക്കാവില്‍, അബ്രഹാം പോള്‍, സനല്‍ ദാസ്, എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications