തലയ്ക്ക് മീതെ വിലക്കയറ്റം; തക്കാളി 100 കടന്നു; പച്ചക്കറി വിലയിൽ പൊറുതി മുട്ടി കേരളം...
തലയ്ക്ക് മീതെ വിലക്കയറ്റം; തക്കാളി 100 കടന്നു; പച്ചക്കറി വിലയിൽ പൊറുതി മുട്ടി കേരളം...
തിരുവനന്തപുരം: പച്ചക്കറി വില വർദ്ധനയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കേരളം നോക്കി കുത്തി ആകുകയാണ്. പൊളളുന്ന ഇന്ധന വിലയും കുതിക്കുന്ന പാചകവാതക വിലയും ഉയരുന്ന ബസ്സ് ചാർജ്ജ് വർദ്ധനയും ജനങ്ങളുടെ ജീവതത്തെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു.
അതിന് പുറമെയാണ് മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്ന ഈ പച്ചക്കറി വില... കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥിതി ഇത് തന്നെയാണ്.

തിരുവനന്തപുരത്തെ സ്ഥിതി ഇങ്ങനെ; -
15 ദിവസം മുമ്പ് 30 രൂപക്ക് കിട്ടിയിരുന്ന ഒരു കിലോ തക്കാളിക്ക് തലസ്ഥാനത്ത് ഇപ്പോള്‍ വില 120 രൂപ!. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് തക്കാളി വില 75 രൂപക്ക് മുകളിലേക്ക് കടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുളള തമിഴ്‌നാട്ടിലെ കനത്ത മഴയും ഇന്ധന വിലയിലെ വില കയറ്റവുമാണ് പച്ചക്കറിയ്ക്ക് "തീ വില" ആകാൻ പ്രധാന കാരണം എന്ന് പച്ചക്കറി കച്ചവടക്കാർ പറയുന്നു. ഇങ്ങനെ വില കുത്തനെ ഉയര്‍ന്നതോടെ 100 രൂപയുടെ സാമ്പാര്‍ കിറ്റില്‍ നിന്നും തക്കാളി എടുത്തുമാറ്റി.
തൊട്ടാല്‍ പൊള്ളുന്ന രീതിയിലാണ് പച്ചക്കറികളുടെ വില ഉയരുന്നത്. ദീപാവലിക്ക് ശേഷം 15 ഇനങ്ങള്‍ക്ക് 30 ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് 80 രൂപക്ക് കിട്ടിയിരുന്ന മുരിങ്ങക്കക്ക് ഇപ്പോള്‍ നൂറ് രൂപ നല്‍കണം. കിലോക്ക് 44 രൂപ വിലയുണ്ടായിരുന്ന സവാള 52 രൂപയിൽ എത്തി. 69 രൂപയുണ്ടായിരുന്ന ബീന്‍സിന് വില 80 ആയി. കിലോക്ക് 30 രൂപയുണ്ടായിരുന്ന മല്ലി ഇല 80 രൂപയിലേക്കാണ് കുതിച്ചത്. ഒരാഴ്ച മുമ്പ് 30 മുതൽ 40 രൂപ വിലയുണ്ടായിരുന്ന പടവലത്തിന് 60 രൂപയാണ് നിലവില്‍ വില.

തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ തലസ്ഥാനത്ത് നാടന്‍ പച്ചക്കറികളുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞ് വെള്ളമിറങ്ങുന്നതോടെ വിപണിയിലെയും വിലയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇടത്തരം വ്യാപാരികള്‍. വില പഴയ നിലയിലേക്ക് എത്തണമെങ്കില്‍ ഇനി മൂന്നുമാസം എടുക്കുമെന്ന് മൊത്ത വിതരണക്കാര്‍ പറയുന്നു. ഇങ്ങനെ പോയാൽ തൽക്കാലം അടുക്കളയില്‍ നിന്നും സാമ്പാറിനും അവിയലിനും അവധി നല്‍കേണ്ടി വരുമെന്ന് വീട്ടമ്മമാര്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിയിൽ നിന്നും കര കയറുന്നതിന് ഇടയിലാണ് ഓരോ സാധാരണ ജന ജീവിതത്തെ വീണ്ടും പടു കുഴിയിലേയ്ക്ക് തളളി വിടുന്നത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും മുന്നേറുന്ന രീതിയിലാണ് വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റം. മുമ്പ് ഒരു കിലോ വാങ്ങിയിരുന്ന സാധനങ്ങള്‍ 200 ഗ്രാമും 300 ഗ്രാമുമെല്ലാം വാങ്ങേണ്ട ഗതികേടിലാണ് തിരുവനന്തപുരത്ത്കാർ.

തിരുവനന്തപുരത്തെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ :-
- പയർ - 90 രൂപ
- ബീൻസ് - 80 രൂപ
- വെണ്ടയ്ക്ക - 80 രൂപ
- കാബേജ് - 40 രൂപ
- കുമ്പളം - 40 രൂപ
- മത്തൻ - 30 രൂപ
- ചെറിയ ഉള്ളി - 60 രൂപ
- വെള്ളരിക്ക - 40 രൂപ
- വഴുതന - 70 രൂപ
- കോവയ്ക്ക - 80 രൂപ
- കിഴങ്ങ് - 40 രൂപ
എന്നിങ്ങനെയാണ്...
വില വളരെ കൂടുതലായതിനാൽ മിക്ക കടകളിലും മുരിങ്ങക്കായ വിൽക്കുന്നില്ല. പെട്ടെന്നുണ്ടായ വിലക്കയറ്റം കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. വില കുത്തനെ കൂടിയതോടെ കൂടുതൽ പച്ചക്കറി എത്തിക്കുന്നില്ലെന്നും കച്ചവടക്കാർ പറയുന്നു.

കൊച്ചിയുടെ സ്ഥിതി ഇങ്ങനെ ;-
സംസ്ഥാനത്ത് ഉണ്ടായ പച്ചക്കറിയുടെ വില കയറ്റം കൊച്ചിയെയും ബാധിച്ചു. ചില്ലറ വിപണിയില്‍ പലയിടത്തും 1 കിലോ തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്ക്ക് 30 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കൊച്ചിയിലെ പച്ചക്കറി കച്ചവടക്കാർ പറയുന്നു. അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലേയും പച്ചക്കറി ഉല്‍പാദനവും കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തിൽ നിന്നും വളരെ വ്യത്യസ്തമായി പല ഇനം പച്ചക്കറികൾക്കും വലിയ തോതിലാണ് കൊച്ചിയിൽ വില ഉയർന്നത്. പ്രധാനമായും എടുത്ത് പറയേണ്ടത് തക്കാളിയുടെ വില കയറ്റം ആണ്. കൊച്ചി കടവന്തരയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എല്ലാ ഇനത്തിൽ പെട്ട പച്ചക്കറിയ്ക്കും വില കൂടിയിരിക്കുയാണ്. കർണ്ണാടകയിൽ മഴയാണ് ഇതിന്റെ പ്രധാന കാരണം.

പൊതുവിൽ കാലാവസ്ഥയിൽ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഇത്തരത്തിലുളള സാഹചര്യം പച്ചക്കറി വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, കച്ചവടത്തിന് യാതൊരു കുറവും കൊച്ചിയിൽ ഇല്ല. മലയാളികൾക്ക് പച്ചക്കറി ഒഴിച്ചു കൂടാൻ സാധിക്കാത്തതാണ്. എന്നിരുന്നാലും വില കൂടിയത് കൊണ്ട് കച്ചവടം കുറഞ്ഞു എന്ന് പറയാൻ സാധിക്കില്ല. ഈ വർധിച്ച പച്ചക്കറി വിലയിൽ കച്ചവടം നടത്താൻ കച്ചവടക്കാർക്ക് ബുദ്ധിമുണ്ട് ഉണ്ടെന്നും ഇത്ര അധികം വില എങ്ങിനെയാണ് ഒരു സാധാരണക്കാരനോട് പറയുന്നതെന്നും കൊച്ചി കടവന്തറയിലെ പച്ചക്കറി കച്ചവടക്കാരൻ വ്യക്തമാക്കി. വിലക്കയറ്റിലും പച്ചക്കറി കിട്ടാൻ ഇല്ലാത്ത സാഹചര്യത്തിലും ഈ വിലയ്ക്ക് തന്നെ പച്ചക്കറി വിൽക്കാനെ സാധിക്കൂ എന്നും കച്ചവടക്കാർ പറയുന്നു. എന്നാൽ, ഓരോ സ്ഥലത്തും ആ പ്രദേശത്തിനറെ രീതി അനുസരിച്ചും വാഹനത്തിലൂടെ പച്ചക്കറി എത്തിക്കുന്ന ദൂരം അനുസരിച്ചും വിലയിൽ വ്യത്യാസം ഉണ്ടാകും.

കോഴിക്കോട് ജില്ലയുടെ സ്ഥിതി ഇങ്ങനെ ;-
പച്ചക്കറിയ്ക്ക് കൊച്ചിയെക്കാൾ വിലയാണ് കോഴിക്കോട് ഇപ്പോൾ. ഒഴിവാക്കാൻ കഴിയില്ല പച്ചക്കറികൾ കൂടുതൽ വില കൊടുത്ത് ആണേലും ആളുകൾ വാങ്ങുന്നുണ്ട് ഇവിടെ...
കോഴിക്കോട് ജില്ലയിലെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ ;-
തക്കാളി - 100 രൂപ ( ഇന്നലെ 120 രൂപ)
വെണ്ടയ്ക്ക - 80 രൂപ
ബീൻസ് - 70 രൂപ
കോവയ്ക്ക - 90 രൂപ

അതേസമയം, ജില്ലയിൽ വാങ്ങുന്ന പച്ചക്കറി ഇനത്തിന്റെ അളവ് കുറയ്ക്കുകയാണ്. നേരത്തെ 1 കിലോ വാങ്ങിയിരുന്നവർ ഇപ്പോൾ അര കിലോ വാങ്ങുന്ന സ്ഥിതി ആണ്. കഴിഞ്ഞ കുറച്ച് ദിവസമായി പച്ചക്കറി വിലയുടെ ചർച്ചകൾ ഉയർന്ന് കൊണ്ട് ഇരിക്കുകയാണ്. എന്നാൽ, അത്തരത്തിൽ ചർച്ചകൾ ഉണ്ടാകുന്നു എങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടൽ ഉണ്ടാകുന്നില്ല എന്ന ആക്ഷേപവും ഉണ്ട്.
തമിഴ്നാട്ടിലും കർണ്ണാടകത്തിലും ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റ ഭാഗമായി ഉണ്ടായ മഴയാണ് പ്രധാന കാരണം ആയി പറയുന്നത്. 30 മുതൽ 35 ൽ എത്തി നിന്ന തക്കാളിയ്ക്കാണ് ഇപ്പോൾ വില കൂടി 100 എത്തി നിൽക്കുന്നത്. 1 കിലോ തക്കാളി വാങ്ങിരുന്നവർ ഇപ്പോൾ വാങ്ങുന്നത് 200 ഗ്രാം ആണ്. ഇന്ധന വില കൂടിയത് കാരണം വാഹനങ്ങളിൽ സാധനങ്ങളിൽ എത്തിയ്ക്കാനും വലിയ ചിലവ് ആണ്.

നേരത്തെ സവാളയുടെ വില മറ്റും വിപണിയിൽ കുതിച്ച് ഉയർന്ന സാഹചര്യം ഉണ്ടായിരുന്നു. അന്ന് സർക്കാരിന്റെ നേതൃത്വത്തിൽ സപ്ലെ കോ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും സവാള ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തിയിരുന്നു. എന്നാൽ പച്ചക്കറിയുടെ കാര്യത്തിൽ ഇടപെടൽ നടത്തേണ്ടത് ഹോർട്ടികോപ്പാണ്. എന്നാൽ , അത്തരം ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ല. കിട്ടുന്ന ഇടത്ത് നിന്നും സാധനങ്ങൾ എടുത്ത് കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് കൊടുക്കാൻ ഉളള മാർഗ്ഗം ഉണ്ടാക്കാൻ കഴിയണം. അത്തരം ഒരു സംവീധാനം ഉണ്ടാകണം എന്ന ആവിശ്യം ഉയരുകയാണ്. സാധാരണക്കാർക്ക് ഈ വില താങ്ങാൻ കഴിയാത്തതാണ്.
Recommended Video

ഇന്ധനവില കൂടുന്നു, വൈദ്യുത ചാർജ്ജ് വർദ്ധിക്കുന്നു, ബസ്സ് ചാർജ്ജ് കൂടുന്നു. എല്ലാ വിഭാഗത്തിൽ നിന്നും പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്. അതേസമയം. വര്‍ധന പച്ചക്കറി വില തടയാന്‍ പച്ചക്കറി സംഭരണം ഏകോപിപ്പിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞിരുന്നു. കേരളത്തിന് പുറത്തുനിന്ന് പരമാവധി പച്ചക്കറി എത്തിക്കാനാണ് ശ്രമമെന്നും നഗര വഴിയോര ചന്തകള്‍ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു...
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications