Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വെളിപ്പെടുത്തല്‍..! രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി; മറുപടി 'ഐ ഡോണ്ട് കെയര്‍'

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ എത്തിച്ച് നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും എന്നാല്‍ പിന്നീട് വിവാഹം കഴിക്കാനാകില്ല എന്ന് രാഹുല്‍ പറഞ്ഞു എന്നുമാണ് യുവതി പറയുന്നത്.

ഹോട്ടലിലെ കൂടിക്കാഴ്ടയ്ക്ക് സാഹചര്യമൊരുക്കിയത് രാഹുല്‍ തന്നെയാണ് എന്നും രാഹുലിനൊപ്പം ഫെനി നൈനാനും ഉണ്ടായിരുന്നു എന്നും യുവതി പറയുന്നു. അതേസമയം നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമാണ് എന്നും പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ ഐ ഡോണ്ട് കെയര്‍ എന്നായിരുന്നു മറുപടി എന്നും യുവതി പറഞ്ഞു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Rahul Mamkoottathil

2023 കാലഘട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെടുന്നത്. പക്ഷെ അതിന് മുമ്പ് തന്നെ പുള്ളിയെ അറിയാമായിരുന്നു. പരിചയപ്പെട്ടതിന് ശേഷം വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം എന്നോട് നമ്പര്‍ തരാമോ എന്ന് ചോദിക്കുകയും കാരണം ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ചെയ്യുന്നതിന് അഡ്മിന്‍സ് ഉണ്ട് എന്ന് പറയുകയുമായിരുന്നു.

ഇതില്‍ മെസേജ് അയച്ചാല്‍ അവരൊക്കെ അത് കാണും അത് ബുദ്ധിമുട്ടാകും. എനിക്ക് കുറച്ച് കൂടി കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞിട്ട് എന്റെ കൈയില്‍ നിന്ന് നമ്പര്‍ വാങ്ങിക്കുകയായിരുന്നു. പിന്നീട് ടെലഗ്രാം വഴിയായിരുന്നു മെസേജ് അയയ്ക്കുന്നത്. എല്ലാവരോടും ചെയ്യുന്നത് പോലെ അതിന് അകത്ത് ടൈമര്‍ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. 5, 10, 15 സെക്കന്റ് എന്നിങ്ങനെ ടൈമര്‍ സെറ്റ് ചെയ്തിട്ടായിരുന്നു പുള്ളി സംസാരിക്കാറ്.

അതിന് കാരണമായി പറഞ്ഞത് പുള്ളിയുടെ ഫോണ്‍ കൂടെയുള്ളവര്‍ ഹാന്‍ഡില്‍ ചെയ്യാറുണ്ട് എന്നതായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിക്കുന്ന സമയത്ത് പുള്ളി ഇതാണ് പറയുന്നത്. എനിക്ക് താല്‍പര്യമില്ല എന്ന് ആദ്യം ഞാന്‍ പറഞ്ഞിരുന്നു. പിന്നീട് വളരെ ടൈം എടുത്താണ് ചെയ്തത്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം മെസെജ് അയച്ചും കോള്‍ ചെയ്തും പുള്ളി തന്നെ ഇനീഷ്യേറ്റ് ചെയ്തു.

നീ നോക്ക് നിനക്ക് ഓക്കെ അല്ലെങ്കില്‍ നമുക്ക് ഇത് സ്‌റ്റോപ്പ് ചെയ്യാം എന്ന് പറഞ്ഞു. ഞാന്‍ നിനക്ക് പറ്റുന്ന ആളാണോ എന്ന് നോക്കൂ എന്ന് പറഞ്ഞു. പുള്ളി നിര്‍ബന്ധിക്കുകയായിരുന്നു. അതിന് ശേഷം നമുക്ക് കാണാം മീറ്റ് ചെയ്യാം എന്ന് പറഞ്ഞിട്ട് പുള്ളി തന്നെ സാഹചര്യമൊരുക്കുകയായിരുന്നു. പുള്ളിയുടെ കൂടെ പുള്ളിയുടെ സുഹൃത്തും ഉണ്ടായിരുന്നു. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന ആള്‍ തന്നെയായിരുന്നു അത്.

പെട്ടി വിവാദത്തിലൊക്കെ പേര് വന്ന ഫെനി നൈനാന്‍ ആയിരുന്നു അത്. അവനും കൂടി വന്നിട്ടാണ് എന്നെ പിക്ക് ചെയ്ത് കൊണ്ടുപോകുന്നത്. സംസാരിക്കാനായിട്ട് പോകുന്ന സമയത്ത് ഒരു സ്ഥലം ചൂസ് ചെയ്യുന്നു. അപ്പോള്‍ എനിക്ക് അറിയത്തില്ലായിരുന്നു. അതിന് ശേഷം അവിടെ ചെന്നപ്പോഴാണ് ഇവിടെ ആള്‍ക്കാര്‍ കാണും നമുക്ക് റൂം എടുക്കാം ഇവിടെ ഭയങ്കര തിരക്കുണ്ട് എന്ന് പറഞ്ഞത്.

നമുക്ക് റൂം എടുത്തിട്ട് സംസാരിക്കാം. അതായിരിക്കും കുറച്ചുകൂടി സേഫ് എന്ന് പറയുന്നുകയായിരുന്നു. നിര്‍ബന്ധിക്കുക തന്നെയായിരുന്നു. അതിന് ശേഷം ഫിസിക്കല്‍ റിലേഷന്‍ ഉണ്ടായ ശേഷം തന്നെ പുള്ളി എന്റെ മുഖത്ത് നോക്കി പറയുകയാണ് എനിക്ക് പറ്റില്ല വിവാഹം കഴിക്കാന്‍ എന്ന്. എനിക്ക് മുന്നോട്ടേക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അപ്പോള്‍ കല്യാണം കഴിച്ച് കഴിഞ്ഞാല്‍ അതൊരു ബുദ്ധിമുട്ടാകും.

എനിക്ക് അവൈലബിള്‍ ആയിട്ടിരിക്കാന്‍ പറ്റില്ല. അതുപോലെ തന്നെ നമുക്കൊരു കുട്ടി ഉണ്ടാവുകയാണെങ്കില്‍ ആ കുട്ടിക്ക് പോലും ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ എനിക്ക് പറ്റില്ല എന്നൊക്കെ പറഞ്ഞു. അങ്ങനെത്തെ ഒരു ബിസി ലൈഫ് ആണ് എന്റേത്. അങ്ങനെ കല്യാണം കഴിക്കാനുള്ള ടൈം എനിക്ക് ആയിട്ടില്ല എന്ന് പറഞ്ഞു. എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞത് എന്നെ ഭയങ്കരമായി മെന്റലി വേട്ടയാടിയിരുന്നു.

എന്നിട്ട് ഞാന്‍ ഇങ്ങനെ പറയാനുള്ള കാരണം എന്താണ് എന്ന് ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ ഇത് തന്നെയാണ് പറയുക. എന്നിട്ട് നീ എന്നെ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു അതേ സ്റ്റാന്‍ഡില്‍ തന്നെ എന്നെ കൂടി ഒന്ന് പ്ലേസ് ചെയ്ത് നോക്കൂ എന്ന്. ഞാന്‍ എന്ത് വേണം എന്നാണ് പറയുന്നത് എന്ന് ചോദിച്ചു.

ഞാനാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ എന്നെ വിളിച്ച കോള്‍സ്, മീറ്റപ്പ് ചെയ്യാന്‍ വേണ്ടി വാട്‌സാപ്പ് കോളും പിന്നെ നോര്‍മല്‍ കോളും ചെയ്തിരുന്നു. അന്നൊന്നും എന്റെ കൈയില്‍ റെക്കോഡ് ചെയ്തത് ഇല്ല. കാരണം നമുക്ക് അയാളെ വിശ്വാസമാണല്ലോ. പുള്ളി എന്നോട് പറഞ്ഞത് നീ എന്നോട് ഭീഷണിപ്പെടുത്തുകയാണോ എന്ന് ചോദിച്ചു. ഞാന്‍ എനിക്ക് നിങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് എന്ത് കിട്ടാനാണ് എന്ന് ചോദിച്ചു.

അതിന് പുള്ളി എന്നെ ഫോണ്‍ വിൡച്ച് സംസാരിച്ച് കരയുകയുണ്ടായി. കരഞ്ഞ് കഴിഞ്ഞപ്പോള്‍ ഞാന്‍ എങ്ങോട്ടും പോയിട്ടില്ലല്ലോ, ഇപ്പോഴും നിന്റെ കൂടെ തന്നെയില്ലേ, ഞാന്‍ ഈ നാട്ടില്‍ തന്നെയുണ്ട്. പിന്നെ നീ എന്തിനാണ് ഇങ്ങനെ വിഷയമുണ്ടാക്കുന്നത് എന്ന് ചോദിച്ച് എന്നോട് ദേഷ്യപ്പെട്ടു. മറ്റേ കുട്ടിയോട് സംസാരിച്ചത് പോലെ തന്നെയാണ് എന്നോടും പുള്ളി സംസാരിച്ചത്. പിന്മാറാന്‍ വേണ്ടി ഭീഷണിപ്പെടുത്തിയിട്ടില്ല.

എന്നും നിന്റെ കൂടെ തന്നെയുണ്ടാകും. ഞാന്‍ കല്യാണം കഴിച്ച് പോയിക്കഴിഞ്ഞാലും നമുക്കിത് മുന്നോട്ട് കൊണ്ടുപോകണം എന്ന് പറഞ്ഞ ഒരാളാണ്. ഞാന്‍ വഞ്ചിക്കപ്പെട്ടു എന്ന് അറിയാന്‍ വൈകിപ്പോയി. ഫിസിക്കല്‍ റിലേഷനിലായ ദിവസം പുള്ളിയുടെ കൈയില്‍ മരുന്നുണ്ടായിരുന്നില്ല. പിറ്റേദിവസം എനിക്ക് അത് പുള്ളി കൊണ്ടുതരികയായിരുന്നു. എനിക്ക് മെഡിസിന്‍ അലര്‍ജി ള്ള ആളാണ് എന്ന് പറഞ്ഞപ്പോള്‍ അത് കഴിക്കണം എന്ന് പറഞ്ഞ് പുള്ളി നിര്‍ബന്ധിക്കുകയായിരുന്നു.

ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്ന് പുള്ളി പറഞ്ഞു. അതിന് ശേഷവും പലതവണ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷെ ഞാന്‍ ഒഴിഞ്ഞുമാറി. എന്നെങ്കിലും എല്ലാം ശരിയായും എന്ന് ഞാന്‍ വിശ്വസിക്കുകയും പുള്ളി തിരിച്ചുവരണം എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പുള്ളി അതുപോലെയായിരുന്നു എന്നെ ട്രീറ്റ് ചെയ്തത്. ഞാന്‍ കരയുന്ന സമയത്ത് നീ ചൈല്‍ഡിഷ് ആയിട്ട് ബിഹേവ് ചെയ്യരുത് എന്നാണ് പറയാറുള്ളത്.

കുറച്ച് കൂടി പ്രാക്ടിക്കലാകണം ഇപ്പോഴത്തെ കുട്ടികളല്ലേ ഇതൊക്കെ കാര്യമായി എടുക്കണോ എന്നാണ് ചോദിച്ചത്. പുറത്ത് പറയും എന്ന് പറഞ്ഞപ്പോള്‍ ഐ ഡോണ്ട് കെയര്‍, ഇതൊക്കെ ആര് ശ്രദ്ധിക്കും, ഹൂ കെയര്‍ എന്നായിരുന്നു പറഞ്ഞത്. നീ പോയി പറഞ്ഞോ എനിക്ക് പ്രശ്‌നമില്ല എന്നാണ് പറഞ്ഞത്. റിനി പറഞ്ഞ കാര്യങ്ങള്‍ക്ക് താഴെ ചിലര്‍ ഇടുന്ന കമന്റുകളുണ്ട്. അങ്ങനെ ഒരു സ്ത്രീയ്ക്ക് വെറുതെ പറയേണ്ട കാര്യമില്ല.

ഈ പറഞ്ഞവരില്‍ എല്ലാവരിലും സത്യമുണ്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. കാരണം പുള്ളിയുടെ ചാറ്റിംഗ് രീതി കണ്ടപ്പോള്‍ മനസിലായി. പുള്ളി ഒരാളെ കണ്‍വേ ചെയ്യുന്ന രീതി കണ്ടപ്പോള്‍ അറിയാം. ഇതേ രീതിയില്‍ തന്നെ എന്നോട് സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം പുള്ളി ആ കോണ്‍ടാക്ട് കീപ്പ് ചെയ്യും. എന്നിട്ട് എന്താണ് എന്നോട് സംസാരിക്കാത്തത്. എന്തിനാണ് എന്നെ അവോയ്ഡ് ചെയ്യുന്നത് എന്ന് ചോദിക്കും.

നമ്മള്‍ സംസാരിക്കാതിരുന്ന് കഴിഞ്ഞാല്‍ എന്തിനാണ് എന്നെ ഒഴിവാക്കുന്നത് എന്ന് ചോദിക്കും. അന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നില്ല. അതിന് ശേഷമാണ് എന്റെ ഒരു സീനിയര്‍ ഇതേ അനുഭവം ഇയാളില്‍ നിന്നുണ്ടായത് എന്ന് പറഞ്ഞത്. ഇയാളെ പറ്റി സംസാരിക്കുന്ന ഒരു വോയ്‌സ് ഞാന്‍ കേള്‍ക്കാനിടയുണ്ടായി. ഇനി മറ്റൊരാള്‍ക്കും ഈ അനുഭവമുണ്ടാകരുത്.

അതിന് തക്ക നടപടി വേണം. പുള്ളിക്ക് പിറകില്‍ ആളുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഞാന്‍ ഇയാളെ കണ്ടിരുന്നു. അന്ന് പാലക്കാട് സ്ഥാനാര്‍ത്ഥിയാരാണ് എന്നൊന്നും നിശ്ചയിച്ചിട്ടില്ല. അന്ന് അയാള്‍ എന്നോട് പറഞ്ഞിരുന്നു പാലക്കാട് മത്സരിക്കാന്‍ പോകുന്നത് ഞാനാണ് എന്ന്. ഞാനൊരാള്‍ മാത്രം പോയിക്കഴിഞ്ഞാല്‍ എനിക്ക് നീതി ലഭിക്കില്ല എന്നെനിക്കറിയാം. പിന്നെ എന്റെ ഫാമിലിയെ ഓര്‍ത്തിട്ടാണ്.

ഇന്നലെ മുതല്‍ അയാള്‍ ഓരോരുത്തരെ വിളിച്ച് ഒന്നും പറയരുത് എന്ന് പറയുന്നത് കാണുന്നുണ്ട്. എനിക്ക് അത് വരാത്തത് ഞാന്‍ അതിന് പോകില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ്. കുറച്ച് കഴിയുമ്പോള്‍ ഈ വാര്‍ത്തകളൊക്കെ അടങ്ങും. അതും കഴിഞ്ഞും എനിക്ക് ജീവിക്കേണ്ടേ. അയാളുടെ കൂടെയുള്ളവരെല്ലാം ബോണ്‍ ക്രിമിനല്‍സ് ആണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+