യുഡിഎഫിന് വന്‍ മുന്നേറ്റം: എല്‍ഡിഎഫിനെ വീഴ്ത്തി അടിമാലി, എരുമേലി പഞ്ചായത്തുകള്‍ പിടിച്ചെടുത്തു
കോട്ടയം: ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിലും കോട്ടയത്തെ എരുമേലിയും ഭരണം തിരികെ പിടിച്ച് യു ഡി എഫ്. എരുമേലി പഞ്ചായത്തില്‍ നേരത്തെ എല്‍ ഡി എഫ് ഭരണ സമിതിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ഇതിനെ തുടർന്ന് ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും യു ഡി എഫ് വിജയിക്കുകയായിരുന്നു. എയ്ഞ്ചൽ വാലി വാർഡിലെ മറിയാമ്മ സണ്ണിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
യു ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് 12 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് 11 വോട്ട് ലഭിച്ചു. 23 അംഗ പഞ്ചായത്തിൽ യു ഡി എഫിനും എൽ ഡി എഫിനും 11 വീതം അംഗങ്ങളാണുള്ളത്. ഒരു സീറ്റില്‍ സ്വതന്ത്രനാണ് വിജയിച്ചത്. ഈ സ്വതന്ത്രന്റെ പിന്തുണയിലാണ് യു ഡി എഫ് വിജയം. ഏറെ നാളത്തെ തർക്കത്തിന് ഒടുവിലാണ് യു ഡി എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.

പ്രസിഡന്റ് സ്ഥാനം വനിത സംവരണമായ പഞ്ചായത്തില്‍ ആറ് വനിത അംഗങ്ങളുള്ള കോൺഗ്രസില്‍ വലിയ തർക്കമായിരുന്നു രൂപപ്പെട്ടത്. ചിലർ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. അവകാശവാദത്തില്‍ ഉറച്ച് നിന്ന ചിലർക്ക് പദവി വീതം വെച്ച് നല്‍കാമെന്ന ധാരണയിലാണ് മറിയാമ്മ സണ്ണിയെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് വിവരം. വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്രന് നല്‍കും.
അടിമാലി പഞ്ചായത്തില്‍ യു ഡി എഫിലെ സൗമ്യ അനിൽ പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ എല്‍ ഡി എഫ് അംഗമായിരുന്ന സൗമ്യ യുഡിഎഫിനൊപ്പം ചേർന്നതോടെയാണ് ഭരണം ലഭിച്ചത്. യുഡിഎഫ് 11, എൽഡിഎഫ് 10 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
സിപിഎമ്മിന്റെ ഷേര്‍ളി മാത്യുവായിരുന്നു 2020 മുതല്‍ അടിമാലി പഞ്ചായത്ത് പ്രസിഡന്റ്. പതിനൊന്ന് അംഗങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിനുണ്ടായിരുന്നു. എന്നാല്‍ സിപിഐ നിന്ന് രാജിവെച്ച് എത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെ 2022 ല്‍ പഞ്ചായത്തില്‍ യു ഡി എഫ് ഭരണം പിടിച്ചുു. സി പി ഐയില്‍ നിന്ന് യു ഡി എഫിലെത്തിയ സനിത സജിയ അന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു
പിന്നീട് സനിതാ സജി എൽ ഡി എഫിൽ ചേർന്നു. എല്‍ ഡി എഫ് സ്വതന്ത്രയായിട്ടായിരുന്നു തിരിച്ച് വരവ്. ഇതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാവാതിരുന്ന സനിതയ്ക്കെതിരെ യു ഡി എഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു. ഈ അവിശ്വാസത്തില്‍ ഇടത് പാളയത്തിലുള്ള സൗമ്യയെ മറുകണ്ടം ചാടിച്ച് യു ഡി എഫ് വിജയിക്കുകയായിരുന്നു.












Click it and Unblock the Notifications