സിപിഎം അംഗങ്ങളില്‍ വന്‍ വർധനവ്: പുതുതായി എത്തിയത് 60749 പേരെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: പാർടിയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് സൃഷ്‌ടിച്ചാണ് ഇത്തവണത്തെ പാർട്ടി സംസ്ഥാന സമ്മേളനം എറണാകുളത്ത് സമാപിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം സംസ്ഥാനത്ത് പാർടി നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിശദമായ പരിശോധനയാണ് സമ്മേളനത്തിൽ നടന്നത്. 41 പ്രതിനിധികൾ പങ്കെടുത്ത എട്ടു മണിക്കൂർ നീണ്ടുനിന്ന പൊതുചർച്ചയാണ് നടന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾകൂടി ഉൾപ്പെടുത്തി പ്രതിനിധികൾ ഏകകണ്‌ഠമായി റിപ്പോർട്ട് അംഗീകരിച്ചു. കഴിഞ്ഞ സംസ്ഥാന സമ്മേളനങ്ങളിൽനിന്ന് വ്യത്യസ്‌തമായി ഈ സമ്മേളനത്തിന്റെ സവിശേഷത നവകേരളം രൂപപ്പെടുത്തുന്നതിനുള്ള പാർടി കാഴ്‌ചപ്പാട് അവതരിപ്പിച്ചു എന്നതാണ്. 1956നു ശേഷം ആദ്യമായാണ് ഇത്തരമൊരു വികസന കാഴ്‌ചപ്പാട് പാർടി സമ്മേളനം ചർച്ച ചെയ്‌ത് അംഗീകരിക്കുന്നത്. വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച 19 പ്രമേയവും സംസ്ഥാന സമ്മേളനം അംഗീകരിക്കുകയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു
കഴിഞ്ഞ സമ്മേളനത്തിനുശേഷമുള്ള പ്രവർത്തനങ്ങളാണ് സമ്മേളനം വിലയിരുത്തിയത്. 22-ാം പാർടി കോൺഗ്രസ് ചേർന്നപ്പോൾ മുന്നോട്ടുവച്ച നയം ബി ജെ പിക്കും കോൺഗ്രസിനുമെതിരെ ഇടതുപക്ഷ മതനിരപേക്ഷശക്തികളുടെ കൂട്ടായ്‌മ വളർത്തിയെടുക്കുക എന്നതായിരുന്നു. ആ തീരുമാനം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കാൻ ഈ കാലയളവിൽ സാധ്യമായി. പാർടി നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കൂടുതൽ ജനവിഭാഗങ്ങളെയും രാഷ്‌ട്രീയ കക്ഷികളെയും അണിനിരത്തുന്നതിനും ബി ജെ പിയുടെ വളർച്ചയ്‌ക്ക് തടയിടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി. ബി ജെ പിയെയും കോൺഗ്രസിനെയും അധികാരത്തിൽനിന്ന് മാറ്റിനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുടർച്ചയായി രണ്ടാംതവണയും ചരിത്രത്തിലാദ്യമായി അധികാരത്തിൽ എത്തിക്കാനും സാധ്യമായി. ഇതുവഴി കഴിഞ്ഞ പാർടി കോൺഗ്രസ് മുന്നോട്ടുവച്ച നയം ഫലപ്രദമായി നടപ്പാക്കാനായി എന്ന കാര്യം സമ്മേളനം വിലയിരുത്തി.

പാർടിയുടെ അടിത്തറയും ഈ കാലയളവിൽ വികസിച്ചു. മറ്റു പാർടികളിൽപ്പെട്ട നേതാക്കളും അനുഭാവികളും സിപിഐ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളതെന്ന് സമ്മേളനം വിലയിരുത്തി. പാർടിയുടെ സംഘടനാ സംവിധാനവും കേഡർമാരുടെ എണ്ണവും വർധിച്ചുവരുന്ന സ്ഥിതിയാണ് സമ്മേളന പരിശോധനയിൽനിന്ന് വ്യക്തമാകുന്നത്. പാർടി മെമ്പർഷിപ്പിൽ 60,749 അംഗങ്ങളുടെ വർധനയും ബ്രാഞ്ചുകളുടെ കാര്യത്തിലുള്ള 3682 എണ്ണത്തിന്റെ വർധനയും ഇതാണ് വ്യക്തമാക്കുന്നത്. ഈ വളർച്ചയ്‌ക്കനുസരിച്ച് ലോക്കൽ കമ്മിറ്റികളുടെ കാര്യത്തിൽ 121 എണ്ണത്തിന്റെ വർധനയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാർടിയിൽ കടന്നുവരുന്ന തെറ്റായ പ്രവണതകളെ തിരുത്തുന്നതിനായി രൂപപ്പെടുത്തിയ കൽക്കട്ട, പാലക്കാട് സംഘടനാ പ്ലീന തീരുമാനങ്ങൾ എത്രത്തോളം നടപ്പാക്കി എന്ന പരിശോധനയും ഈ സമ്മേളനത്തിൽ നടന്നു. ഇതു സംബന്ധിച്ച് നിർദേശിക്കപ്പെട്ട കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള ഇടപെടൽ പാർടി ഘടകങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, അവ പൂർണമായിട്ടില്ല. അതുകൂടി പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നതിനും തീരുമാനിച്ചു.
സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ യു ഡി എഫും ബി ജെ പിയും വർഗീയശക്തികളും അരാഷ്‌ട്രീയ വാദികളും വിപ്ലവകാരികളെന്ന് സ്വയം നടിക്കുന്നവരും രംഗത്തിറങ്ങിയിട്ടുണ്ടെന്ന് സമ്മേളനം വിലയിരുത്തി. എൽഡിഎഫിന് തുടർഭരണം ലഭിച്ചത് സർക്കാരിന്റെ നേട്ടങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് എന്നതുകൊണ്ട് വികസനപ്രവർത്തനങ്ങളെ തടയുക എന്നത് ഒരു രാഷ്ട്രീയ അജൻഡയായിത്തന്നെ വികസിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അത് ജനങ്ങളുടെ മുമ്പിൽ തുറന്നുകാട്ടി മുന്നോട്ടുപോകണമെന്ന് സമ്മേളനം തീരുമാനിച്ചു.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍
കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കുന്നുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് തുറന്നുകാട്ടാൻ മേയിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ബദൽ കാഴ്ചപ്പാട് മുന്നോട്ടുവച്ചുള്ള വികസന സമീപനത്തോടെ കേരളത്തെ മുന്നോട്ടു നയിക്കുക എന്നത് പ്രധാനമാണെന്ന് പാർടി വിലയിരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാട്ടവും ഉയർന്നുവരേണ്ടതുണ്ട്. ആശയരംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സാമൂഹ്യ തിന്മകൾക്കെതിരായി ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാനുമുള്ള തീരുമാനവും ഭാവി പരിപാടികളുടെ ഭാഗമായി സമ്മേളനം രൂപം നൽകിയിട്ടുണ്ട്.
ഒരു വർഷംകൊണ്ട് ദേശാഭിമാനി വരിക്കാരുടെ എണ്ണം 10 ലക്ഷമായി ഉയർത്തണം. പാർടി ഘടകങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾതൊട്ട് ഏരിയ കമ്മിറ്റി അംഗങ്ങൾവരെ പങ്കെടുത്തുകൊണ്ടുള്ള വിവിധ ഘടകങ്ങളുടെ പരിശോധനയും ഇതിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ട്. ആറു മാസത്തിലൊരിക്കൽ ഗൃഹസന്ദർശന പരിപാടിയും ഒപ്പം നടപ്പാക്കും.മഹിളാ മെമ്പർഷിപ് എല്ലാ ജില്ലയിലും 25 ശതമാനമെങ്കിലും ഉയർത്തുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കാനും നിശ്ചയിച്ചിട്ടുണ്ട്.
വലതുപക്ഷ ആശയങ്ങൾ ശക്തമായി പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് ആശയരംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇഎംഎസ് അക്കാദമി വഴി എല്ലാ പാർടി അംഗങ്ങൾക്കും രാഷ്ട്രീയ പഠന ക്ലാസ് സംഘടിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. വെർച്വൽ ക്ലാസുകളായും ഇവ സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. എ കെ ജി പഠനഗവേഷണകേന്ദ്രം, നായനാർ അക്കാദമി, ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള പഠനകേന്ദ്രങ്ങൾ എന്നിവയെ സംയോജിപ്പിച്ച് വിപുലമായ ആശയപ്രചാരണ, രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും. ചിന്താ പബ്ലിഷേഴ്സിന്റെ പുസ്തകമേള വർഷത്തിലൊരിക്കൽ ഏരിയകളിൽ സംഘടിപ്പിക്കും. സാംസ്കാരിക മുന്നണിയിലെ കടമകൾ സംബന്ധിച്ച രേഖ ആറു മാസത്തിനുള്ളിൽ തയ്യാറാക്കണമെന്നും നിശ്ചയിച്ചിട്ടുണ്ട്. ഒരു ലോക്കലിൽ ഒരു കളിസ്ഥലമെങ്കിലും ഉണ്ടാക്കിക്കൊണ്ട് കായികരംഗത്ത് പ്രത്യേകമായ ഇടപെടൽ ലക്ഷ്യംവയ്‌ക്കുന്നുണ്ട് .
ക്യൂട്ട് അഹാനക്കുട്ടി...: വൈറാലായി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായി യുവജന, വിദ്യാർഥി, മഹിള, സാംസ്‌കാരിക മുന്നണിയിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ ക്യാമ്പയിനും തീരുമാനിച്ചിട്ടുണ്ട്. ശാസ്‌ത്രബോധവും യുക്തിചിന്തയും ചരിത്രബോധവും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശാസ്‌ത്രജ്‌ഞർ, ചരിത്രകാരന്മാർ, ഗ്രന്ഥശാലാ പ്രവർത്തകർ, സാംസ്‌കാരിക രംഗത്തുള്ളവർ എന്നിവരെ ഏകോപിപ്പിച്ച് വിപുലമായ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. പാർടിയുടെ അടിത്തറ 50 ശതമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുക എന്ന ആഹ്വാനമാണ് സംസ്ഥാന സമ്മേളനം നൽകിയിട്ടുള്ളതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്‌ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications