24 നും റിപ്പോര്‍ട്ടറിനും മനോരമക്കും റേറ്റിംഗ് കുത്തനെ കുറഞ്ഞു.. കൈരളിയെ മറികടക്കാന്‍ ജനം
ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക്ക് റേറ്റിംഗ് പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചത്തെ റേറ്റിംഗ് റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. ന്യൂസ് ചാനലുകളുടെ റേറ്റിംഗില്‍ റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ്, കൈരളി ന്യൂസ്, ജനം ടിവി എന്നിവയ്‌ക്കെല്ലാം ഇടിവുണ്ടായിട്ടുണ്ട്. അതേസമയം വലിയ തിരിച്ചടിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് പിടിച്ചുനില്‍ക്കാനായി.
മൊത്തത്തില്‍ ന്യൂസ് ചാനലുകള്‍ക്കൊന്നും ആശാവഹമായ പ്രകടനം നടത്താന്‍ കഴിഞ്ഞ ആഴ്ച സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചത്തെ കണക്ക് പ്രകാരം ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് തുടരുന്നത്. രണ്ടാം സ്ഥാനത്ത് 24 ന്യൂസും മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസും തുടരുന്നു. നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസാണ്. അഞ്ചാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും ആറാം സ്ഥാനത്ത് കൈരളിയുമാണ്.

ജനം ടിവിയാണ് ഏഴാം സ്ഥാനത്ത്. എട്ടാം സ്ഥാനത്ത് മീഡിയ വണ്ണും ഒമ്പതാം സ്ഥാനത്ത് ന്യൂസ് 18 കേരളവുമാണ്. രാജ് ന്യൂസ് മലയാളമാണ് പത്താം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 123.71 പോയന്റാണ് ഉള്ളത്. മുന്‍പത്തെ ആഴ്ചയില്‍ ഇത് 123.28 ആയിരുന്നു. 0.43 ന്റെ നേരിയ വര്‍ധനവാണ് ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞ ആഴ്ച ഉണ്ടായിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് കാര്യമായ നഷ്ടമാണ് കഴിഞ്ഞ ആഴ്ച സംഭവിച്ചത്.
-2.58 പോയന്റിന്റെ ഇടിവാണ് 24 ന്യൂസിന് സംഭവിച്ചിരിക്കുന്നത്. മുന്‍പത്തെ ആഴ്ചയില്‍ 88.20 ഉണ്ടായിരുന്ന പോയന്റ് ഈ ആഴ്ച 85.62 ആയി കുറഞ്ഞു. മൂന്നാം സ്ഥാനത്തുള്ള മനോരമ ന്യൂസിനും വലിയ ഇടിവാണ് ഈ ആഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. -2.34 ആണ് മനോരമ ന്യൂസിന് കഴിഞ്ഞ ആഴ്ച കുറഞ്ഞത്. ഇതോടെ 63.84 ആയി മനോരമ ന്യൂസിന്റെ പോയന്റ്. മാതൃഭൂമി ന്യൂസിന് നാലാം സ്ഥാനത്ത് താരതമ്യേന നേരിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
0.56 ആണ് മാതൃഭൂമി ന്യൂസിന് ഇടിഞ്ഞിരിക്കുന്നത്. 56.17 ആണ് നിലവിലെ മാതൃഭൂമി ന്യൂസിന്റെ പോയന്റ് നില. റിപ്പോര്‍ട്ടര്‍ ടിവിക്കും തരക്കേടില്ലാത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. -1.56 പോയന്റ് ആണ് കുറഞ്ഞിരിക്കുന്നത്. ആറാം സ്ഥാനത്തുള്ള കൈരളി ന്യൂസിനും ഇടിവുണ്ടായി. -1.01 ആണ് കൈരളിക്ക് കുറഞ്ഞിരിക്കുന്നത്. 24.30 ആണ് നിലവിലെ പോയന്റ് നില. ഏഴാം സ്ഥാനത്തുള്ള ജനം ടിവിയുമായി വലിയ വ്യത്യാസത്തില്‍ അല്ല കൈരളി ടിവി ഇപ്പോഴുള്ളത്.
ജനം ടിവിക്ക് 0.09 പോയന്റ് വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ ജനം ടിവിക്ക് 24.03 പോയന്റായി. എട്ടാം സ്ഥാനത്തുള്ള മീഡിയ വണ്ണിനും പോയന്റില്‍ ഇടിവുണ്ടായി. -0.76 പോയന്റ് കുറഞ്ഞ് 17.55 ആണ് നിലവിലെ പോയന്റ് നില. ഒമ്പതാം സ്ഥാനത്തുള്ള ന്യൂസ് 18 കേരളക്ക് -1.63 ആണ് കഴിഞ്ഞ ആഴ്ച ഇടിഞ്ഞത്. ഇതോടെ പോയന്റ് നില 15.94 ലേക്ക് കൂപ്പുകുത്തി. പത്താം സ്ഥാനത്തുള്ള രാജ് ന്യൂസിന് -0.09 കുറഞ്ഞിരിക്കുകയാണ്. 0.24 ആണ് രാജ് ന്യൂസിന്റെ നിലവിലെ പോയന്റ് നില.












Click it and Unblock the Notifications