Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാഡിസ്റ്റ് ഗോവിന്ദൻ.. പിണറായി അമിത് ഷാ പറയുന്നത് പോലെയേ ഭരിക്കൂ'; പരിഹസിച്ച് അഖിൽ മാരാർ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും പിണറായി വിജയനേയും രൂക്ഷമായി പരിഹസിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. പിണറായി അമിത് ഷാ പറയുന്ന കാര്യങ്ങൾ അതുപോലെ നടപ്പാക്കുന്ന ആളാണെന്നും എംവി ഗോവിന്ദൻ സാഡിസ്റ്റാണെന്നും അഖിൽ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'കമ്മ്യൂണിസ്റ് പാർട്ടി സെക്രട്ടറി എന്ന പദവിക്ക് ഏറ്റവും യോഗ്യനായ ഒരാളെ തന്നെയാണ് നിലവിൽ പാർട്ടിക്ക് ലഭിച്ചേക്കുന്നത്. അദ്ദേഹം പറഞ്ഞ ഏറ്റവും അടുത്ത് പറഞ്ഞ 2കാര്യങ്ങൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

pinmv-1

1. കമ്മ്യൂണിസ്റ് പാർട്ടിയുടെ നയങ്ങൾ നടപ്പിലാക്കാൻ അല്ല പിണറായി നേതൃത്വം നൽകുന്ന ഇടത് സർക്കാർ. അത് കേട്ട് ഞെട്ടിയ അവതാരകൻ മനസ്സിലായില്ല എന്ന് പറഞ്ഞപ്പോൾ ഗോവിന്ദൻ സഖാവ് അത് മനസ്സിലാക്കി കൊടുത്തു.

പാർട്ടി പല പൊട്ടത്തരങ്ങളും പറയും.. പിണറായി അമിത് ഷാ പറയുന്നത് പോലെയേ ഭരിക്കു...അതിന്റെ സൂക്ഷമമായ അർത്ഥം അറിയണം. അത് കൊണ്ടാണ് പാർട്ടി എതിർത്ത ഗെയിൽ പൈപ്പ് lane പദ്ധതി പിണറായി നടപ്പിലാക്കിയത്. പാർട്ടി എതിർത്ത സ്വകാര്യ വിദ്യാഭ്യാസ നയം ഇടത് സർക്കാർ നടപ്പിലാക്കിയത്. പാർട്ടി എതിർത്ത ദേശീയ പാത വികസനം 30മീറ്ററിൽ നിന്നും 45മീറ്റർ ആക്കി മാറ്റാൻ ഇടത് സർക്കാർ നടപ്പിലാക്കാൻ സമ്മതിച്ചത്.mപാർട്ടി എതിർത്ത വിഴിഞ്ഞം പദ്ധതി പിണറായി നടപ്പിലാക്കി. ചുരുക്കം പറഞ്ഞാൽ പാർട്ടി അങ്ങനെ പലതും പറയും അതൊന്നും ഒരു കാലത്തും നടപ്പിലാക്കാൻ പോകുന്നില്ല. ഗോവിന്ദൻ ജിയുടെ അവസ്ഥ നമുക്ക് ഊഹിക്കാം.

രണ്ടാമത്തെ കാര്യം

മദ്യപിക്കുന്ന ഒരാൾ പോലും പാർട്ടിയിൽ ഉണ്ടാവില്ല. ഇക്കാര്യത്തിൽ കോൺഗ്രസ്സ് പാർട്ടിയും ബിജെപിയും കഴിയുമെങ്കിൽ എല്ലാവരും ചേർന്ന് ഈ ഗോവിന്ദൻ സഖാവിനെ സഹായിക്കണം. എത്രയും പെട്ടെന്ന് നിങ്ങളുടെ പഞ്ചായത്തിലെ മദ്യപാനികൾ ആയ സഖാക്കന്മാരുടെ ലിസ്റ്റ് കണ്ടെത്തി AKG ഭവനിലേക്ക് അയച്ചു കൊടുക്കുക. മാധ്യമങ്ങൾക്ക് കൊടുക്കുക. പാർട്ടി രക്ഷപ്പെടുന്നതിൽ നമുക്ക് സന്തോഷമല്ലേ ഉള്ളു. പാർട്ടിക്കാർ ആരും കുടിക്കരുത് ബാക്കി ഉള്ളവരൊക്കെ കുടിച്ചു നശിക്കട്ടെ എന്ന ചിന്തയിൽ കേരളത്തിൽ ആവശ്യത്തിലധികം ബാറുകൾ തുറന്ന് കൊടുത്തും അടുത്ത ബ്രൂവറിക്ക് വേണ്ടി തിടുക്കം കൂട്ടുന്ന സാഡിസ്റ്റാണോ മിസ്റ്റർ ഗോവിന്ദൻ സഖാവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+