ജിസേല്‍ ഉള്ളതുകൊണ്ട് ആര്യന്‍ ജീവിച്ചു പോകുന്നു; അനുമോള്‍ക്ക് ഓവര്‍ കോണ്‍ഫിഡന്‍സ്: ഹനാന്‍
ബിഗ് ബോസില്‍ ജിസേല്‍ ഉള്ളതു കൊണ്ടാണ് ആര്യന്‍ എന്ന മത്സരാര്‍ത്ഥി ജീവിച്ചു പോകുന്നതെന്ന് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ഹനാന്‍. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഹനാന്‍. ജിസേല്‍ എന്ന വ്യക്തി അവിടെ ഇല്ലായിരുന്നെങ്കില്‍ ആര്യന്‍ അപ്രത്യക്ഷമായി പോയേനെ. അല്ലാതെ ഈ അമൂല്‍ ബേബിയെ ഒക്കെ ആരാണ് അവിടെ നിലനിര്‍ത്തുക എന്നും ഹനാന്‍ ചോദിച്ചു.
ഹനാന്റെ വാക്കുകള്‍: ബിഗ് ബോസില്‍ പോകുന്നത് ഒറ്റ ആയിട്ട് ഗെയിം കളിക്കാനാണ്. വേറൊരാളുടെ തണലില്‍ നിന്ന് ജിസേലിനെ പരിചരിക്കാന്‍ ആര്യനോട് ആരാണ് പറഞ്ഞത്. ആര്യന് സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ച് ഗെയിം കളിക്കാന്‍ കഴിയണം. ജിസേലിനടുത്ത് ആര്യന് ആത്മാര്‍ത്ഥതയുണ്ട്. ജിസേലുമായി ആര്യന്‍ ഇമോഷണല്‍ കണക്ടഡ് ആണ്. ജിസേലിനോടുള്ള ആര്യന്റെ ഇഷ്ടം ഫേക്ക് അല്ല.

ആര്യന് ബിഗ് ബോസില്‍ പോയി സ്വാഭാവികമായി ഒരു ഇഷ്ടം ഉണ്ടായതാണ്. ലക്ഷ്മിയുടെ നിലപാട് ശരിയല്ലെങ്കിലും അവള്‍ ചങ്കൂറ്റമുള്ള പെണ്ണാണ്. അവനവന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കാനുള്ള ആര്‍ജവം ലക്ഷ്മിക്കുണ്ട്. അനുമോള്‍ ഭയങ്കര ഓവര്‍ കോണ്‍ഫിഡന്റാണ്. ഞാന്‍ ഭയങ്കരമായി കണ്ടന്റ് കൊടുക്കുന്നുണ്ട്. ഞാനില്ലെങ്കില്‍ ബിഗ് ബോസിന്റെ റീച്ച് താഴെപ്പോകും എന്ന ഓവര്‍ കോണ്‍ഫിഡന്റുണ്ട്.
ബിഗ് ബോസില്‍ പലരും ക്ലോസ് ആയിട്ട് ഇടപെടും. ഗെയിം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവരുടെ സ്വഭാവം മാറുന്ന അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് ആളുകളുടെ ആത്മാര്‍ത്ഥത അളക്കാന്‍ പറ്റില്ല. എങ്കിലും അനീഷിന്റെയും ഷാനവാസിന്റെയും സ്‌നേഹം ജനുവിന്‍ ആണെന്നു തോന്നിയിട്ടുണ്ട്.
ഈ സീസണില്‍ മത്സരാര്‍ത്ഥികള്‍ നിലവാരം കാണിക്കുന്നില്ല. മോഹന്‍ലാലിനോട് പെരുമാറുന്ന രീതി ഒട്ടും ബഹുമാനമില്ലാത്തതാണ്. ആര്യനാണ് ഒട്ടും ബഹുമാനമില്ലാത്തത്. ആര്യന്‍ ഒരു അമുല്‍ ബേബിയാണ്. അനീഷാണ് സത്യസന്ധമായി ഗെയിം കളിക്കുന്നത്.
ബിഗ് ബോസിലെ 20 പേരും 20 തരമാണ്. ലക്ഷ്മിയുടെ പ്രസ്താവന ശരിയല്ല. ആദില-നൂറ വിഷയത്തില്‍ നിങ്ങളെയൊന്നും വീട്ടില്‍ കേറ്റാന്‍ കൊള്ളില്ല എന്ന് ആരോടും പറയാന്‍ പാടില്ല. എന്റെ വീട്ടില്‍ നിന്നെ കേറ്റില്ല എന്നു വേണമെങ്കില്‍ പറയാം. എല്ലാവരുടെയും കാര്യം കോമണ്‍ ആയിട്ട് ലക്ഷ്മി പറയാന്‍ പാടില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്ഷ്മിയിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനുള്ള കമ്യൂണിറ്റിക്ക് സപ്പോര്‍ട്ട് കൊടുക്കുന്നുണ്ട്. ഈ ഒരു ഷോയില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ സെന്‍സിറ്റീവ് ആയ കണ്ടന്റ് കൊടുക്കണം. നല്ല രീതിയിലുള്ള പ്ലസന്റായ ഗെയിം പാറ്റേണല്ല, സര്‍വൈവല്‍ മോഡാണ് ലക്ഷ്മി തിരഞ്ഞെടുത്തിരിക്കുന്നത്.












Click it and Unblock the Notifications