കൊച്ചുണ്ണിയുടെ നാട്ടില്‍ കള്ളന്‍റെ വിളയാട്ടം, മോഷ്ടിച്ചത് കുറച്ചൊന്നുമല്ല!!
ആലപ്പുഴയിലെ കായംകുളത്ത് വന്‍ മോഷണം. വീടിന്‍റെ വാതില്‍ തകര്‍ത്ത് 75 പവനും വജ്രാഭരണങ്ങളും കള്ളന്‍ കൊണ്ടുപോയി
ആലപ്പുഴ: കേരളത്തിന്‍റെ ആസ്ഥാനകള്ളനെന്നു ദുഷ്‌പേരുള്ള കായംകുളം കൊച്ചുണ്ണിയുടെ നാട്ടില്‍ വന്‍ മോഷണം. വാതില്‍ തകര്‍ത്ത് കള്ളന്‍ അടിച്ചുകൊണ്ടുപോയത് ചില്ലറയൊന്നുമല്ല. 75 പവന്‍റെ സ്വര്‍ണാഭരണങ്ങളും നാലു ലക്ഷം രൂപയുടെ വജ്രാഭരണങ്ങളുമാണ് മോഷണം പോയത്. ഇവ കൊണ്ടും കള്ളന്‍ തൃപ്തിപ്പെട്ടില്ല. 15,000 രൂപയും മറ്റു പല വിലപിടിപ്പുള്ള സാധങ്ങളും കവര്‍ന്നാണ് കള്ളന്‍റെ മടക്കം.

പുള്ളിക്കണക്ക് സുരേന്ദ്രന്‍ എന്നയാളുടെ വീട്ടിലാണ് വന്‍ മോഷണം നടന്നത്. ഡിസംബര്‍ 31നു സുരേന്ദ്രനും കുടുംബവും വീട് പൂട്ടി തിരുവനന്തപുരത്തുള്ള ബന്ധുവീട്ടില്‍ പോയിരുന്നു. തിരികെയെത്തിയപ്പോഴാണ് കള്ളന്‍ എല്ലാം അടിച്ചുമാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടത്. വീടിന്‍റെ മുന്‍ഭാഗം തകര്‍ത്താണ് കള്ളന്‍ അകത്തു കടന്നതെന്നു കണ്ടത്തിയിട്ടുണ്ട്. പോലിസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.












Click it and Unblock the Notifications