Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയിലെ അപകടം..മുഖത്ത് 18 സ്റ്റിച്ച്..അവർ തിരിഞ്ഞ് നോക്കിയില്ല..ജീവിതം മാറ്റിമറിച്ച അനുഭവം പറഞ്ഞ് പേളി

കൊച്ചി; പ്രേക്ഷകരുടെ പ്രിയ താരമാണ് നടി പേളി മാണി. തന്റെ ജീവിതത്തിലെ കുഞ്ഞ് സന്തോഷങ്ങൾ പോലും പേളി ആരാധകരമായി പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ യുട്യൂബ് ചാനലലിലൂടെയാണ് വിശേഷങ്ങൾ അറിയിക്കാറുള്ളത്. ഇപ്പോഴിതാ തനിക്ക് ജിവിതത്തിൽ നേരിടേണ്ടി വന്ന അപകടത്തെ കുറിച്ച് പറയുകയാണ് പേളി. ഒപ്പം എങ്ങനെ ആ അവസ്ഥയെ ആത്മധൈര്യത്തോടെ നേരിട്ടുവെന്നതിനെകുറിച്ചും താരം പറയുന്നു. ജീവിതത്തിൽ പോസിറ്റീവായി കാര്യങ്ങളെ സമീപിക്കേണ്ടതിനെ കുറിച്ചും താരം വീഡിയോയിൽ പറയുന്നുണ്ട്. പേളി മാണിയുടെ വാക്കുകളിലേക്ക്

1

2012 ഡിസംബർ 26 ന് രാത്രിയായിരുന്നു തന്റെ ജീവിതത്തെ മാറ്റി മറിച്ച അപകടം നടന്നതെന്ന് പേളി മാണി വീഡിയോയിൽ പറയുന്നു. തന്റെ പുതിയ വെർണ കാർ, ക്രസ്തുമസ് സെലിബ്രേഷൻ ഒക്കെ കഴിഞ്ഞ് വരുമ്പോ നിർത്തിയിട്ടിരിക്കു്ന ഒരു ലോറിയിൽ ചെന്നിടിച്ചു. കാർ പൂർണമായും തകർന്നു. താൻ ആശുപത്രിയിലായി.18 സ്റ്റിച്ചായിരുന്നു അന്ന് മുഖത്തും തലയിലുമെല്ലാമായി ഉണ്ടായത്. മുഖം പൂർണമായും പോയെന്നായിരുന്നു ഞാൻ കണക്കാക്കിയത്. എന്നാൽ അതിന് ശേഷം 5 ദിവസം കഴിഞ്ഞപ്പോൾ ഡ്രീംസ് ഹോട്ടലിൽ നടന്ന ഒരു പരിപാടിയിൽ ഞാൻ ആങ്കറായി എത്തി. മനോധൈര്യം കൊണ്ടാണ് തനിക്ക് അതിന് സാധിച്ചത്.

എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

2

ഞാൻ ഒറ്റക്കാണ് കാറോടിച്ചത്. മുഖത്ത് സ്റ്റിച്ച് തലക്ക് സ്റ്റിച്ച്, അതും പോരാഞ്ഞ് എനിക്ക് എഴുന്നേക്കാനും വയ്യ. അപകടത്തിൽ ശരിരത്തിൽ നിറയേ പാടായിരുന്നു. സ്പൈനൽ കോഡിന് മുഴുവൻ വേദനയായിരുന്നു. 4 ദിവസം ഡാഡിയും മമ്മിയും എന്നെ നന്നായി സഹായിച്ചു. എന്നാൽ അപകടം സംഭവിച്ച് കിടന്ന ആ നാല് ദിവസം കൊണ്ട് എനിക്കൊരു കാര്യം മനസിലായി. സുഹൃത്തുക്കൾ എന്നൊക്കെ പറഞ്ഞ് താൻ കൊണ്ടുനടന്നിരുന്ന ഒരാളും അപകടത്തിന് ശേഷം എന്നെ സഹായിക്കാനോ എനിക്ക് ഒപ്പമോ ഉണ്ടായിരുന്നില്ല. താൻ അവർക്കൊപ്പം അടിച്ച് പൊളക്കാൻ പോകുമ്പോൾ വിഷമിച്ച അച്ഛനും അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നു. അവർ എന്നെ കുറ്റപ്പെടുത്തിയേ ഇല്ല. അവർ എനിക്കൊപ്പം തന്നെ നിന്നു. ആ അപകടം ശരിക്കും എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചൊരു സംഭവമായിരുന്നു.

3

എന്നെ സംബന്ധിച്ച് സുഹൃത്തുക്കളായിരുന്നു ലഹരി. അവർ എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന തോന്നലായിരുന്നു എനിക്ക്. എന്നാൽ അപകടത്തോടെ ഒരു കാര്യം മനസിലായി. എന്ത് നടന്നാലും നമ്മുടെ കുടുംബം രക്ഷിതാക്കൾ എന്നിവർ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. പക്ഷേ പഴയ കെട്ടുപാടിയിൽ നിന്ന് പുറത്ത് കടക്കാൻ സമയമെടുത്തു. കാരണം നാളുകളായി നമ്മൾ ചെയ്ത് കൊണ്ടിരുന്ന ഒരു കാര്യത്തിൽ നിന്നും പെട്ടെന്ന് പുറത്തുവരിക എളുപ്പമല്ല. സമയമെടുക്കുക തന്നെ ചെയ്യും. അതിന് ക്ഷമയാണ് ആവശ്യം. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാന്‍ സമയമെടുത്ത് തന്നെ ഒഴിവാക്കി. വലിയൊരു അപകടം സംഭവിച്ചിട്ട് ആ നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഞാൻ രക്ഷപ്പെട്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഒരുപക്ഷേ ഞാൻ കരുതുന്നത് ഞാൻ വളരെ പോസിറ്റീവായിരിക്കുന്നതിനാലാകാം എന്നാണ്.

4

ആ സമയത്ത് ഞാൻ ഡാഡിയോട് പറയുന്നാണ്ടായിരുന്നു. ഞാൻ ന്യൂയറിന് ഒരു പ്രോഗ്രാം ഏറ്റിട്ടുണ്ട്. അവരിൽ നിന്നും അഡ്വാൻസ് വാങ്ങിക്കുകയും ചെയ്തു എന്ന്. അന്ന് ഞാൻ പ്രതിഫലമായി വാങ്ങിയത് 1 ലക്ഷം രൂപയാണ്. അത് വലിയൊരു തുകയാണ്. അതിൽ 50,000 ആയിരുന്നു ഞാൻ വാങ്ങിയത്. അതൊക്കെയാണെങ്കിൽ ചെലവായി പോകുകയും ചെയ്തു. പക്ഷേ ഇത് ഞാൻ പറഞ്ഞപ്പോൾ ഡാഡി പറഞ്ഞത് ടെൻഷനടിക്കേണ്ട ഇനിയും ദിവസം ഉണ്ടാകുമല്ലോയെന്നാണ്. എന്നാൽ സ്റ്റിച്ചും കെട്ടി എങ്ങനെ ഞാൻ പരിപാടിയ്ക്ക് പോകും എന്നായിരുന്നു എന്റെ ചോദ്യം. ഇതിന് ഡാഡി പറഞ്ഞത് പരിപാടി അവതരിപ്പിക്കുന്നത് നീ ഒന്ന് വെറുതേ വിഷ്വലൈസ് ചെയ്ത് നോക്ക് എന്നായിരുന്നു.

5

സ്റ്റിച്ച് വെച്ച് പോകുന്നതൊന്നുമല്ല ഞാൻ മനസിൽ ആലോചിച്ചത്. എന്നാൽ ആ പരിപാടിയിൽ പോയി അവതരിപ്പിക്കുന്നത് ഞാൻ വിഷ്വലൈസ് ചെയ്ത് തുടങ്ങി. ഞാൻ മെല്ലെ മെല്ലെ എഴുന്നേറ്റ് തുടങ്ങി. കാരണം പരിപാടി അവതരിപ്പിക്കാൻ പോകുന്നതാണ് മനസിൽ, അവിടെ എങ്ങനെയെങ്കിലും എത്തണമെന്നായിരുന്നു മനസിൽ.ഡാഡി പറയുന്നത് നടക്കുമോയെന്ന ചിന്തയോടെ ഞാൻ ജഡ്ജ്മെന്റൽ ആകാറില്ല. .ചില കാര്യങ്ങൾ അമിതായി ആലോചിച്ച് കൂട്ടുന്നതും ചിന്തിക്കുന്നതുമാണ് പലപ്പോഴും നമ്മുടെ സമയം പോകാൻ കാരണം. അന്ന് ഡിസംബർ 31 ന് രാത്രി ഞാൻ ആ പരിപാടി നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. തലയിൽ ഒരു ഷാൾ കെട്ടിയായിരുന്നു പരിപാടിയിൽ മുഴുനീളം നിന്നത്. എന്നാൽ ചിലർ തലയിലെ കെട്ടിനെ തമാശയാക്കി. ഒടുക്കം പരിപാടിയുടെ അവസാനം ആ കെട്ട് അഴിച്ച് മാറ്റിയപ്പോൾ മാത്രമാണ് തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് മറ്റുള്ളവർ അറിയുന്നത്. ആ സംഭവം എന്നെ ശരിക്കും സന്തോഷിപ്പിച്ചു. എന്റെ ആത്മവിശ്വാസം ഉയർത്തി.

6

എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും ആത്മധൈര്യം ഉണ്ടെങ്കിൽ നമ്മുക്ക് എന്തും ചെയ്യാൻ സാധിക്കും. നിങ്ങൾ എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചാൽ ആദ്യം നിങ്ങൾ നിങ്ങളുടെ മനസിലാണ് അക്കാര്യം അച്ചീവ് ചെയ്യേണ്ടത്.കാരണം മനസിന് അത്രയും ശക്തിയുണ്ട്. നമ്മളെന്താണ് വിശ്വസിക്കുന്നത്, ആഗ്രഹിക്കുന്നത്, ചിന്തിക്കുന്നത് ഇതാണ് നമ്മുടെ ജീവിതത്തിൽ നടക്കുക. ജീവിതത്തിൽ നിങ്ങൾക്ക് വേണ്ടതിനെ കുറിച്ചാണ് നിങ്ങൾ എപ്പോഴും ആലോചിക്കേണ്ടത്.
കുറേ നെഗറ്റീവ് ചിന്തകൾ നിറയുമ്പോഴാണ് നമ്മൾ കൂടുതലായി ദുഃഖിക്കുന്നത്. മുന്‍പ് നടന്നതോ ഇനി നടക്കാനിരിക്കുന്നതോ ആയ നിരധി വേണ്ടാത്ത ചിന്തകളാണ് സങ്കടത്തിന് കാരണം. സന്തോഷം എന്നത് കുറെ നല്ല ചിന്തകൾ ചേർന്നതാണ്. അതാണ് ജീവിതത്തിൽ കൂടുതലായി വേണ്ടതെന്നും പേളി മാണി വീഡിയയോിൽ പറഞ്ഞു.

Recommended Video

cmsvideo
    പേർളിയുടെ മൂക്കുചീറ്റലിനെ പൊളിച്ചടുക്കി ഈ ഡോക്ടർ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+