കോണ്‍ഗ്രസിന് ആശ്വാസം: പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനത്ത് സിദ്ധു തിരിച്ചെത്തുന്നു
ദില്ലി: പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി പിന്‍വലിച്ച് നവജോത് സിങ് സിദ്ധു. രാജി പ്രഖ്യാനത്തിന് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് തിരുത്തിയത്. പഞ്ചാബിന് പുതിയ അഡ്വക്കേറ്റ് ജനറലിനെ (എജി) ലഭിക്കുന്ന ദിവസം താൻ ചുമതലയേൽക്കുമെന്നാണ് സിദ്ദു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഒരാള്‍ സത്യത്തിന്റെ പാതയിലായിരിക്കുമ്പോൾ പദവികള്‍ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 19 ന് പിപിസിസി അധ്യക്ഷനായി നിയമിതനായ സിദ്ദു, അമരീന്ദർ സിംഗിന്റെ പിൻഗാമിയായി മുഖ്യമന്ത്രിയായ ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചതിന് തൊട്ടുപിന്നാലെ രാജിവക്കുകയായിരുന്നു.
'പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. അതിനാൽ, പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം ഞാന്‍ രാജിവെക്കുന്നു. കോൺഗ്രസിനെ സേവിക്കുന്നത് തുടരും'- എന്നായിരുന്നു എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സിദ്ദു വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകനായ എപിഎസ് ഡിയോളിനെ കോൺഗ്രസ് സർക്കാർ അഡ്വക്കേറ്റ് ജനറലായി നിയമിച്ചതായിരുന്നു സിദ്ദുവിന്റെ രാജിക്ക് പിന്നിലെ ഒരു പ്രധാന കാരണം.

ഇത് പ്രതിപക്ഷത്തിന്റെ വിമർശനത്തിന് വിധേയമാകുന്നതിന് വരെ ഇടയാക്കി. അടുത്തിടെ വരെ മുൻ ഡിജിപി സുമേദ് സിംഗ് സെയ്‌നിയുടെ അഭിഭാഷകനായിരുന്നു ഡിയോള്‍. പ്രതിഷേധക്കാർക്കെതിരായ ക്രൂരമായ ഇടപെടലിന്റെയും പോലീസ് വെടിവെപ്പിന്റെയും സമയത്തെ പൊലീസ് മേധാവിയായിരുന്നു സുമേദ് സിംഗ് സെയ്‌നി. അങ്ങനേയുള്ള ഒരാളുടെ അഭിഭാഷകെ എജിയായി നിയമിച്ചത് രണ്ട് പേർ കൊല്ലപ്പെട്ട ബെഹ്ബൽ കലാനിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തതിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തിന് വിരുദ്ധമായി തോന്നിയതിനാലാണ് സിദ്ധുവിന്റെ രാജിയെന്നും അനുകൂലികള്‍ അഭിപ്രായപ്പെടുന്നു.
ഇത് മലയാളികളുടെ സ്വന്തം സംവൃത സുനില്‍: വൈറലായി പുതിയ ചിത്രങ്ങള്‍
സംസ്ഥാനത്തിന്റെ ഭരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നുകിൽ ഞങ്ങൾ വലിയ വാഗ്ദാനങ്ങൾ നൽകി സർക്കാർ രൂപീകരിക്കാലം അല്ലെങ്കിൽ പഞ്ചാബിനെ അതിന്റെ മുന്‍ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു അജണ്ടയിൽ പ്രവര്‍ത്തിക്കാം. ഇതില്‍ രണ്ടാമത്തേതാണ് ഞങ്ങളുടെ ലക്ഷ്യം. ഡിജിയെയും എജിയെയും മാറ്റുന്ന കാര്യം താൻ ഉന്നയിക്കുന്നുണ്ടെന്നും അക്കാര്യം മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 50 ദിവസമായി ഒന്നും നടന്നിട്ടില്ലെന്നും സിദ്ദു പറഞ്ഞു.












Click it and Unblock the Notifications