• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജിത് കുമാര്‍ ഇനി സിനിമാ നായകന്‍; കൂടെ അഭിനയിക്കാന്‍ പ്രമുഖ താരങ്ങളും എത്തും

കൊല്ലം: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് രജിത് കുമാര്‍ കൂടുതല്‍ മലയാളികള്‍ക്കിടയിലേക്ക് ശ്രദ്ധേയനമാവുന്നത്. മറ്റ് പല മേഖലകളില്‍ എന്നപോലെ ബിഗ് ബോസിലും വിവാദങ്ങള്‍ രജിത് കുമാറിനെ പിന്തുടര്‍ന്നു. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് താരത്തിന് പരിപാടിക്ക് പുറത്ത് പോകേണ്ടി വന്നു.

തുടര്‍ന്ന് ചെന്നൈയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ താരത്തെ സ്വീകരിക്കാന്‍ കൊറോണ മുന്‍കരുതലുകള്‍ ലംഘിച്ച് ആളുകള്‍ തടിച്ച് കൂടിയത് വലിയ വിവാദമാവുകയും ചെയ്തു. സംഭവത്തില്‍ രജിത് കുമാര്‍ ഉള്‍പ്പടേയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. എന്നാല്‍ താരത്തിന്‍റെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സിനിമ ഒരുങ്ങുന്നു

സിനിമ ഒരുങ്ങുന്നു

രജിത് കുമാറിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള സിനിമ ഒരുങ്ങുന്നുവെന്നുള്ളതാണ് താരത്തിന്‍റെ ആരാധകര്‍ക്കുള്ള ആ സന്തോഷ വാര്‍ത്ത. ആറ്റിങ്ങൽകാരുടെ സിനിമയിലാണ് ബിഗ്‌ബോസ് മത്സരാർഥിയും ആറ്റിങ്ങല്‍ സ്വദേശിയുമായ രജിത് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പവനനും

പവനനും

അഞ്ജലി പ്രൊഡക്ഷൻസിന്റെ പുതിയ സിനിമയായ അഞ്ജലിയാണ് ചിത്രം. ബിഗ്ബോസില്‍ രജിത് കുമാറിന്‍റെ സഹമത്സരാര്‍ത്ഥിയും ആറ്റിങ്ങല്‍കാരനും കൂടിയായ പവനനും അഭിനയിക്കുന്നുണ്ട്. അഞ്ജലി പ്രൊഡക്ഷൻസ് തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. കേരളത്തിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമ മെയ് ആദ്യവാരമാണ് ഷൂട്ട് തുടങ്ങുന്നത്.

മറ്റ് താരങ്ങളും അണിനിരക്കും

മറ്റ് താരങ്ങളും അണിനിരക്കും

മലയാളത്തിലെ മറ്റ് മുന്‍നിര താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുമെന്നും അഞ്ജലി പ്രൊഡക്ഷൻസ് അറിയിക്കുന്നു. ആറ്റിങ്ങൽ സ്വദേശികളായ രഞ്ജിത് പിള്ള ആൻഡ് മൊഹമ്മദ്‌ ഷാ കൂട്ടുകെട്ടാണ് ആണ് സംവിധാനം നിർവഹിക്കുന്നത്. ഇതടക്കം അഞ്ജലി എന്റെർറ്റൈന്മെന്റ്സ് 2 ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.

താമര

താമര

അതിൽ പ്രശസ്ത സംവിധായകൻ വികെ കരീം

അണിയിച്ചൊരുക്കിയ താമര അടുത്ത് മാസം റിലീസിനു ഒരുങ്ങുകയാണ്. ജോജു ജോര്‍ജ്ജ്, അനു മോള്‍, കലാഭവന്‍ നവാസ് എന്നിവരാണ് താമരയില്‍ പ്രധാന കാഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു.

നേരത്തേയും ക്ഷണം

നേരത്തേയും ക്ഷണം

ആലപ്പി അഷ്റഫിന്റെ കഥ-തിരക്കഥയിൽ പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലേക്കും നേരത്തെ രജിത് കുമാറിന് ക്ഷണം ലഭിച്ചരുന്നു. 'ഡോക്ടർ രജിത് കുമാർ ബിഗ് ബോസിൽ നിന്നും ബിഗ് സ്ക്രിനിലേക്ക്' എന്ന മുഖവുരയോടെ ആലപ്പി അഷ്റഫ് തന്നെയായിരുന്നു ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തു വിട്ടത്.

ക്രേസി ടാസ്ക്

ക്രേസി ടാസ്ക്

ഫീൽ ഫ്ലൈയിങ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആലപ്പി ആലപ്പി അഷറഫിന്റെ കഥാതിരക്കഥയിൽ പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് " ക്രേസി ടാസ്ക് ". കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും. പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം.

ബന്ധപ്പെടാനുള്ള ശ്രമം

ബന്ധപ്പെടാനുള്ള ശ്രമം

മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടർ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകൻ. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകരെന്നും അദ്ദേഹം അറിയിച്ചു.

കാണല്‍ നിര്‍ത്തി

കാണല്‍ നിര്‍ത്തി

രജിത് കുമാറിനെ പുറത്താക്കിയതിന് പിന്നാലെ ബിഗ് ബോസ് പരിപാടി കാണല്‍ നിര്‍ത്തിയെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കിയിരുന്നു. രജിത് വിഷയത്തിൽ ഏഷ്യാനെറ്റ് എടുത്ത അപക്വമായ നിലപാടാണെന്നും മലയാള പ്രേക്ഷകരെ ഒന്നടങ്കം വേദനിപ്പിച്ചു എന്നുള്ളത് സത്യമാണെന്നും അഷ്റഫ് നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ആ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

വിചാരണയും വിധിപറച്ചിലും

വിചാരണയും വിധിപറച്ചിലും

ലോകത്ത് ഒരു കൊലയാളിക്ക് പോലും കിട്ടാത്ത വിചാരണയും വിധിപറച്ചിലുമാണ് രജിത് കുമാറിന്റെ കാര്യത്തിൽ നടന്നത്. ഇവിടെ വന്ന ശേഷം ടാസ്കിലൂടെ വിരൽ നഷ്ടപ്പെട്ട് എല്ലു ഒടിഞ്ഞ, കാലിൽ മുറിവേറ്റ, നാഭിക്ക് ചവിട്ടു വാങ്ങിയ, ഒടിഞ്ഞ കൈ മനപൂർവ്വം പിടിച്ച് തിരിച്ചതിന്റെ വേദന അനുഭവിച്ച ആ മനുഷ്യൻ , ക്ലാസ്സ്റൂം ടാസ്കിൽ വികൃതി വിദ്യാർത്ഥിയായി മാറിയപ്പോൾ ഉണ്ടായ അഭിനയത്തിൽ ചെയ്ത ഒരു പിഴവിന് ശിക്ഷകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ച്‌ , ഹൗസിൽ നിന്നും പുറത്താക്കി അഞ്ചു ദിവസം മുറിയിൽ അടച്ചിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ലാലിന്റെ അരികിൽ വന്ന്

ലാലിന്റെ അരികിൽ വന്ന്

പിന്നീട് ലാലിന്റെ അരികിൽ വന്ന് ആ കുട്ടിയോട് ചങ്കുപ്പൊട്ടി കാലു പിടിച്ച് മാപ്പു പറഞ്ഞു , അച്ചനോട്,അമ്മയോട്, മറ്റ് മത്സരാർത്ഥികളോട്, മോഹൻലാലിനോട് അങ്ങിനെ ഹ്രദയത്തിന്റെ ഭാഷയിൽ വിനീതനായ് വികാരഭരിതനായ് അദ്ദേഹം മാപ്പപേക്ഷയുമായ് നിന്നു.

ഒന്നടങ്കം വേദനിപ്പിച്ചു

ഒന്നടങ്കം വേദനിപ്പിച്ചു

രണ്ടു കണ്ണുകൾ ദാനം ചെയ്യാമെന്നെറ്റിട്ടും, രേശ്മയുടെ മാതാപിതാക്കളെ വീട്ടിൽ പോയി കണ്ടു വീണ്ടും മാപ്പു പറയുമെന്നും, ജീവിതത്തിൽ എന്ത് സഹായവും ചെയ്യാൻ എന്നും കൂടെയുണ്ടാകുമെന്നും , ലോകത്തോട് മുഴുവൻ മാപ്പു പറഞ്ഞു് യാചിച്ചിട്ടും ആ അനാഥനായ അദ്ദേഹത്തോടുള്ള ബിഗ് ബോസിലെ സമീപനം പ്രേക്ഷകരെ ഒന്നടങ്കം വേദനിപ്പിച്ചു എന്നതില് സംശയമില്ല.

അത് മാത്രമല്ല

അത് മാത്രമല്ല

അത് മാത്രമല്ല അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലും അവഹേളിക്കുന്ന രീതിയിലായിപ്പോയി ദ്ദേഹത്തിന്റെപടിയിറക്കം. അത് ഹൃദയവേദനയോടെയാണ് പ്രേക്ഷകർ നോക്കി കണ്ടത്. ബിഗ് ബോസിൽ നീതി പലർക്കും പല രീതിയിലാണ് എന്നുള്ളത് അത് കാണുന്ന എല്ലാവർക്കുമുള്ള ശക്തവും, വ്യക്തമായ അഭിപ്രായമാണ്.

cmsvideo
  എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
   രജിത് സാറ് ഒറ്റക്കല്ല

  രജിത് സാറ് ഒറ്റക്കല്ല

  ഈ ഹൗസിൽ ആൺ പെൺ വ്യത്യസമില്ലന്നും, വലിപ്പ ചെറുപ്പമില്ലന്നും പുറത്തുള്ള കാര്യം അകത്തു പറയരുതെന്നുമുള്ള വാക്കുകളെല്ലാം വെറും പഴ് വാക്ക്. "അനീതി, അനീതി" എന്ന് സാറ് പറഞ്ഞ വാക്കുകൾ എത്ര അർത്ഥവത്താണ്. നിങ്ങൾ ഫ്ലാറ്റ് ആർക്ക് വേണമെങ്കിലും തീരുമാനമനുസരിച്ച് കൊടുത്തോളു.

  അത് നടപ്പാക്കാൻ കളി ഇത്തരത്തിൽവേറെ ലെവലിലേക്ക് പോകേണ്ടതുണ്ടോ..? ഞങ്ങടെ പ്രിയപ്പെട്ട രജിത് സാറ് ഒറ്റക്കല്ല അനാഥനല്ല ജനലക്ഷങ്ങൾ കൂടെയുണ്ടു്, ഒപ്പം ഇതേ ചാനലിന്റെ ആദ്യ ആങ്കറായ ഞാനും. അത് എന്നുമുണ്ടാകും

  English summary
  Big boss star rajit kumar to acting movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X