Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലെത്തിയപ്പോൾ രജിത് കുമാറിന് മനംമാറ്റം, പുറത്തെത്തിയാൽ ജീൻസ് ധരിക്കുമെന്ന് രജിത് കുമാർ

കൊച്ചി: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിലെ ഏറ്റവും ജനപ്രിയനായ മത്സരാര്‍ത്ഥിയാണ് രജിത് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകക്കൂട്ടം ഇന്ന് രജിത് കുമാറിനുണ്ട്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് നിരവധി വിവാദ പ്രസ്താവനകള്‍ നടത്തി രജിത് കുമാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

ജീന്‍സ് ഇടുന്നതിനെ കുറിച്ച് രജിത് കുമാറിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചാല്‍ ഗര്‍ഭപാത്രത്തില്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്നും ഗര്‍ഭധാരണത്തെ ബാധിക്കും എന്നൊക്കെയായിരുന്നു രജിത് കുമാര്‍ പ്രസംഗിച്ചത്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ രജിത് കുമാര്‍ നിലപാട് മാറ്റിയിരിക്കുകയാണ്.

ജീവിതം മാറി

ജീവിതം മാറി

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതിന് ശേഷം തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് രജിത് കുമാര്‍ പറയുന്നത്. കുറച്ച് കാലം മുന്‍പ് ഉണ്ടായിരുന്നതല്ല ഇന്നത്തെ തന്റെ കാഴ്ചപ്പാട് എന്ന് രജിത് കുമാര്‍ പറയുന്നു. താന്‍ എന്തോ ആണെന്ന തോന്നലാണ് മുന്‍പ് തനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മനോഭാവം മാറിയെന്ന് രജിത് കുമാര്‍ ബിഗ് ബോസില്‍ പറഞ്ഞു.

കുടുംബം കുളമായപ്പോൾ

കുടുംബം കുളമായപ്പോൾ

തന്റെ കുടുംബം കുളമായപ്പോള്‍, എല്ലാം പൊട്ടിത്തകര്‍ന്നപ്പോളാണ് മനോഭാവം മാറിയത്. അത്യാര്‍ത്തിയോടെയും സ്വാര്‍ത്ഥതയോടെയും പഠിച്ചതും നേടി എടുത്തതുമെല്ലാം പൊട്ടി പൊളിഞ്ഞപ്പോഴാണ് മനോഭാവവും മാറിയത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയാല്‍ തന്റെ ജീവിത ശൈലിയും മാറുമെന്ന് രജിത് കുമാര്‍ പറഞ്ഞു.

ഇനി ജീൻസ് ധരിക്കും

ഇനി ജീൻസ് ധരിക്കും

താന്‍ ഇപ്പോള്‍ ജീവിതം ആസ്വദിക്കാന്‍ പഠിച്ചിരിക്കുകയാണ്. തന്നില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ഇനി താന്‍ പുറത്ത് ഇറങ്ങുമ്പോള്‍ ജീന്‍സ് ധരിക്കുമെന്നും രജിത് കുമാര്‍ ബിഗ് ബോസില്‍ പറഞ്ഞു. ജീന്‍സും ഷര്‍ട്ടും ഇടും. എന്നാല്‍ നിറമുളളത് ഇടില്ല. മാത്രമല്ല ടോണ്‍ഡ് ജീന്‍സ് താന്‍ ഇടില്ലെന്നും രജിത് കുമാര്‍ ബിഗ് ബോസില്‍ പറഞ്ഞു.

ഗുണങ്ങൾ കൂടി വരുന്നു

ഗുണങ്ങൾ കൂടി വരുന്നു

പുറത്ത് ഇറങ്ങുമ്പോള്‍ ഏറ്റവും സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുളള രീതിയില്‍ തന്നെ പോകുമെന്നും രജിത് കുമാര്‍ വ്യക്തമാക്കി. കറങ്ങാനും കാര്യങ്ങള്‍ കാണാനും പോകും. സിനിമ കാണാനും താന്‍ പോകും. ഏറ്റവും സ്വാഭാവികമായ രീതിയില്‍ തന്നെ പോകും. അടിസ്ഥാനപരമായിട്ടുളള ഗുണങ്ങള്‍ തന്നില്‍ കൂടി വന്ന് കൊണ്ടിരിക്കുമെന്നും രജിത് കുമാര്‍ പറഞ്ഞു.

നിയമാവലി തെറ്റിച്ചു

നിയമാവലി തെറ്റിച്ചു

അതിനിടെ ബിഗ് ബോസിന്റെ നിയമാവലി തെറ്റിച്ചതിന്റെ പേരില്‍ രജിത് കുമാറിനെ താല്‍ക്കാലികമായി ഷോയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മത്സരത്തിന്റെ ഭാഗമായ ഒരു ടാസ്‌കില്‍ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണിന് താഴെ രജിത് കുമാര്‍ മുളക് കൊണ്ട് എഴുതുകയായിരുന്നു. ഇതാണ് പുറത്താക്കലിലേക്ക് നയിച്ചത്.

താൽക്കാലികമായി പുറത്താക്കി

താൽക്കാലികമായി പുറത്താക്കി

രേഷ്മയെ വിദഗ്ധ ചികിത്സയ്ക്കായി പുറത്തേക്ക് മാറ്റിയതിന് ശേഷം രജിത് കുമാറിനെ പുറത്താക്കുകയായിരുന്നു. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ പ്രസ്താവനകളുടെ പേരില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്ന വ്യക്തിയാണ് രജിത് കുമാര്‍. കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.

ഗര്‍ഭപാത്രം ചുരുങ്ങും

ഗര്‍ഭപാത്രം ചുരുങ്ങും

പെണ്‍കുട്ടികള്‍ ചെറിയ പ്രായത്തില്‍ ടൈറ്റ് ജീന്‍സ് ധരിച്ചാല്‍ ഇടുപ്പെല്ല് ചുരുങ്ങുമെന്നും ഗര്‍ഭപാത്രം ചുരുങ്ങുമെന്നും രജിത് കുമാര്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. അമ്മമാര്‍ ആണുങ്ങളെ പോലെ വേഷം ധരിച്ചാല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ട്രാന്‍സ് ജെന്‍ഡറാരും എന്നും ഇയാള്‍ പറഞ്ഞിരുന്നു. നിഷേധികളായ അച്ഛനമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരായിരിക്കും എന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു.

സ്ത്രീ വിരുദ്ധ പ്രസംഗം

സ്ത്രീ വിരുദ്ധ പ്രസംഗം

2013ല്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വെച്ച് നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് രജിത് കുമാര്‍ കുപ്രസിദ്ധനായത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെ ഓടിച്ചാടി നടന്നാല്‍ ഗര്‍ഭപാത്രം തിരിഞ്ഞ് പോകും എന്നാണ് ഇയാള്‍ അന്ന് പ്രസംഗിച്ചത്. ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ച് പറ്റാന്‍ കഴിയുക ശാലീന സുന്ദരികള്‍ക്കാണ്. ആണ്‍കുട്ടികള്‍ക്ക് എളുപ്പത്തില്‍ വളച്ചെടുക്കാവുന്നവരാണ് പെണ്‍കുട്ടികളെന്നും പ്രസംഗിച്ചിരുന്നു.

Recommended Video

cmsvideo
    Audience response from Rajith Kumar's family members and neighbors | Oneindia Malayalam
    രജിത് കുമാറിനെ കൂവി

    രജിത് കുമാറിനെ കൂവി

    പീഡനത്തിന് കാരണം പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ്. രക്ഷിതാക്കളോട് കളളം പറഞ്ഞ് പ്രേമിച്ച് നടക്കുന്നവരാണ് തൊണ്ണൂറ് ശതമാനം പെണ്‍കുട്ടികളും എന്നും രജിത് കുമാര്‍ പ്രസംഗിച്ചു. അന്ന് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന ആര്യ സുരേഷ് വേദിയില്‍ വെച്ച് രജിത് കുമാറിനെ കൂവി ഇറങ്ങിപ്പോയിരുന്നു. ഈ സംഭവത്തോടെ സര്‍ക്കാര്‍ രജിത് കുമാറിനെ കരിമ്പട്ടികയില്‍ പെടുത്തുകയുണ്ടായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+