തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട; 100 കിലോയോളം വിലവരുന്ന കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: നൂറ് കിലോയോളം വിലവരുന്ന കഞ്ചാവ് പൊലീസ് പിടികൂടി. തിരുവനന്തപുരം ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പൂജപ്പുരയിൽ നിന്ന് രാവിലെ 11 കിലോ കഞ്ചാവുമായി ശ്രീരാം എന്നയാളെയും പൊലീസ് പിടികൂടിയിരുന്നു.

46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം വിലവരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ശ്രീറാമിനെ പിടികൂടിയതിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു ചാക്കയിലെ പരിശോധന.സംഭവസ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് മൊയ്തീൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ തമിഴ്നാട് സ്വദേശി എന്നാണ് പൊലീസ് നൽകുന്ന വിവരം.
കഞ്ചാവ് തമിഴ്നാട്ടിൽ നിന്ന് ഇവിടെ എത്തിച്ച ശേഷം മറ്റു സ്ഥലങ്ങളിലേക്ക് വില്പന നടത്തുകയായിരുന്നു സംഘങ്ങളുടെ നീക്കണമെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇത് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

Recommended Video
ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിന്ന് മാത്രമായി 125 കിലോയോളം വിലവരുന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് മാഫിയക്കെതിരെ സംയുക്ത പരിശോധനകൾ നടത്തുമെന്ന് എക്സൈസും പോലീസും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ലഹരിപദാർത്ഥങ്ങൾ വിൽക്കുന്നവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ജില്ലയുടെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications