വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍
കൊച്ചി: തന്നെ സംഘി എന്ന് വിളിക്കുന്നതിന് പിന്നില്‍ സത്യം പറയുന്നവനെ ഇല്ലാതാക്കാനുള്ള തന്ത്രമാണ് എന്ന് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. ട്വന്റി20 സ്ഥാനാര്‍ഥിയായി തൃക്കാക്കരയില്‍ മല്‍സരിച്ച അഖില്‍ വലിയ പ്രതീക്ഷയിലാണ്. മികച്ച വിജയം നേടുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. തന്റെ രാഷ്ട്രീയത്തെ കണ്ണടച്ച് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഖില്‍.
സംഘിയായി ചിത്രീകരിച്ചാല്‍ എല്ലാവരും എതിര്‍ത്തോളും എന്ന പ്രായോഗിക ബുദ്ധിയാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്ന് അഖില്‍ പറയുന്നു. താന്‍ ചേര്‍ന്നത് ട്വന്റി20 പാര്‍ട്ടിയില്‍ ആണ്. ഈ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചിട്ടില്ല. ബിജെപിയുമായി സഖ്യം ചേരുകയാണ് ചെയ്തത് എന്നു പറയുന്ന അഖില്‍ എന്താണ് മുന്നണി സംവിധാനം എന്നും വിശദീകരിക്കുന്നു.

അഖില്‍ മാരാറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഞാൻ 20/20 യിൽ ചേർന്നപ്പോൾ മുതൽ മത വർഗീയ വാദികളും കമ്മികളും എനിക്കെതിരെ ഇറങ്ങി തിരിച്ചതാണ്. ഇതിൽ എത്രയോ വർഷങ്ങൾ ആയി ഞാൻ കേൾക്കുന്ന ഒരു വിളിയാണ് സംഘി എന്നത്. സത്യം പറയുന്നവനെ ഇല്ലാതാക്കാൻ നില നിൽപ്പിനു വേണ്ടി രാഷ്ട്രീയ പാർട്ടികൾ സൃഷ്‌ടിച്ച ഒന്നാണ് ഈ ഐറ്റം. ഒരാളെ സംഘി ആക്കി ചിത്രീകരിക്കുമ്പോൾ കേരളത്തിൽ 85% പേരും എതിർക്കും എന്ന പ്രായോഗിക ബുദ്ധി മാത്രമാണ് ഇതിന് പിന്നിൽ.
പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് പുതു തലമുറയുടെയും പഴയ തലമുറയിൽ പെട്ട ഭൂരിഭാഗം മനുഷ്യർക്കും എന്താണ് ഒരു രാഷ്ട്രീയ പാർട്ടി എന്താണ് മുന്നണി രാഷ്ട്രീയം എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ല. ട്വന്റി /20 സ്വതന്ത്ര ആശയം ഉള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ്.. ആ പാർട്ടി ബിജെപി യിൽ ലയിച്ചതല്ല.മറിച്ചു സ്വന്തം ആശയത്തിൽ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാൻ മുന്നണിയിൽ ഭാഗമാകും.
ഇനി എന്താണ് മുന്നണി
ഒറ്റയ്ക്ക് നിന്നാൽ അധികാരം ലഭിക്കില്ല എന്ന സാഹചര്യത്തിൽ പല ആശയങ്ങൾ ഉള്ളവർ ഒരു പൊതു ആശയത്തിൽ എത്തിയ ശേഷം ഒരുമിച്ചു നിക്കും. NDA കേരളത്തിൽ മുന്നോട്ട് വെച്ചത് ജനക്ഷേമവും, വികസനവുമാണ്. മോദി വിരോധം എന്ന ഒറ്റ ആശയം ആണല്ലോ അല്ലെങ്കിൽ നില നിൽപ് എന്ന ഒറ്റ ചിന്ത ആണല്ലോ ഇന്ത്യയിൽ INDI മുന്നണി (A) ഉണ്ടാവാൻ കാരണം. അല്ലാതെ ശിവസേനയും, സിപിഎം ഉം എല്ലാവരും ഒന്നിച്ചത് കോൺഗ്രസ്സ് ആശയം നടപ്പിലാക്കാൻ അല്ലല്ലോ. വികസനം, ക്ഷേമ പദ്ധതികൾ,സാമ്പത്തിക നയം എന്നീ കാര്യങ്ങളിൽ ഒന്നിക്കുക. മുന്നണി ആയി തുടരുമ്പോഴും ഓരോ പാർട്ടിക്കും അവരുടെ ആശയവും അഭിപ്രായവും ഉണ്ടായിരിക്കും.
സിപിഎം ന്റെ നയങ്ങളെ എത്രയോ തവണ സിപിഐ വിമർശിച്ചിട്ടുണ്ട്. കോൺഗ്രസ്‌ന്റെ നേതാക്കൾ ചെയ്യുന്നത് ന്യായീകരിക്കാൻ ലീഗ് നേതാക്കൾ വരുമോ..? ലീഗ് നേതാക്കളെ മുൻ കാലങ്ങളിൽ സുധീരൻ ഉൾപ്പെടെ എത്രയോ കോൺഗ്രസ് നേതാക്കൾ ശക്തമായി വിമർശിച്ചിട്ടുണ്ട് ഇന്നത് പറ്റാതെ പോകുന്നത് വിമർശിച്ചിട്ട് നില നിൽക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്. ഭരണപരമായ നയങ്ങളിൽ ചർച്ച നടത്തി പൊതു അഭിപ്രായത്തിൽ എത്തും.
അഖിൽ മാരാർ ചേർന്നത് മതേതര ബോധം ഉള്ള വികസന കാഴ്ചപാട് ഉള്ള കിഴക്കമ്പലം പഞ്ചായത്തിൽ ജനങ്ങൾക്ക് വേണ്ടി മികച്ച ഭരണം സമ്മാനിച്ച, കേരളത്തിന്റെ അഭിമാനമായ,15000 ത്തോളം പേർക്ക് തൊഴിൽ നൽകുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്റി /20 യിലാണ്. ആ ബോധം ഇല്ലാത്തവന്മാർ അവരുടെ വിവരക്കേട് വിളിച്ചു കൂവുമ്പോൾ തലച്ചോർ നശിച്ച ജനതയോട് യഥാർഥ്യങ്ങൾ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തം ആയത് കൊണ്ട് എഴുതുന്നു എന്ന് മാത്രം.
ഇനി ട്വന്റി /20 യേ കിഴക്കമ്പലത്ത് തോൽപ്പിക്കാൻ കമ്മ്യൂണിസ്റ് പാർട്ടിയും കോൺഗ്രസ്സും ഒന്നിച്ചു സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചത് നാട് നന്നാക്കാൻ അല്ലലോ.
കട്ട് മുടിച്ചു കടം കയറി ഇല്ലാതാക്കിയ ഒരു പഞ്ചായത്തിനെ കൊടികൾ ബാങ്ക് ബാലൻസ് ഉള്ള പഞ്ചായത്ത് ആക്കി മാറ്റിയത് സാബു ജേക്കബിന് നാടിനോടുള്ള പ്രതിബന്ധത കൊണ്ടാണ്. കാഴ്ചപാട് ഉള്ളത് കൊണ്ടും അഴിമതി ഇല്ലാതാക്കിയതും കൊണ്ടാണ്. അപ്പോൾ ട്വന്റി /20 യേ ഇല്ലാതാക്കാൻ ഒന്നിച്ച രാഷ്ട്രീയ നപുംസകങ്ങൾ ജനത്തെ ചതിച്ചവർ ആണ്.
പ്രിയപ്പെട്ടവരെ നാട് വികസിക്കണം നല്ലത് ഇന്നാട്ടിൽ നടക്കണം എന്നാഗ്രഹിക്കുന്നവർ ആണോ നിങ്ങൾ.. ഈ കപട രാഷ്ട്രീയ കോമരങ്ങളുടെ ചെയ്തികൾ മനസ് മടുത്തവർ ആണോ നിങ്ങൾ..? ജാതി മത ഭേദമന്യേ നമുക്ക് ഒരു മിച്ചു നിക്കാം. ട്വന്റി /20 യുടെ കാഴ്ചപടുകൾ നിലനിർത്തി രാജ്യത്തിന്റെ വികസത്തിനായി മോദിജി
മുന്നോട്ട് വെയ്ക്കുന്ന വികസന ഭാരതത്തിനായി വികസനം എന്ന ലക്ഷ്യത്തെ നേടി എടുക്കാൻ നമുക്ക് ഒരുമിക്കാം.''












Click it and Unblock the Notifications