Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷജന്തു,പമ്പരവിഡ്ഢി, വിഎസിനെക്കാൾ മികച്ച മുഖ്യൻ ഉമ്മൻചാണ്ടി'; അരുൺ കുമാറിനെതിരെ അഖിൽ മാരാർ

വിഎസ് അച്യുതാനന്ദന്റെ വിലാപയാത്രയുടെ റിപ്പോർട്ടിംഗിനിടെ
റിപ്പോർട്ടർ ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകനായ അരുൺ കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അണികൾ രംഗത്തെത്തിയിരുന്നു. റിപ്പോർട്ടിങ്ങിനിടെ ഉമ്മൻചാണ്ടിയെ അരുൺ ഇകഴ്ത്തി സംസാരിച്ചുവെന്നാണ് ആക്ഷേപം. ഉമ്മൻചാണ്ടിയെ അരുൺ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.വായിക്കാം

'സമൂഹത്തിന്റെ നിലനിൽപ്പിനും നല്ലനിലയിലുള്ള മുന്നോട്ട് പോക്കിനും കുടുംബ വ്യവസ്ഥിതിക്കുമെല്ലാം ദോഷകരമായിട്ടുള്ള ആശയങ്ങൾ പങ്കുവെയ്ക്കുന്ന വിഷജന്തുവാണ് അരുൺ കുമാർ. അരുൺ കുമാർ വിസ് അച്യുതാനന്ദനേയും ഉമ്മൻ ചാണ്ടിയേയും കുറിച്ച് നടത്തിയൊരു പരാമർശം, ഒരൽപം പോലും ഇയാൾക്ക് ബോധമില്ല. ബോധമില്ലാതെ ഇയാൾ നടത്തിയ പല പരാമർശങ്ങളും ഉണ്ട്. ഇയാൾക്കെതിരെ നേരത്തേ ഒരു പോക്സോ കേസ് വന്നിരുന്നു, വിവരക്കേടിന്റെ ഫലമായിട്ടായിരുന്നു അത്.

akhilarun2

ഈ പരമവിഡ്ഢി നേരത്തേ വേടന് പറ്റിയൊരു അബദ്ധത്തെ തിരുത്തുന്നതിന് പകരം, അത് കേട്ട് അംഗീകരിച്ചു. ദളിതർക്ക് പഠിക്കാനുള്ള കഴിവില്ലെന്ന് വേടൻ പറഞ്ഞപ്പോൾ അതിനെ ഇയാൾ തിരുത്തിയില്ല. പിന്നീട് തനിക്കെതിരെ ആരെങ്കിലും കേസ് കൊടുത്താലോയെന്ന് കരുതി ആ വീഡിയോ റിപ്പോർട്ടറിൽ നിന്ന് നീക്കം ചെയ്തു. വൈകാരികതയെ വിറ്റ് കാശാക്കുന്ന വൃത്തികെട്ട മനുഷ്യനാണ് ഇയാൾ. കൊറേണ സമയത്ത് ഇയാളുടെ റിപ്പോർട്ടിങ് കേട്ടിരുന്നാൽ അസുഖം വന്ന് വീട്ടിലിരിക്കുന്ന മനുഷ്യൻ അറ്റാക്ക് വന്ന് ചാവും. അത്രയും ഭയപ്പെടുത്തുന്ന രീതിയിലാണ് രോഗത്തെ അവതരിപ്പിച്ചത്.

അർജുൻ മരണപ്പെട്ടപ്പോഴും അതിനെ വൈകാരികമായി റിപ്പോർട്ട് ചെയ്ത് ടിആർപി കൂട്ടി മുതലാളിക്ക് പൈസയുണ്ടാക്കിക്കൊടുക്കാൻ ശ്രമിച്ച മാധ്യമയോളി. ഇയാളുടെ വായിൽ നിന്ന് വരുന്ന വിവരക്കേടുകൾ നിരവധി സമയത്ത് കേട്ടിട്ടുണ്ട്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ സമയത്ത് കറാച്ചി വിമാനത്താവളം ആക്രമിച്ചെന്ന് പറഞ്ഞ് രാത്രിയിൽ ഇവരുടെയൊരു ആഘോഷം കാണണമായിരുന്നു. സംഘർഷം കാണാനും കേൾക്കാനും ആളുണ്ടാകുമെന്ന് കരുതി ഇന്ത്യ ചെയ്യാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞ് കൊണ്ട് അനാവശ്യമായ വ്യാജ വാർത്ത പ്രചരിപ്പിച്ച് ദേശീയത ആളിക്കത്തിക്കാൻ ശ്രമിച്ചു.

ഉമ്മൻചാണ്ടിയും വിഎസും കേരളം കണ്ട മികച്ച വ്യക്തിത്വങ്ങളായിരുന്നു. ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റായിരുന്നു വിഎസ്. ഒരു പാർട്ടിക്കപ്പുറം വളർന്ന നേതാവാണ് ഉമ്മൻചാണ്ടി. ഏറ്റവും മികച്ച മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ വിഎസിനെക്കാൾ മികച്ച ആളായിരുന്നു ശ്രീ ഉമ്മൻചാണ്ടി. തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും മികച്ചതായിരുന്നു അദ്ദേഹം. അത്രയേറെ ക്രാന്തദർശനികത വിഎസിനുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് ആയത് കൊണ്ടും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നത് കൊണ്ടും വികസനപരമായ കാര്യങ്ങളിൽ വിഎസിന്റെ ആദർശം മുൻ നിർത്തിക്കൊണ്ട് തീരുമാനങ്ങൾ എടുക്കേണ്ടി വന്നതുകൊണ്ട് വിഎസ് പലകാര്യങ്ങളേയും എതിർത്തിരുന്നു.
ഉദാഹരണത്തിന് നാഷ്ണൽ ഹൈവെ 30 മീറ്റർ ആയി ചുരുക്കണമെന്ന് പറഞ്ഞയാളാണ് വിഎസ്. അദ്ദേഹത്തിന് ദീർഘവീക്ഷണം കുറവായിരുന്നു.

ഉമ്മൻചാണ്ടി സാർ കേരള ജനതയെ ഒന്നാകെ രാഷ്ട്രീയഭേദമന്യേ കണ്ടു. ജനങ്ങൾക്ക് ഏറ്റവും പെട്ടെന്ന് അടുക്കാൻ പറ്റുന്ന മുഖ്യമന്ത്രി, വിമർശനങ്ങളേയും പ്രതിസന്ധികളേയും ചിരിച്ചുകൊണ്ട് നേരിട്ട മുഖ്യമന്ത്രി. ഇത്രയേറെ ആക്രമിക്കപ്പെട്ട മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിക്കാണില്ല. കുടുംബത്തെ പോലും ആക്ഷേപിക്കുന്ന സന്ദർഭങ്ങളിൽ ചിരിച്ചുകൊണ്ട് നേരിട്ടു. അത്രയേറെ വിഷമിപ്പിച്ച് അദ്ദേഹത്തെ അധികാരത്തിൽ നിന്നും മാറ്റി നിർത്തിയ ശേഷം അദ്ദേഹത്തിന് അസുഖം വരികയും അദ്ദേഹം നമ്മളെ വിട്ടുപോകുകയും ചെയ്തു.

സ്വാഭാവികമായും ജനങ്ങൾ ആർത്തിരമ്പി. മരണശേഷം ഒഴുകിയെത്തിയ ജനങ്ങൾ കോൺഗ്രസിന്റെ സംഘടന സംവിധാനത്തിന്റെ ഭാഗമായി വന്നതല്ല. പക്ഷെ സിപിഎമ്മിനെ സംബന്ധിച്ച് അവരുടെ സംഘടന സംവിധാനം മാത്രം മതി ജനലക്ഷങ്ങൾ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ. താരതമ്യം ചെയ്യാൻ പോയാൽ.. ഞാൻ ഒരിക്കലും താരത്മ്യം ചെയ്യില്ല. ഉമ്മൻചാണ്ടി സാറിന്റെ മരണസമയത്തായിരുന്നു എല്ലാ കൂട്ടത്തിൽ നിന്നും ആളുകൾ ഒഴുകിയത്. ഇനി സഖാവിന്റെ കാര്യത്തിൽ അതെന്ത് കൊണ്ട് ഉണ്ടായില്ലെന്ന് വെച്ചാൽ വിഎസ് കഴിഞ്ഞ ആറേഴ് കൊല്ലമായി രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയും പ്രായാധിക്യം കൊണ്ട് മരണത്തോട് ചേർന്ന് നിൽക്കുന്ന സാഹചര്യമാണെന്ന് നമ്മൾ നമ്മുടെ മനസിനോട് പറഞ്ഞ് നിൽക്കുന്ന സാഹചര്യമാണ്. അതാണ് വ്യത്യാസം. ഉമ്മൻചാണ്ടി സാർ അപ്രതീക്ഷിതമായാണ് വിട്ടുപോയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സഹായം കിട്ടിയ ആളുകൾ അദ്ദേഹത്തെ ദൈവമായി കാണുന്നുവെങ്കിൽ അരുൺകുമാറിന് എന്താണ് പ്രശ്നം. നിങ്ങൾ യുട്യൂബ് തുടങ്ങൂ, മൈത്രേയനുമായൊക്കെ ചേർന്ന് നാടിനെ ഏത് രീതിയിൽ നശിപ്പിക്കാമെന്ന് ചിന്തിക്ക്,അതിന് പരിശ്രമിച്ചുകൊണ്ടേയിരിക്കൂ, മാധ്യമപ്രവർത്തകർക്ക് അപമാനമായി നിങ്ങളിങ്ങനെ തുടരരുത്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+