തരൂരിനെ ആകാശത്ത് വളഞ്ഞ് കുട്ടിപട്ടാളം, സെല്‍ഫിയെടുക്കാന്‍ തിരക്ക്
തിരുവനന്തപുരം: ശശി തരൂരിന് സ്നേഹ സ്വീകരണവുമായി കുരുന്നുകൾ. ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിലാണ് കുട്ടികൾ തരൂരിന് ചുറ്റും കൂടിയത്. സെൽഫിയെടുത്തും,സംസാരിച്ചുമാണ് കുട്ടികൾ തരൂരിനൊപ്പം ചിലവഴിച്ചത്.
കുട്ടികൾക്ക് പുറമേ മറ്റ് യാത്രക്കാരും ഓട്ടോഗ്രാഫ് ഒപ്പിടിക്കാൻ എത്തി. അതേസമയം ഇന്‍ഡിയോ ക്യാപ്റ്റന്‍ ഇന്ദ്രപ്രീത് സിംഗ് പ്രത്യേഗ സ്വാഗതവും ശശി തരൂരിന് നൽകി. കുട്ടികളോടൊപ്പമുള്ള സെൽഫി പങ്കുവെച്ച് ശശി തരൂർ തന്നെയാണ് വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.

photo courtesy-twitter/Shashi Tharoor
ശശി തരൂരിന്റെ ട്വീറ്റിന് ഇൻഡിഗോയും നന്ദി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനത്ത് എത്തിയ ശശി തരീരിന് പ്രവർത്തകൾ സ്വീകരണം നൽകി. എന്നാൽ സ്വീകരണത്തിന് നേതാക്കൾ ആരും എത്തിയിരുന്നില്ല. കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ മാത്രമാണ് തരൂരിനെ സ്വീകരിക്കാൻ എത്തിയത്.
അതേസമയം തന്നെ സ്വീകരിക്കാൻ സാധാരണ പ്രവർത്തകർ ഉണ്ട് അവരാണ് പാർട്ടിയുടെ ശക്തി എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം മാറ്റം വേണമെന്നാണ് . എന്നാൽ നേതാക്കളിൽ പലരും പക്ഷം പിടിക്കുകയാണ്. എന്നാൽ തനിക്ക് മനസിലാകുന്നത് നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കില്ല എന്നതാണെന്നും തരൂർ പറഞ്ഞു.
രാഹുലിനേയും പ്രിയങ്കയേയും സോണിയ ഗാന്ധിയേയും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാകുന്നതിന് മുമ്പ് താന്‍ കണ്ടിരുന്നു. മത്സരം നടക്കുന്നതിൽ തങ്ങൾക്ക്
ബുദ്ധിമുട്ടൊന്നും ഇല്ലന്ന് അവർ അറിയിച്ചു. ഗാന്ധി കുടുംബം വളരെ നിഷ്പക്ഷമായാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതുകൊണ്ട് തന്നെ ധൈര്യമായി മത്സരിച്ചോളു എന്നാണ് ഗാന്ധി കുടുംബം പറഞ്ഞതെന്നും തരൂർ പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഖാര്‍ഗെയെ പിന്തുണച്ചത് വ്യക്തിപരമായ നിലപാടാണെന്നും ശശി തരൂർ പറഞ്ഞു. രഹസമായാണ് വോട്ടെടുപ്പ് നടത്താൻ ഉദേശിക്കുന്നത് അതുകൊണ്ട് തന്നെ ആരും ഭയക്കേണ്ടതില്ല. മനസാക്ഷിയെ മുൻ നിർത്തി വോട്ട് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് 12 സംസ്ഥാനങ്ങളിൽ എങ്കിലും തെരഞ്ഞെടുപ്പ് നടത്താനാണ് ലക്ഷ്യം. രണ്ടിടത്താണ് ഇതുവരെ പോയത്. നാഗ്പൂരിലും ഹൈദരാബാദിലും. മത്സരത്തിൽ താൻ മുതിർന്ന നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications