100 % ലിറ്ററസി സർ.. പുച്ഛിച്ച് തള്ളി അഖിൽ മാരാർ..പൂച്ചക്കാര് മണികെട്ടുമെന്ന്..'ചെയ്യേണ്ടത് ഇതാണ്'
അടുത്തിടെ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' റിയാലിറ്റി ഷോയിൽ കേരളത്തിനെതിരെ നടത്തിയ പരിഹാസം വലിയ ചർച്ചയായിരുന്നു. കേരളത്തിൽ നിന്നെത്തിയ മത്സരാർത്ഥി തനിക്ക് രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞതോടെ വിധകർത്താക്കൾ കടുത്ത ഭാഷയിൽ പരിഹസിക്കുകയായിരുന്നു. ഇതായിരിക്കും കേരളത്തിന്റെ 100 ശതമാനം സാക്ഷരത എന്നായിരുന്നു ഷോയിലെ ജഡ്ജിമാരിൽ ഒരാളുടെ ചോദിച്ചത്. ആ പ്രതികരണത്തിൽ വലിയ വിമർശനം അവർക്ക് നേരിടേണ്ടി വന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ. ഈ ആത്മരോഷം എന്തുകൊണ്ട് നാടിനെ നന്നാക്കാൻ ഉപയോഗിക്കുന്നില്ലെന്നാണ് അഖിൽ ചോദിക്കുന്നത്-' നൂറ് ശതമാനം പ്രബുദ്ധതയും രായ്ക്ക് രാമാനം സാക്ഷരതയെ കുറിച്ചും പറയുന്ന ഈ നാട്ടിൽ ഉത്തരേന്ത്യക്കാരന്റെ പ്രബുദ്ധതയോ ബോധമോ നമുക്കില്ല. ഇത് നിരവധി ഉദാഹരണങ്ങളിലൂടെ നമ്മൾ തെളിയിച്ചതാണ്. രാഷ്ട്രീയപരമായി ബിജെപിയെ ആക്രമിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർക്ക് കേരളം വലിയ മഹത്തരമാണെന്ന് പറയുമ്പോൾ ഓരോ ദിവസവും നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മാത്രം മതി അല്ലെന്ന് മനസിലാക്കാൻ. ഇത്രയും പറഞ്ഞത്

ഇന്ന് പത്രം വായിച്ചപ്പോൾ 10ാം ക്ലാസിൽ പഠിക്കുന്നൊരു പയ്യൻ കൊല്ലപ്പെട്ടിരിക്കുന്നു. നമ്മുടെ ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും സിനിമക്കാരുമെല്ലാം നമ്മുടെ പുതുതലമുറക്ക് സംഭവിച്ച പ്രശ്നങ്ങളെ കുറിച്ചും ലഹരി വ്യാപകമാകുന്നതിനെ കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്നത് കണ്ടു. പക്ഷെ ഇതിനൊരു പരിഹാരം ആരും പറയുന്നില്ല. വിഷയത്തിൽ പ്രതിപക്ഷ നേതാവൊക്കെ വലിയ ദുഃഖമാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ എന്താണ് പരിഹാരം എന്ന് മാത്രം പറയുന്നില്ല. അതൊക്കെ പറഞ്ഞാൽ നല്ലതായിരുന്നു.
ഒരാളുടെ കൈയ്യിൽ നിന്നും എംഡിഎംഎ പിടിക്കുമ്പോൾ അതിന്റെ പ്രധാന ഉറവിടം എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റും. പക്ഷെ പോകില്ല, അത് മറ്റൊന്നും കൊണ്ടല്ല സർക്കാർ അത്തരത്തിലൊരു നിർദേശം കൊടുത്തിട്ടില്ല. പോലീസുകാർക്ക് സ്വന്തം അക്കൗണ്ടിൽ നിന്നും പണമെടുത്ത് ഇതിന് പുറകിൽ പോകാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് ഇത്തരം കേസുകൾ അവിടെ വെച്ച് തന്നെ പോലീസുകാർ ക്ലോസ് ചെയ്യുകയാണ്. ഇത് തന്നെയാണ് സർക്കാരിന്റെ ആഭ്യന്തര വകുപ്പിന്റേയും പ്രധാന പരാജയം.
ആഭ്യന്തര വകുപ്പ് ഈ കേസുകൾ ഡീൽ ചെയ്യാൻ ഒരു സെൽ രൂപീകരിക്കണം. അവർക്ക് വേണ്ടി ബജറ്റിൽ പ്രത്യേകം തുക വകയിരുത്തണം. എല്ലാ ജില്ലകളിലും വേരുകളുള്ള സംഘമായിരിക്കണം ഇത്. ആവശ്യമെങ്കിൽ പുറത്ത് നാടുകളിലടക്കം പോയി ഇതിന്റെ ഉറവിടം കണ്ടെത്തി നടപടിയെടുക്കാൻ ശ്രമിക്കണം. ഇത്തരം ഒരു സെൽ രൂപീകരിച്ചാൽ തന്നെ ഒരുപരിധി വരെ നിയന്ത്രിക്കാം.
കുട്ടികൾക്ക് അധ്യാപകരോടും മാതാപിതാക്കളോടും ഉള്ള ബഹുമാനം നഷ്ടപ്പെട്ടതാണ് ഇവർക്കൊന്നും ഈ വിഷയത്തിൽ ഇടപെടാൻ പറ്റാത്തത്. കുട്ടികളെ തല്ലുന്നത് നിയമപരമായി തെറ്റാണ്. എന്നാൽ ഒരു അടികൊടുത്താൽ ശാസ കൊടുത്താൽ നന്നാവുന്നവൻ ഉണ്ടെങ്കിൽ അധ്യാപകർക്ക് ഇക്കാര്യത്തിൽ ധൈര്യം പകരേണ്ടതുണ്ട്.
കപട പുരോഗമനവാദികൾ സിസ്റ്റത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയും കുട്ടികൾക്ക് അനാവശ്യ ധൈര്യം പകർന്ന് തങ്ങൾക്ക് എന്തും ചെയ്യാമെന്ന തോന്നൽ ഉണ്ടാക്കി. ഈ തോന്നലുകളെ ഇല്ലാതാക്കത്തക്ക രീതിയിലുള്ള ക്ലാസുകളും കാര്യങ്ങളും കർശനമായ രീതിയിൽ സ്കൂളുകളിലും കോളേജുകളിലും നടപ്പാക്കണം. കൂടാതെ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരെ കൂടുതൽ ഊർജ്വസ്വലരാക്കണം. ഇവരെ സ്ക്വാഡുകളായി സ്കൂളുകളിൽ നിയോഗിക്കണം, അവർക്ക് രഹസ്യ വിവരങ്ങൾ കൈമാറുന്നതിന് ഒരു രഹസ്യ വിങ് ഉണ്ടാകണം. ഇവർ അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും വിവരം കൈമാറണം. ഇ്ങനെയുള്ള കാര്യങ്ങളിലൂടെ വേണം ഇവയൊക്കെ നിയന്ത്രിക്കാൻ. പുറത്ത് നിന്നുള്ള ആളുകൾ സ്കൂളുകളിലേക്ക് കടക്കുന്നത് നിയന്ത്രിക്കണം. ഇങ്ങനെയുള്ള കാര്യങ്ങളിലൂടെയേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂ.












Click it and Unblock the Notifications