Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെജ്രിവാളും അറസ്റ്റിലായി,പിണറായിയെ ബിജെപി എന്തെ വെറുതെ വിട്ടത്?,അമ്മി ഉമ്മി നോക്കിയിട്ടും തെളിവില്ലേ?';അഖിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ബിജെപിയോട് ചോദ്യവുമായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. പല പ്രതിപക്ഷ നേതാക്കളേയും അറസ്റ്റ് ചെയ്തിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ബിജെപി വെറുതെ വിട്ടതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ ചോദിച്ചു. ഇതുവരേയും പിണറായിക്കെതിരെ ഒരു തെളിവും കിട്ടാത്തത് കൊണ്ടാണോ അദ്ദേഹത്തെ വെറുതെ വിട്ടതെന്നും അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ കൈകൾ സംശുദ്ധമാണെന്ന് താൻ പറയുമെന്നും അഖിൽ പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ

അഴിമതിക്കെതിരെ പോരാട്ടം നയിച്ചു മുഖ്യമന്ത്രി ആയ കേജ്രിവാൾ ഇപ്പോൾ അഴിമതി കേസിൽ അറസ്റ്റിൽ ആയി. ഈ വാർത്ത കൂടി നമുക്ക് മുന്നിൽ എത്തുമ്പോൾ വിലയിരുത്താൻ കുറച്ചു കാര്യങ്ങൾ ഉണ്ട്. അന്വോഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം. ബിജെപി അധികാരത്തിൽ എത്തിയ ശേഷം ചിദംബരം, ഡി കെ ശിവകുമാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെ അറെസ്റ്റ്‌ ചെയ്തു. ശശികലയെ കണ്ണടച്ച് തുറക്കും വേഗത്തിൽ ജയിലിൽ ആക്കി.

akhilpinarayi2

ഡൽഹി ഉപമുഖ്യമന്ത്രി ഉൾപ്പെടെ പ്രാദേശിക കക്ഷി നേതാക്കളെ പലരെയും അകത്താക്കി ഇപ്പോഴിതാ ആദ്ര്ശ ധീരൻ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി കേജ്രിവാളും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇവരൊക്കെ തെറ്റ് ചെയ്തവർ ആണെന്നും ഇവർക്കെതിരെ കൃത്യമായ തെളിവ് ഉള്ളത് കൊണ്ടാണെന്നും പറയുന്ന ബിജെപിക്കാരോട് ഒരു ചോദ്യം. ഇത്രയേറെ നേതാക്കളെ അറസ്റ് ചെയ്തിട്ടും ബിജെപി തൊടാതെ വിട്ട ഒരാൾ ഉണ്ട്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അമ്മി ഉമ്മി നോക്കിയിട്ടും തെളിവ് കിട്ടാത്തത് കൊണ്ടാണോ നിങ്ങൾക്ക് അദ്ദേഹത്തെ അറസ്റ് ചെയ്യുന്നത് പോയിട്ട് ചോദ്യം ചെയ്യാൻ പോലും കഴിയാത്തത്.

ലാവ്‌ലിൻ കേസ് മാറ്റി വെക്കുന്നത് ഞാൻ ഒഴിവാക്കി ഇരിക്കുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സംശുദ്ധമായ പ്രവർത്തി ആണെങ്കിൽ ഇന്ത്യയിൽ ഏറ്റവും ശുദ്ധി ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് ഞാൻ പറയും. മറ്റൊന്നും കൊണ്ടല്ല രാഷ്ട്രീയ വിരോധം ആണ് ഇതിന് പിന്നിൽ എങ്കിൽ നിങ്ങളെ രാഷ്ട്രീമായി ഇല്ലാതാക്കാൻ നോക്കിയ ഒരു പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഏത് വിധേനയും ഇല്ലാതാക്കാൻ നിങ്ങൾ നോക്കണമല്ലോ. വ്യാജ തെളിവ് എങ്കിലും ഉണ്ടാക്കി പൂട്ടാൻ പോലും കഴിഞ്ഞില്ല എങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങളെ അതി ജീവിച്ച മനുഷ്യൻ ആണ്.. ആ കൈകൾ ശുദ്ധമാണ്..
NB :മറുവശം ബിജെപിയും പിണറായിയും ഒറ്റകെട്ടാണ് അപ്പോഴോ...??????
താഴെ തട്ടിൽ വെട്ടി ചാവുന്നവർക്ക് വേണ്ടി എഴുതിയത്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+