കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം മാനേജ്‌മെന്റില്‍ 2018ലെ മഹാ അബദ്ധങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കരുത്: പ്രതിപക്ഷ നേതാവ്

Google Oneindia Malayalam News

തിരുവനന്തപുരം: ഡാം മാനേജ്‌മെന്റില്‍ 2018ല്‍ സംഭവിച്ച മഹാ അബദ്ധങ്ങള്‍ ഇത്തവണ ആവര്‍ത്തികരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി ശതീശന്‍. 2108ല്‍ പ്രളയ നദിയില്‍ അടിഞ്ഞ പാറയും ചെളിയും ഇതുവരെ നീക്കാനാകാത്തത് വലിയ തിരിച്ചടിയാണെന്നും രണ്ട് ഡാമുകള്‍ ഒരുമിച്ച് തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൃഷ്ടി പ്രദേശത്ത് മഴ പെയ്യുമ്പോള്‍ ഡാം തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെതര്‍ലന്‍ഡില്‍ നിന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ എന്ന കണ്‍സെപ്റ്റിന് എതിരാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

vd

കോട്ട പോലെ മതില്‍ ഉയര്‍ത്തിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം വേണം. പശ്ചിമഘട്ടത്തില്‍ പരിസ്ഥിതി ലോല അവസ്ഥ പരിഗണിക്കാതെയാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

സംസ്ഥാനത്ത് ഡാം മാനേജ്‌മെന്റിനെ പറ്റി വിദഗ്ദ പഠനം ആവശ്യമാണെന്നും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ എല്‍ഡിഎഫ് ആണ് സമരം ചെയ്തതന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പ്രകൃതിയെ കണക്കിലെടുക്കാതെയുള്ള വികസനം ഇനി കേരളത്തില്‍ സാധ്യമാകില്ല. പശ്ചിമഘട്ട മലനിരകളില്‍ നിന്നും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
ഇടുക്കി ഡാം തുറന്നപ്പോഴുള്ള വിസ്മയ കാഴ്ച..എല്ലാ കോണുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ

English summary
big mistakes of 2018 in dam management should not be repeated this time Says VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X