രേണുവിനെ ടാര്‍ജെറ്റ് ചെയ്താണ് പോയത്; പക്ഷേ ചെന്നപ്പോള്‍ സംഭവിച്ചത്: ബിഗ് ബോസില്‍ ഭാരം കൂടിയ ഒരേയൊരാള്‍

ബിഗ് ബോസ് സീസണ്‍ ഏഴില്‍ അനീഷിന് ശേഷം കോമണറായി ഹൗസിനുള്ളിലേക്ക് എത്തിയ മത്സരാര്‍ത്ഥിയായിരുന്നു പ്രവീണ്‍. വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ പ്രവീണ്‍ നല്ലൊരു മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും 42-ാം ദിനത്തില്‍ അപ്രതീക്ഷിതമായി പുറത്തായത് പ്രേക്ഷകരെ ഞെട്ടിച്ചു. ബിഗ് ബോസില്‍ അനുമോളുമായി ഏറെ സൗഹൃദത്തിലായിരുന്നു പ്രവീണ്‍. ബിഗ് ബോസില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തായത് തന്നെയും ഞെട്ടിച്ചതായി പ്രവീണ്‍ പറയുന്നു.

ഫിലിംബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രവീണ്‍ ബിഗ് ബോസ് ഹൗസിനുള്ളിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസില്‍ നിന്ന് എവിക്റ്റ് ആയപ്പോള്‍ ഞാനും ഷോക്കായി പോയി. അന്ന് ഒരു കാഷ്വല്‍ ഡ്രസ് ഇട്ടാണ് ഇരുന്നിരുന്നത്. എവിക്റ്റാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നല്ല ഡ്രസ് ഒക്കെയിട്ട് ഇരിക്കുമായിരുന്നു.

renu-Praveen

ലാലേട്ടനോട് ഒരു കാര്യം ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പുറത്താകുന്ന കാര്യം പറയുന്നത്. ഒരുപാട് പേര്‍ ഇപ്പോള്‍ വിളിക്കുന്നുണ്ട്. അമ്മമാരടക്കം വിളിച്ച് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞു. ഗ്രൂപ്പുകള്‍ പൊളിക്കുകയായിരുന്നു ഞങ്ങളുടെ ടാസ്‌ക്. എന്നാല്‍ ഞങ്ങളെ പൊളിക്കാന്‍ വേണ്ടി അവരെല്ലാവരും ഒരുമിക്കുന്നതാണ് പിന്നീട് കണ്ടത്. ശക്തരായ മത്സരാര്‍ത്ഥികള്‍ ഞങ്ങളുടെ വരവോടെ കുറച്ച് വീക്കായി. അക്ബറും ഷാനവാസും ഒക്കെ.

അനീഷ് ഒറ്റയ്ക്ക് നില്‍ക്കുന്ന പ്ലെയറാണ്. മസ്താനി എല്ലാവരെയും മാനസികമായി തകര്‍ക്കാനാണ് ശ്രമിച്ചത്. ചിലപ്പോഴൊക്കെ മസ്താനി കൈവിട്ടു പോയിട്ടുണ്ട്. അനുമോള്‍ നല്ലൊരു ഗെയിമറാണ്. ലക്ഷ്മിയുടെ പല നിലപാടുകളും കഴമ്പില്ലാത്തതാണ്. അങ്ങോട്ട് പല ചോദ്യങ്ങളും ചോദിക്കുമ്പോള്‍ ലക്ഷ്മിക്ക് മറുപടിയില്ല. പഠിച്ചുവെച്ച കാര്യങ്ങള്‍ മാത്രമാണ് ആവര്‍ത്തിക്കുന്നത്. ഞാന്‍ ഹോമോഫോബിക് ആണെന്ന് കാണിക്കാന്‍ വേണ്ടി പറയുകയാണ്.

നൂറയാണ് ഏറ്റവും സത്യസന്ധമായി ഗെയിം കളിക്കുന്നത്. സാബു മോനാണ് ഏറ്റവും മോശം മത്സരാര്‍ത്ഥി. എന്തിനാണ് വന്നത് എന്ന് അയാള്‍ക്ക് പോലും അറിയില്ല. ലക്ഷ്മിയുടെയും സാബുമോന്റെയും ഗെയിം കാണുമ്പോള്‍ എന്തിനാണ് എടുത്തത് എന്നു പോലും തോന്നാറുണ്ട്. ഗെയിമിന് പുറത്ത് ഒരു ജീവിതം ഉണ്ടെന്ന് ചിന്തിക്കാതെയാണ് ലക്ഷ്മി സംസാരിക്കുന്നത്. മുന്നും പിന്നും നോക്കാതെയാണ് ലക്ഷ്മി സംസാരിക്കുന്നത്.

ഷാനവാസാണ് ഗെയിമിനെ മാനിപുലേറ്റ് ചെയ്യുന്നത്. ലീഡര്‍ഷിപ്പില്‍ അഭിലാഷാണ് ഏറ്റവും മികച്ചത്. ഒനീല്‍ ഗെയിം കളിക്കുന്നുണ്ടെങ്കിലും ഒന്ന് നല്ല രീതിയില്‍ പുറത്തേക്ക് വരുന്നില്ല. പുറത്ത് തനിക്ക് നെഗറ്റീവ് ആണോ കിട്ടുന്നതെന്ന് ഏറ്റവും പേടിയുള്ളത് ഡോക്ടര്‍ ബിന്നിക്കാണ്. സംസാരിക്കുമ്പോഴും സേഫ് ഗെയിം കളിച്ചാണ് ബിന്നി മുന്നോട്ടു പോകുന്നത്. ബിഗ് ബോസില്‍ നിന്ന് പഠിച്ച പാഠം കുറച്ചുകൂടി പേഷ്യന്‍സ് വേണമെന്നതാണ്.

ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഭാരം കൂടിയ ഒരേയൊരു മത്സരാര്‍ത്ഥിയേ ഉണ്ടാകൂ. അത് നെവിനാണ്. എപ്പോഴും എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കണം. നെവിന് മാത്രമാണ് വെയിറ്റ് കൂടിയത്. രേണുവിനെ എനിക്ക് ഇഷ്ടമില്ലായിരുന്നു. റീല്‍സ് ഒക്കെ കാണുമ്പോള്‍ ഇവരെന്താ കാണിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. അകത്ത് ചെന്നപ്പോഴാണ് മനസിലായത് രേണു എത്ര സീറ്റ് ആണെന്ന്. പേഴ്‌സണല്‍ ലൈഫില്‍ അവര്‍ നല്ലൊരു വ്യക്തിയാണ്. ഒരു പാവം സ്ത്രീ - പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+