കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജ് ഔട്ട് ലെറ്റിന് മുന്നില്‍ കനത്ത ക്യൂ; പൊലീസ് ലാത്തി വീശി

  • By Anupama
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് ദിനം പ്രതി കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും
എണ്ണായിരത്തിലേറെ പേര്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് ബീവറേജ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. രാവിലെ മുതല്‍ ബീവറേജ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ കനത്ത് ക്യൂവായിരുന്നു. പത്തിലധികം പേര്‍ ഒത്തു കൂടുന്നതിനും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നകിലും എല്ലാം വീലക്കുണ്ടെന്നിരെക്കെയാണ് ബീവറേജ് ഔട്ട് ലെറ്റിന് മുന്നില്‍ കനത്ത ക്യൂ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇവരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു.

beverages

ഒരു ഷോപ്പില്‍ അഞ്ചിലധികം പേര്‍ കൂടി നില്‍ക്കരുതെന്ന് കളക്ടറുടെ നിര്‍ദേശമുണ്ട്. എന്നാല്‍ ഒരേ സമയം 200 ഓളം പേരാണ് ക്യൂവില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്. മാഹിയിലെ മദ്യശാലകള്‍ നേരത്തെ അടച്ചിരുന്നു.

അതേസമയം കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് കാത്തു നില്‍ക്കാതെ ആലപ്പുഴയില്‍ ബാര്‍ അടച്ചിട്ടുണ്ട്. സാമൂഹ്യവ്യാപനം തടയാനാണ് നടപടിയെന്ന് റോയല്‍ പാര്‍ക്ക് ഉടമ വ്യക്തമാക്കി.

കാസര്‍ഗോട്ടും പൊലീസ് വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. പൊതു ഗതാഗത സൗകര്യം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയ കാസര്‍ഗോഡ് തിരത്തിലിറങ്ങിയ വാഹനങ്ങളെല്ലാം പൊലീസ് തടയുന്നത് കാണാം. ഇന്നലെ മാത്രം അഞ്ച് പുതിയ കൊറോണ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ മാത്രം കേരളത്തില്‍ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 67 ആയി. ആദ്യഘട്ടത്തില്‍ സുഖം പ്രാപിച്ച മൂന്ന് പേര്‍ ഒഴികെ 64 പേരും ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെയാണ് മുന്‍കരുതല്‍ നടപടികള്‍ സംസ്ഥാനം കര്‍ശനമാക്കിയത്.

Recommended Video

cmsvideo
Fake Doctor Arested In Kasarkode For Corona Treatment

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് മാത്രമാണ് ഉണ്ടാവുക.

English summary
Big Queue In Bevco Outlets in Vadakara Police took lathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X