കോൺഗ്രസ് ഇപ്പോഴും അതേ തെങ്ങിൽ തന്നെ; തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ചെയ്യേണ്ടത് ഇത്'; ഉപദേശവുമായി അഖിൽ മാരാർ
തിരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസിന് നിർദേശങ്ങളുമായി ബിഗ് ബോസ് താരം അഖിൽ മാരാർ. ആറു മാസം കഴിഞ്ഞുള്ള നിയമസഭ ആർക്കൊപ്പം നില്കും എന്ന പൊതുധാര സൃഷ്ടിക്കാൻ ഈ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടേണ്ടത് അനിവാര്യമാണെന്നും അതിന് എന്താണ് പ്രധാനമായും ചെയ്യേണ്ടതെന്നും തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ വിശദീകരിച്ചു, വായിക്കാം.
'കോൺഗ്രസിന് പരാജയം സംഭവിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെയോ വോട്ടിങ് മെഷീനെയോ കുറ്റം പറഞ്ഞു നടക്കാതെ എന്ത് കൊണ്ടാണ് ജയിക്കാൻ കഴിയാത്തത് എന്ന് യഥാർഥ്യ ബോധത്തോടെ ഉൾകൊള്ളാൻ ശ്രമിക്കുക. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസ്സിനെ സംബന്ധിച്ചു അധികാരത്തിൽ തിരികെ എത്താനുള്ള അവസാന ആയുധമായിരുന്നു.. അതായത് ആറു മാസം കഴിഞ്ഞുള്ള നിയമസഭ ആർക്കൊപ്പം നില്കും എന്ന പൊതുധാര സൃഷ്ടിക്കാൻ ഈ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടണം.

എങ്ങനെ ജയിക്കണം..സാധാരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഒരോട്ടം തുടങ്ങും.. ജയ സാധ്യത ഉള്ളിടത്ത് തമ്മിലടി ഉണ്ടാവും.. അല്ലാത്തിടത്തു ആളെ തപ്പി നടക്കേണ്ടി വരും..കുറഞ്ഞത് 6 മാസം മുൻപ് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തണം..അയാൾക്ക് എല്ലാ വാർഡിലെയും 150 പേരിൽ നിന്ന് 100 രൂപ നൽകണം..ഈ തുക പാർട്ടിയുടെ ജയത്തിനായി നൽകാൻ പ്രവർത്തകർ തയ്യാറാവണം.. തുക നൽകാൻ ശേഷി ഇല്ലാത്തവർക്ക് പകരം ഉള്ളവർ കൂടുതൽ നൽകി പ്രശ്നം പരിഹരിക്കണം..15000 രൂപ മാസം ശമ്പളം നൽകി പൂർണ സമയം ആ വാർഡിലെ ജനങളുമായി നിരന്തര സമ്പർക്കം ചെയ്യുന്ന ഒരുവനെ അല്ലെങ്കിൽ ഒരുവളെ പാർട്ടി കണ്ടെത്തണം..
പാർട്ടിക്ക് വേണ്ടി പൂർണമായും സമയം മാറ്റി വെയ്ക്കുന്ന ആ വ്യക്തിക്ക് പ്രവർത്തകർ നൽകുന്ന തുക അയാളുടെ കുടുംബത്തിന് ഉപകരിക്കണം.. പഞ്ചായത്തിൽ കഴിഞ്ഞ നാളുകളിൽ നടന്ന ക്രമക്കേടുകൾ,, അർഹത ഇല്ലാത്തവർക്ക് ലഭിച്ച ആനുകൂല്യം.. അർഹത ഉള്ളവർക്ക് നിഷേധിക്കപ്പെട്ട നീതി തുടങ്ങിയ കാര്യങ്ങൾ ഈ വെക്തി കൃത്യമായി ജനങ്ങളിൽ എത്തിക്കുക.. ആ വാർഡിലെ ഏതൊരു വീട്ടിൽ ആർക്ക് ആവശ്യം വന്നാലും ഈ വെക്തി ഓടി എത്തണം.. ഏതൊരു കുടുംബത്തിലെയും ഒരു അംഗമായി ഈ വെക്തി മാറണം..തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ആ നാട്ടിലെ ജനം പറയും നീ മത്സരിക്കെടാ അല്ലെങ്കിൽ മോളു മത്സരിക്ക് എന്ന്.. ഇനി വാർഡ് SC സംവരണമായി മാറിയാൽ ഈ വെക്തി വിചാരിച്ചാൽ പുല്ല് പോലെ ഒരാളെ ജയിപ്പിച്ചു എടുക്കാൻ കഴിയും...ഇത്തരത്തിൽ ജനങ്ങളുമായി ബന്ധം ഉള്ള ജനപ്രധിനിധികൾ ജയിച്ചു വന്നാൽ നിയമസഭയിൽ പാർട്ടിക്ക് വേണ്ടി പോരാളി ആയി മാറുന്നത് അധികാരം ഉള്ള ആയിരകണക്കിന് പേരായിരിക്കും.
ഇനി യുവാക്കൾ...പരമാവധി യുവാക്കൾക്ക് സീറ്റ് നൽകാൻ പാർട്ടി ശ്രമിക്കണം..
കഴിഞ്ഞ പത്തു വർഷമായി ഒന്നും നേടാതെ നഷ്ടങ്ങൾ മാത്രം നേട്ടമാക്കി ലക്ഷകണക്കിന് യുവാക്കൾ ഈ പാർട്ടിക്ക് വേണ്ടി ചോരയും വിയർപ്പും കളയുന്നു...നിയമസഭയിൽ അധികാരത്തിൽ എത്തുമെന്ന് അവരിൽ പലർക്കും പ്രതീക്ഷ ഇല്ല..ഈ യുവാക്കളിൽ മിടുക്കാരെ പഞ്ചായത്ത് മെമ്പറും, മുൻസിപിൽ കൗൺസിലറും, കോർപറേഷൻ കൗൺസിലറും ഒക്കെ ആക്കി മാറ്റിയാൽ വരാൻ പോകുന്ന നിയമസഭയിൽ അവർ തീ പടർത്തുന്ന പോരാളികൾ ആയി വോട്ട് പിടിക്കും. പാർട്ടി പ്രവർത്തകർ വോട്ട് പിടിക്കും പോലെ അല്ല ജനപ്രതിനിധികൾ വോട്ട് പിടിക്കാൻ ചെല്ലുമ്പോൾ ജനങ്ങൾക്ക് പ്രതീക്ഷ ഉണ്ടാവും. നിയമസഭയിൽ ജയിച്ചില്ല എങ്കിലും പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യം എങ്കിലും നേടി എടുക്കാം എന്നൊരു പ്രതീക്ഷ വരും.
ഇനി നിങ്ങൾ യുവാക്കളെ പരിഗണിച്ചില്ല എങ്കിൽ അവരുടെ മനസ് മടുക്കും. പലരും അഭിപ്രായങ്ങൾ തുറന്ന് പറയും. അതോടെ അവരെ പാർട്ടി വിരുദ്ധർ ആയി മറ്റുള്ളവർ മുദ്ര കുത്തും. ഇത് നോക്കി നടക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടിക്കാർ അവസരം മുതലെടുക്കും. സ്ത്രീകളെയും യുവതലമുറയെയും വിശ്വാസത്തിൽ എടുത്താൽ അവർ രാഷ്ട്രീയം മറന്ന് കൂടെ നിക്കും. ദൗർഭാഗ്യവശാൽ കോൺഗ്രസ്സ് വീണ്ടും ആ പഴയ തെങ്ങിൽ തന്നെ എന്ന കാഴ്ചയാണ് കാണുന്നത്. എവിടെങ്കിലും എന്തെങ്കിലും കാണിക്കുക അല്ല ജയിക്കാൻ വേണ്ടി എതിരളിയുടെ ശക്തി തിരിച്ചറിഞ്ഞു മികച്ച കരുക്കൾ നീക്കാൻ പഠിക്കണം. രാഷ്ട്രീയം എന്നത് ജനങ്ങളെ അറിയൽ ആണ്.. അതറിയുന്ന രാഷ്ട്രീയ നേതാക്കൾ വളരെ കുറവാണു എന്നതാണ് യാഥാർഥ്യം'.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications