കഞ്ചാവ് വലിച്ചു തിരക്കഥ എഴുതാനിരിക്കുന്നവനെ പൊക്കുന്നു, രാസലഹരിക്കാരെ തൊടുന്നില്ല: അഖില്‍ മാരാര്‍
കൊച്ചി: കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും സിനിമാ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും റാപ്പര്‍ വേടനും അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് മലയാളം ജേതാവ് അഖില്‍ മാരാര്‍. മയക്കുമരുന്നിന് പിറകെ പോകാതെ കഞ്ചാവ് കേസിന് പിറകെ പോകുന്ന എക്സൈസും പൊലീസും ആരെയാണ് സഹായിക്കുന്നത് എന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'സിനിമ മേഖലയില്‍ വലിയൊരു വിഭാഗം ലഹരിക്ക് അടിമകള്‍ ആണ്. തീര്‍ച്ചയായും ഇവരെ തടയണം. എന്നാല്‍ ഇതിനേക്കാള്‍ ഗുരുതരമായ രാസ ലഹരി വേട്ട ചെയ്യേണ്ട സമയം ഇരുട്ടില്‍ തപ്പിയിട്ട് ഒന്നര ഗ്രാം കഞ്ചാവ് വലിച്ചു തിരക്കഥ എഴുതാന്‍ ഇരിക്കുന്നവനെ പൊക്കി ആശ്വാസം കൊള്ളുകയല്ല വേണ്ടത്,' അഖില്‍ മാരാര്‍ പറഞ്ഞു.

കേരളത്തില്‍ ഒരു നര്‍കോട്ടിക്ക് ഫണ്ട് ഭരണസിര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ലൂസിഫര്‍ സിനിമയിലെ പോലെ മയക്കു മരുന്ന് മാഫിയയുടെ കാര്‍ട്ടല്‍ ഇവിടുത്തെ പ്രബലര്‍ക്ക് ഫണ്ട് നല്കുന്നുണ്ടാവാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
പണി എടുക്കാതെ കറങ്ങി നടക്കുന്ന ആശാരി ചേട്ടന്മാരെ ചോറ് റെഡി ആയി എന്ന് പറഞൊന്നു വിളിച്ചാല്‍ അപ്പോള്‍ തന്നെ ഉളി രാകി പണിയോട് പണിയാണ്. അതാണ് ഇപ്പോള്‍ കേരള പോലീസും എക്സ്സൈസും ചെയ്ത് കൂട്ടുന്നത്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ മയക്കു മരുന്ന് (സിന്തറ്റിക്ക് ഡ്രഗ്സ് ) ഉപയോഗം കൂടി എന്നും സ്കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചു അവരെ വലയിലാക്കാന്‍ മാഫിയകള്‍ സജീവമാണെന്നും വാര്‍ത്തകള്‍ വന്നപ്പോള്‍ മയക്കു മരുന്ന് പിടിക്കാതെ കഞ്ചാവിന്റെ പിന്നാലെ ഓടുന്ന പോലീസും എക്സൈസും സത്യത്തില്‍ ആരെയാണ് സഹായിക്കുന്നതെന്നാണ് സംശയം.
മയക്കു മരുന്ന് അടിച്ചു അമ്മയെയും സഹോദരങ്ങളെയും കൊല്ലുന്ന ഒരു കൂട്ടര്. കഞ്ചാവ് അടിച്ചു സൂപ്പര്‍ ഹിറ്റ് സിനിമകളും വരികള്‍ തീ പടര്‍ത്തുന്ന പാട്ടുകളും സൃഷ്ടിക്കുന്ന മറ്റ് കൂട്ടര്. (സര്‍ക്കാസം മാത്രം). വാര്‍ത്തയ്ക്കും പബ്ലിസിറ്റിക്കും വേണ്ടി ഷോ കാണിക്കാം. പക്ഷെ നിങ്ങളുടെ ഈ ഷോയില്‍ രക്ഷപ്പെടുന്നത് മയക്കു മരുന്ന് മാഫിയകള്‍ ആണ്. ഒന്നുകില്‍ ലൂസിഫര്‍ സിനിമയിലെ പോലെ ഒരു മയക്കു മരുന്ന് മാഫിയയുടെ കാര്‍ട്ടല്‍ ഇവിടുത്തെ പ്രബലര്‍ക്ക് ഫണ്ട് നല്കുന്നുണ്ടാവാം.
അല്ലെങ്കില്‍ ആശാരി ചേട്ടന് ചെയ്യുന്നത് പോലെ യഥാര്‍ത്ഥ പണി എടുക്കാതെ പണി ചെയ്യുന്നുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ കഷ്ടപെടുന്നതും ആവാം. രണ്ടായാലും നിയമ പ്രകാരം കഞ്ചാവ് ഉപയോഗിച്ചാല്‍ വലിയ ശിക്ഷ ഒന്നുമില്ലാത്ത ഈ രാജ്യത്തു വേടന് ഇനിയും കഞ്ചാവ് അടിക്കും. അവന്റെ വേദന വരികളായി മാറും ആ വരിയില്‍ ശബ്ദം കൊണ്ട് അവന് തീ പടര്‍ത്തും ആ തീ കാട്ട് തീയായി മാറും.
ഖാലീദ് റഹ്മനും അഷ്റഫ് ഹംസയുമൊക്കെ ഇനിയും കഞ്ചാവ് വലിക്കും ഇതിനേക്കാള്‍ മികച്ച സിനിമകളും എടുക്കും. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അത് കണ്ട് ആസ്വദിക്കും. സിനിമ മേഖലയില്‍ വലിയൊരു വിഭാഗം ലഹരിക്ക് അടിമകള്‍ ആണ്. തീര്‍ച്ചയായും ഇവരെ തടയണം. എന്നാല്‍ ഇതിനേക്കാള്‍ ഗുരുതരമായ രാസ ലഹരി വേട്ട ചെയ്യേണ്ട സമയം ഇരുട്ടില്‍ തപ്പിയിട്ട് ഒന്നര ഗ്രാം കഞ്ചാവ് വലിച്ചു തിരക്കഥ എഴുതാന്‍ ഇരിക്കുന്നവനെ പൊക്കി ആശ്വാസം കൊള്ളുകയല്ല.
അതായത് നിങ്ങളുടെ കൈയില്‍ നിന്നും കുറച്ചു വാറ്റ് ചാരായം പൊക്കിയാല്‍. വെറും മണിക്കൂറുകള്‍ ചോദ്യം ചെയ്താല്‍ വാറ്റിയവന്റെ വീട്ടില്‍ പോലീസിന് ചെല്ലാം. എന്നാല്‍ രാസ ലഹരി പിടിച്ചാല്‍ അത് എവിടെ നിന്ന് വന്നു എന്ന് ആര്‍ക്കും അറിയില്ല. ആര്‍ക്കും അറിയണ്ട. അവിടെയാണ് കേരളത്തില്‍ ഒരു നര്‍കോട്ടിക്ക് ഫണ്ട് ഭരണ സിര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നുണ്ടോ എന്ന് സംശയിക്കേണ്ടത്.
കഞ്ചാവിനെ ന്യായീകരിച്ചു എന്ന് ചില കഴുതകള്‍ക്ക് തോന്നാം അവര്‍ക്ക് വേണ്ടി ലളിതമായി ഒരുദാഹരണം കൂടി പറയാം. നാട്ടില്‍ കടുവ ഇറങ്ങി മനുഷ്യരെ കൊന്നു. കടുവയെ പിടിക്കാന്‍ വന്ന വനം വകുപ്പ് തെരുവ് പട്ടികളെ ഡെയ്ലി പിടിച്ചിട്ട് നാട്ടുകാരോട് പറയുകയാണ് റോഡിലൂടെ പോകുന്നവരെ കടിച്ച പട്ടികളെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്. പട്ടികള്‍ ശല്യമാണ് എന്നാല്‍ നാടിന്റെ പ്രശ്നം മനുഷ്യരെ തിന്നുന്ന കടുവയാണ്..
കടുവയെ മയക്കു മരുന്നും തെരുവ് പട്ടിയെ കഞ്ചാവും ആയി കണ്ടാല്‍ ഞാന്‍ എഴുതിയത് പൂര്‍ണ അര്‍ത്ഥത്തില്‍ മനസ്സിലാവും..
NB:പണി ചെയ്യുന്നു എന്ന് വരുത്തി തീര്‍ക്കല്‍ ആവരുത് ലഹരി വിരുദ്ധ ക്യാമ്പയിന്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications