'പാകിസ്ഥാൻ കേരളത്തെ കൂട്ട് പിടിച്ച് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുവാണോ, ഇവൻമാർക്ക് ബോധമില്ല'; അഖിൽ മാരാർ
ലഹരിയുടേയും തീവ്രവാദത്തിന്റേയും ഹബ്ബായി കേരളം മാറുകയാണെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. പുരോഗമനക്കാരും ഇടതുലിബറൽ വാദികളും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ എതിർക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടിയേയും തീവ്രവാദികളേയും വളർത്തുന്ന മനോഭാവം വലിയ അപകടകരമായ രീതിയിലേക്കാണ് പോയിക്കോണ്ടിരിക്കുന്നതെന്നും അഖിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. അഖിലിന്റെ വാക്കുകളിലേക്ക്
'കണ്ടതിനെക്കാളും ചിന്തിക്കുന്നതിനേക്കാളും അപകടകരമായ രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. നാടൊന്നടങ്കം ഒന്നിച്ച് ഇറങ്ങി ലഹരിക്കെതിരെ പോരാടേണ്ട സമയമാണിത്. പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം പരിഹാരമാർഗങ്ങൾ നിർദേശിക്കപ്പെടണം. അതിനെക്കാൾ ഉപരി ഇത് പരിഹരക്കപ്പെടേണ്ട ഏറ്റവും വലിയ കാര്യമാണെന്ന് ബോധ്യം വേണം. കഴിഞ്ഞ കുറച്ച് നാളുകളായി പുരോഗമനക്കാരും ഇടതുലിബറൽ വാദികളും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ എതിർക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടിയേയും തീവ്രവാദികളേയും വളർത്തുന്ന മനോഭാവം വലിയ അപകടകരമായ രീതിയിലേക്കാണ് പോയിക്കോണ്ടിരിക്കുന്നത്.

മുൻപ് ഒരു വർത്ത വന്നിരുന്നു 15000കോടി രൂപയുടെ മയക്കു മരുന്ന് കേരള തീരത്തു നിന്ന് പിടിച്ചുവെന്ന്. ഇന്ത്യയെ നശിപ്പിക്കാനായി പാകിസ്താൻ പലവിധ തീരുമാനങ്ങൾ എടുക്കുമ്പോൾ ,പണ്ട് കാശ്മീരിനെ നശിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. ബിജെപിയുടെ ശക്തമായ ഇടപെടൽ കാശ്മീരിന കൂടുതൽ സ്വതന്ത്രമാക്കിയിരിക്കുന്നുവെന്ന് കാശ്മീരിൽ പോയിട്ടുള്ളവർക്ക് മനസിലാകും. ബിജെപിയെ എതിർത്ത് സംസാരിക്കുന്നവർ പോലും ഇത് അംഗീകരിക്കുന്നുണ്ട്. കാശ്മീരിലെ തീവ്രവാദത്തെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടുണ്ട്.
·ഇന്ന് ഇന്ത്യയിൽ തീവ്രവാദത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റിയെടുക്കുന്നതിൽ ഇവിടുത്തെ ഇടത് ബുദ്ധിജീവികൾക്കും മാധ്യമങ്ങൾക്കും പങ്കുണ്ട്. ബിജെപിയെ രാഷ്ട്രീയപരമായി എതിർത്തോളൂ, എന്നാൽ ഈ രാജ്യത്തേയും ഇവിടുത്തെ സംസ്കാരത്തേയും കാഴ്ചപ്പാടുകളേയും യുവതലമുറയേയും നശിപ്പിക്കുവിധം കേരളത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളെ ഇല്ലാതാക്കും വിധം പ്രവർത്തിക്കുമ്പോൾ അവർക്ക് പിന്തുണ കൊടുത്തുകൊണ്ട് വഴിയൊരുക്കുന്നത് ഈ തീവ്രവാദികൾക്കാണ്.
പാകിസ്ഥാൻ എന്ന ക്രിക്കറ്റ് ടീമിനെ നമ്മുക്ക് സ്നേഹിക്കാം, എന്നാൽ അവിടെ നിന്ന് വരുന്ന തീവ്രവാദ പ്രവർത്തനത്തെ സ്നേഹിക്കാൻ സാധിക്കില്ല. രാജ്യത്തിനെതിപായ പാകിസ്ഥാന്റെ ഇടപെടൽ കേരളം കേന്ദ്രീകരിച്ച് നടക്കുമ്പോൾ അതിനെ നിസാരമായി കണ്ട് തള്ളിക്കളയാൻ സാധിക്കില്ല. തീവ്രവാദികളിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കുന്ന വഴിയിലൂടെ വേണം നമ്മുക്ക് സഞ്ചരിക്കാൻ.
·
.രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഇവരുടെ പ്രധാന പരിപാടി ഇവർ എന്ത് ചെയ്താലും മുസ്ലീങ്ങളെ ആക്രമിക്കുന്നേയെന്ന് പറഞ്ഞ് 99.9 ശതമാനം വരുന്ന രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന മുസൽമാൻമാരുടെ പേര് പറഞ്ഞ് പിന്തുണ നേടിയെടുക്കുകയാണ്.
ഇപ്പോഴുള്ള എക്സൈസ് വകുപ്പിലെ ഉദ്യാഗസ്ഥരെ വെച്ച് ലഹരി കേസുകൾ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കില്ല. ഇനിയെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ മന്ത്രി എംബി രാജേഷ് തയ്യാറാകണം. ബോധമുള്ളവനെ ബോധവത്കരിച്ചിട്ടേ കാര്യമുള്ളൂ, ഇവനൊന്നും ബോധമില്ല, ആട്ടിൻതോലിട്ട ചെന്നായകളെ തിരിച്ചറിയണം. തിരിച്ചറിഞ്ഞ് നമ്മൾ ആക്രമിച്ചാൽ ഇവനെല്ലാം പോയി ബിജെപി ഇതര പാർട്ടികളിൽ പോയി അഭയം തേടും. ബിജെപിക്കെതിരെ കേരളത്തിൽ ഒരു വലിയ വിഭാഗം ഉണ്ടെന്ന് തിരിച്ചറിയുന്ന ഇവർ സേവ് ലക്ഷ്വദ്വീപ് എന്ന ക്യാമ്പെയ്ൻ ഉന്നയിച്ചതിൽ പോലും ലഹരി ഉത്പന്നങ്ങളുടെ ഹബ്ബ് ആക്കി ലക്ഷദ്വീപിനെ ഉപയോഗിക്കാനാണ്. ആ നീക്കത്തേയാണ് കേന്ദ്രം വെട്ടിയത്.
കേരളം കേന്ദ്രീകരിച്ചുള്ള ലഹരി വേട്ടകൾ പെരുകുകയാണ്. ഈ ഘട്ടത്തിൽ പരസ്പരം പഴിചാരാതെ എന്ത് ചെയ്യാം എന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications