ദേശീയപാത വികസനം; ആദ്യം മുടക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടി, നേട്ടം പറഞ്ഞു കാശുണ്ടാക്കുന്ന ബുദ്ധി'; അഖിൽ മാരാർ
ദേശീയപാതയുടെ വികസനം ഒരു കാലത്തു മുന്നോട്ട് പോകാതെ മുടക്കിയ പാർട്ടിയാണ് കമ്മ്യൂണിസ്റ് പാർട്ടിയെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. മറ്റുള്ള സംസ്ഥാനങ്ങളിൽ ദേശീയപാത വികസനം സുഗമായി നടന്നതിന്റെ കാരണം വസ്തു ഏറ്റെടുക്കാൻ ആർക്കും തടസം ഉണ്ടായിരുന്നില്ല. പിണറായി കണ്ട ബുദ്ധിയാണ് കേന്ദ്രം ഇവിടെ നൽകാൻ മടിച്ച ഭൂമിയുടെ വിലയുടെ 25% ഞങ്ങൾ നൽകാം എന്ന് പറഞ്ഞ് ഭൂമി ഏറ്റെടുക്കൽ യഥാർഥ്യമാക്കിയത്. പാർട്ടി ബിനാമികളും സർക്കാർ ബിനാമികളും വലിയ റിയൽ എസ്റ്റേറ്റ് ലാഭം ഇതിലൂടെ കൊയ്തുവെന്നും അഖിൽ മാരാർ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
'ദേശീയ പാത വികസനം എന്തോ ഞങ്ങളുടെ നേട്ടമാണ് ഞങ്ങളില്ലെങ്കിൽ ഇതൊന്നും ഇവിടെ നടക്കില്ല എന്ന് വീരവാദം മുഴക്കുന്ന അന്തം കമ്മികൾ അറിയാൻ വേണ്ടി. ദേശീയപാതയുടെ വികസനം ഒരു കാലത്തു മുന്നോട്ട് പോകാതെ മുടക്കിയ പാർട്ടിയാണ് കമ്മ്യൂണിസ്റ് പാർട്ടി.. 30മീറ്റർ ആക്കി നിജപ്പെടുത്തണം എന്നായിരുന്നു പാർട്ടിയുടെ ആവശ്യം. മറ്റുള്ള സംസ്ഥാനങ്ങളിൽ ദേശീയപാത വികസനം സുഗമായി നടന്നതിന്റെ കാരണം വസ്തു ഏറ്റെടുക്കാൻ ആർക്കും തടസം ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും തുച്ഛമായ തുക മാത്രമേ വസ്തുവിന് നൽകേണ്ടിയും വന്നിരുന്നുളൂ.

എന്നാൽ കേരളത്തിൽ കാസർഗോഡ് മുതൽ കന്യാകുമാരി വരെ സിറ്റി ആയത് കൊണ്ട് റോഡിന്റെ ഇരുവശവും ഉള്ള വസ്തുവിനു അക്കാലത്തു സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ ആയിരുന്നു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ നഗര മേഖലയിലും ഈ പ്രശ്നം ഉണ്ടായിരുന്നു.. ഇത് മനസ്സിലാക്കിയ UPA സർക്കാർ വസ്തുവിന് വില കൂട്ടി നൽകത്തക്ക ഒരു നിയമം പാസാക്കി. For highway land acquisition, the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (RFCTLARR Act),
കേരളത്തിൽ ഇടത് സർക്കാർ വന്ന ശേഷം റോഡിന്റെ ഇരു വശങ്ങളിലും ഉള്ള വസ്തുക്കൾ ദേശീയ പാത വികസനം വന്നാൽ ചെറിയ വിലയ്ക്ക് പോകും എന്ന് പേടിച്ചു കഴിഞ്ഞ പലരുടെ കൈയിൽ നിന്നും ബുദ്ധിപരമായി പലരും വാങ്ങി കൂട്ടി..
ഈ വാങ്ങിയതിൽ നല്ലൊരു പങ്കും പാർട്ടി ബിനാമികളും സർക്കാർ ബിനാമികളും ആയിരുന്നു.
ഇങ്ങനെ വാങ്ങി കൂട്ടിയ ഭൂമി വലിയ വിലയ്ക്ക് വിൽക്കാൻ പിണറായി കണ്ട മറ്റൊരു ബുദ്ധിയാണ് കേന്ദ്രം ഇവിടെ നൽകാൻ മടിച്ച ഭൂമിയുടെ വിലയുടെ 25% ഞങ്ങൾ നൽകാം എന്ന് പറഞ്ഞു ഭൂമി ഏറ്റെടുക്കൽ യഥാർഥ്യമാക്കിയത്. ചുരുക്കത്തിൽ 5748കോടി രൂപ കേരളം കൊടുത്തപ്പോൾ 17244കോടി കേന്ദ്രവും നൽകി ഭൂമി ഏറ്റെടുത്തു. ചുരുക്കത്തിൽ പാർട്ടി ബിനാമികളും സർക്കാർ ബിനാമികളും വലിയ റിയൽ എസ്റ്റേറ്റ് ലാഭം ഇതിലൂടെ കൊയ്തു. ഈ വസ്തുവിനു കേന്ദ്രം നൽകിയ തുകയ്ക്ക് ഒരു രൂപ പോലും ടാക്സ് ഇല്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. പണ്ട് വസ്തു വിട്ട് തരില്ല എന്ന് പറഞ്ഞവർ ഞങ്ങളുടെ വസ്തു കൂടി എടുക്കു എന്ന് പറഞ്ഞുള്ള ഓട്ടം പിന്നീട് കാണാനും കഴിഞ്ഞു.
എനിക്ക് നേരിൽ അറിയുന്ന ഒരു ഫാമിലി 10കോടിക്ക് വിറ്റ ഭൂമിക്ക് പിന്നീട് 36കോടി സർക്കാർ നൽകിയതായി അവർ അറിഞ്ഞു. കിഫ്‌ബിയിൽ നിന്നും 5700കോടി കൊടുത്തത് സത്യത്തിൽ ഒരു വലിയ ഡീൽ ഉറപ്പിക്കൽ കൂടി ആയിരുന്നു..
വിമാനത്താവളം വന്നപ്പോൾ രക്ഷപ്പെട്ട രംഗൻ ചേട്ടന്റെ കഥ നിങ്ങൾക്ക് അറിയില്ലേ.. അതേ രംഗൻ ചേട്ടൻ ചുളു വിലയ്ക്ക് ഭൂമി വാങ്ങി കൂട്ടിയ ശേഷം ഭാവിയിൽ വിമാനത്താവളം കൊണ്ട് വന്നിട്ട് ഈ വസ്തു വിറ്റാലോ. ഇതാണ് ആർക്കും കണ്ട് പിടിക്കാൻ പറ്റാത്ത ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ട് അവരുടെ മുന്നിൽ വികസന നേട്ടം പറഞ്ഞു കാശുണ്ടാക്കുന്ന ബുദ്ധി.
വിമാനത്താവളം അദാനിക്ക് കൊടുത്തിട്ട് ബെള പറ. ബെള പറ എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന നാറിയ രാഷ്ട്രീയം. അമേരിക്കയെ തള്ളി പറഞ്ഞിട്ട് മക്കളെ അവിടെ വിട്ട് പഠിപ്പിക്കും. അവിടെ പോയി ചികിത്സിക്കും.. ദാ ഇപ്പോൾ രാജീവും പൊക്കിയെടുത്തു പോയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ ബാഗ് 29000രൂപ വില വരുന്ന ലക്ഷറി ബ്രാൻഡ്. ഒന്നുകിൽ കമ്മ്യൂണിസം പറ അല്ലെങ്കിൽ ഗജ ഫ്രാഡുകൾ ആണെന്ന് സമ്മതിക്കുക. ബിജെപി വർഗീയത പറയുന്നെങ്കിൽ അത് അവരുടെ ആശായമായി പരസ്യമായി പറഞ്ഞു തന്നെയാണ്. കോൺഗ്രസ് മുതലളിത്തത്തെയും ആഗോള വത്കരണ നയങ്ങളേയും അനുകൂലിക്കുന്ന പാർട്ടിയാണ്. അത് കൊണ്ട് അവരും ചെയ്യുന്നില്ലേ എന്നൊന്നും പറഞ്ഞു വരരുത്. NB : എനിക്ക് പല തിരക്കുകൾ ഉണ്ട്. എന്നാലും കമ്മികൾ എനിക്കെതിരെ പറയുന്നത് കാണാനുള്ള ഒരു സുഖത്തിനു വേണ്ടി ആരും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം കളികൾ കൂടി ജനം അറിയട്ടെ..












Click it and Unblock the Notifications