Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൊട്രാ പാക്കലാം' എന്ന് അഖിൽ മാരാർ;'പാക്കിസ്ഥാന് പലിശ ഹറാമായിരിക്കും, നമ്മൾ കൂട്ടുപലിശയും ചേർത്ത് നൽകിയെന്ന്

പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത സൈനിക നടപടിയെ പുകഴ്ത്തിയുള്ള കമന്റുകൾ ആണ് സോഷ്യൽ മീഡിയ നിറയെ. ആക്രമണം നടന്ന് 17ാം ദിവസമാണ് പാക്കിസ്ഥാനെ വിറപ്പിച്ച് കൊണ്ട് ഇന്ത്യ തിരിച്ചടി നടത്തിയത്. പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള 9 ഭീകര കേന്ദ്രങ്ങളാണ് സംയുക്ത സൈനിക നടപടിയിലൂടെ ഇന്ത്യ തകർത്തത്. നിരോധിത സംഘടനയായ ജയ്ഷ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയിബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ കേന്ദ്രങ്ങളാണ് ഇന്ത്യ തൂത്തെറിഞ്ഞത്.

അർധരാത്രിയോടെ നടത്തിയ ആക്രമണത്തിൽ ഏകദേശം 70 പേർ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യഗിക റിപ്പോർട്ടുകൾ. തന്റെ കുടുംബത്തിലെ പത്തോളം പേരെ ഇന്ത്യൻ ആക്രമണത്തിൽ നഷ്ടമായതായി ജയ്ഷ തലവൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. സ്ത്രീകളുടെ സിന്ദൂരത്തെ മായ്ച്ച് കളഞ്ഞ് അവരെ കണ്ണീരിലേക്ക് തള്ളിവട്ടതിന് പ്രതികാരം എന്ന നിലയ്ക്കാണ് സൈനിക ആക്രമണത്തിന് ഇത്തരമൊരു പേര് സൈന്യം നൽകിയത്.

pakistannew-

ഇത്തരത്തിൽ സ്ത്രീകളുടെ കണ്ണീരിന് കൃത്യമായ നടപടിയിലൂടെ നീതി ഉറപ്പാക്കിയ സൈനിക നടപടി ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് തന്നെയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സൈനിക നടപടിയെ പുകഴ്ത്തി ബിഗ് ബോസ് താരം അഖിൽ മാരാർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

' ഭാരത സ്ത്രീകൾ തൻഭാവ ശുദ്ധി. ഭീകരർ മായ്ച്ചു കളഞ്ഞ സിന്ദൂരത്തിനു പകരം
ഭീകരരെ തന്നെ മായിച്ചു കളഞ്ഞ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ.
തോട്ര പാക്കലാം... കേട്ടോടാ പാക്കി പട്ടികളെ', അഖിൽ മാരാർ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. മോദിയോട് പറയാൻ പറഞ്ഞ് വിട്ടതല്ലേ ഇപ്പോഴെന്തായി ഇതാണ് മോദിയുടെ ഇന്ത്യ എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 'പാക്കിസ്ഥാന് പലിശ ഹറാമായിരിക്കും പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല ഞങ്ങൾ പലിശയും കൂട്ടുപലിശയും ചേർത്തേ തിരിച്ചു കൊടുക്കാറുള്ളൂ, ജയ് ഹിന്ദ്', എന്ന് മറ്റൊരാൾ കുറിച്ചു.

നെറ്റിയിലെ സിന്ദൂരം മായ്ക്കപ്പെട്ട നമ്മുടെ ഓരോ സഹോദരികൾക്കും വേണ്ടി...
ഓപ്പറ്റേഷൻ സിന്ദൂർ.. വടി വെട്ടാൻ പോയതല്ലേ ഉള്ളൂ, ഇനി ശരിക്കുമുള്ള അടി നമ്മുടെ ഇന്ത്യൻ ആർമി തുടങ്ങിയില്ല', എന്നായിരുന്നു വേറൊരാൾ കമന്റ് ചെയ്തത്. അതേസമയം യുദ്ധം ഒന്നിനും പരിഹാരമല്ലെന്നുള്ള കമന്റുകളും ഉണ്ട്. അതിങ്ങനെ

'യുദ്ധം ജുദ്ധം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവരോടാണ്..-ഇന്ത്യ ഇന്ന് അങ്ങോട്ട് ആക്രമിച്ചു നാളെ അവർ ഇങ്ങോട്ട് ആക്രമിക്കും.. ഓരോ ആക്രമണവും പുതിയ പ്രതികാരത്തിന് വഴിവെക്കുകയും, സൈനിക-സാമ്പത്തിക-മാനുഷിക വിലയേറിയ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും...യുദ്ധം ഒരിക്കലും ഒറ്റപ്പെട്ട സംഭവമല്ല; അത് ഒരു ചങ്ങലപ്രതികരണമാണ്, അത് ഒരിക്കൽ ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ചെയിൻ റിയാക്ഷൻ പോലെ നിയന്ത്രിക്കാൻ പറ്റാതെ ആകും.. യുദ്ധം ഒരു പരിഹാരമല്ല, മനുഷ്യത്വത്തിന്റെ പരാജയമാണ്. ചരിത്രപരമായി നോക്കിയാൽ ഇന്ത്യ-പാകിസ്ഥാൻ തമ്മിലുള്ള യുദ്ധങ്ങൾ രണ്ട് രാജ്യങ്ങൾക്കും വൻതോതിലുള്ള തീരാ നഷ്ടം വിളിച്ചുവരുത്തിയിട്ടുണ്ട്..യുദ്ധത്തിനായി ആഹ്വാനം ചെയ്യുന്നവർ പലപ്പോഴും അതിന്റെ ഭയങ്കരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാതെയാണ് സംസാരികുന്നത്..യുദ്ധം എന്നാൽ വെറും ഒരു രാജ്യത്തിന് നേട്ടമോ പരാജയമോ മാത്രമല്ല - അത് നിരപരാധികളായ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതങ്ങൾ നശിപ്പിക്കുകയും, കുടുംബങ്ങൾ തകർക്കുകയും, തലമുറകളോളം നീണ്ടുനിൽക്കുന്ന മാനസികാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കാശ്മീരിൽ ആക്രമണം നടത്തിയവർ എന്താണോ ഉദ്ദേശിച്ചത് അതുതന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്... യുദ്ധം..

ഒരു യുദ്ധത്തിന് ശേഷം രാജ്യങ്ങൾക്ക് വർഷങ്ങളോളം സാമ്പത്തികമായും സാമൂഹ്യമായും മറ്റും ചെലവാകുന്നത് ആർക്കും തിരിച്ചുപിടിക്കാൻ കഴിയാത്തത്ര വൻതോതിലാണ്. ഒരു യുദ്ധത്തിൽ ആരും ജയിക്കില്ല - എല്ലാവരും തോൽക്കും', കമന്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+