പാർവതിക്ക് അഖില്‍ മാരാറിന്റെ മറുപടി: അത് വെല്ലുവിളി, വിഡ്ഢിത്തം പറഞ്ഞ് ആണുങ്ങളുടെ നെഞ്ചത്ത് കയറുന്നു
ലോകായുക്തയെ നശിപ്പിച്ചത് പോലെ തങ്ങള്‍ തന്നെ കൊണ്ടുവന്ന ഹേമ കമ്മിറ്റിയേയും നശിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന വിമർശനവുമായി സംവിധായകന്‍ അഖില്‍ മാരാർ. ദിലീപേട്ടന്റെ ഒരു വിഷയം കഴിഞ്ഞതിന് ശേഷം ഈ സർക്കാർ തന്നെയാണ് ഹേമ കമ്മീഷനെ കൊണ്ടുവരുന്നത്. എന്നാല്‍ അവസാനം മലയാള സിനിമയിലെ മുഴുവന്‍ നടിമാർക്കും നടന്മാർക്കും മാനഹാനി ഉണ്ടാക്കുന്ന തരത്തിലേക്ക് അതിനെ മാറ്റിയിരിക്കുകയാണെന്നും അഖില്‍ മാരാർ വണ്‍ഇന്ത്യ മലയാളത്തോടായി പറഞ്ഞു.
ഒരു അനാവശ്യ റിപ്പോർട്ട് മാത്രമായിട്ടാണ് എനിക്ക് തോന്നുന്നത്. താരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നിങ്ങള്‍ അഭിനേതാക്കളോട് തന്നെ ചോദിക്ക്. നിങ്ങള്‍ ആരോടെങ്കിലും പോയി "ചേച്ചി കിടന്ന് കൊടുത്തിട്ടാണോ" അഭിനയിച്ചതെന്ന് ചോദിച്ചാല്‍ പച്ചയ്ക്കുള്ള മറുപടി അപ്പോള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ പൊലീസിന് കേസെടുക്കാന്‍ 100 ശതമാനം കഴിയും. ഒരു പരാതി വന്ന് കഴിഞ്ഞാല്‍ പൊലീസിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാം. ആ പരാതിക്ക് സാധുതയില്ലെങ്കില്‍ എഫ് ഐ ആർ റദ്ദ് ചെയ്യാം. പരാതിയും വേണമെന്നില്ല, ഞാന്‍ പരസ്യമായി ഉന്നയിച്ചു എന്നുള്ള ഒരു വിഷയം ഉണ്ടല്ലോ. പൊലീസിന് സ്വമേധയാ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാം. ആ എഫ് ഐ ആർ നിലനില്‍ക്കുമോ എന്നുള്ളത് പിന്നീടുള്ള അന്വേഷണത്തിലാണ് തീരുമാനിക്കുക.
ഏത് കാലഘട്ടത്തിലെ വിഷയങ്ങളാണ് ഇവർ പഠിച്ചതെന്ന് മനസ്സിലാകണം. 90 കാലഘട്ടങ്ങളില്‍ നടന്ന കാര്യങ്ങളാണോ ഹേമ കമ്മീഷന്‍ റിപ്പോർട്ടിലുള്ളതെന്ന് അറിയണം. അതുകൊണ്ടാണ് എത്ര പേരുകള്‍ പരാതികള്‍ ഇവർ കേട്ടിട്ടുണ്ട്, ഏത് കാലഘട്ടത്തിലെ പരാതിയാണ്, ഏത് പ്രായത്തിലുള്ള സ്ത്രീകളാണ്, ഇന്നത്തെ പുതിയ തലമുറയില്‍പ്പെട്ട താരങ്ങളില്‍ ആരെങ്കിലുമുണ്ടോ എന്നതൊക്കെ അറിയണം.
സിനിമയില്‍ നിന്നും അവസരം നഷ്ടപ്പെട്ട്, മുഴുവനായി പുറത്തായി കഴിഞ്ഞതിന് ശേഷം എന്നാ പിന്നെ ഇനി ആണുങ്ങളുടെ നെഞ്ചത്ത് കയറിക്കളയാം എന്ന് വിചാരിച്ച് കുറച്ചുപേർ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ആ ഗ്രൂപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അവർ മാത്രം കൊണ്ടു കൊടുത്ത മൊഴിയാണോ സിനിമ വ്യവസായത്തിന്റെ ഭാഗമായി നില്‍ക്കുന്ന മുഴുവന്‍ സ്ത്രീകളുടേയും കാര്യമായി പറയേണ്ടതെന്നും അറിയണം.
പേരുകള്‍ പുറത്ത് പറഞ്ഞാല്‍ എല്ലാവർക്കും നീതി കിട്ടുമെന്ന് ഉറപ്പുണ്ടോയെന്ന കാര്യം കഴിഞ്ഞ ദിവസം നടി പാർവതി അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'അത് നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നത്' പോലെ ആയിപ്പോകും. എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. മാധ്യമ മേഖലയില്ലേ. എത്ര മാധ്യമപ്രവർത്തകരുടെ പേരുകള്‍ ഇത്തരം കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുണ്ട്. സിനിമ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കപ്പെടുന്നതുകൊണ്ട് അധികം പ്രാധാന്യത്തോടെ കാണുന്നുവെന്നേയുള്ളു.
പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം. നിയമത്തിന്റെ മുന്നിലെ നീതി തില്യമായി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. കാശ് കൊടുക്കുന്ന കാര്യത്തില്‍ എങ്ങനെ നീതി തുല്യമായി നടപ്പിലാക്കാന്‍ സാധിക്കും. മാർക്കറ്റ് വാല്യുവാണ് അവിടെ പ്രധാനം. പാർവതി തിരുവോത്ത് വാങ്ങിക്കുന്ന പൈസയാണോ ആ സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കുന്ന പെണ്‍കുട്ടി വാങ്ങിക്കുന്നത്. എന്നാ പിന്നെ ഞാനും അത് വാങ്ങിച്ചേക്കാമെന്ന് പാർവതി കരുതുമോ.
നയന്‍താരയും വാങ്ങിക്കുന്ന കാശ് ഇവിടുത്തെ ഒരു നടനും കിട്ടില്ല. ആണും പെണ്ണും അല്ല മാർക്കറ്റ് വാല്യൂ ആണ് വിഷയം. ഇതൊന്നും മനസ്സിലാക്കാതെ വിഡ്ഢിത്തരം വിളിച്ച് പറഞ്ഞ് ആണുങ്ങളുടെ നെഞ്ചത്ത് കയറിക്കൊണ്ടിരുന്നാല്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications